Dhanteras 2021 Shopping Muhurat: ധൻതേരാസിൽ ഷോപ്പിംഗ് നടത്താൻ ഉദ്ദേശമുണ്ടോ? അറിയാം ഷോപ്പിംഗിനുള്ള ശുഭ മുഹൂർത്തം

Dhanteras 2021 Shopping Muhurat: ധന്തേരസ് (Dhanteras) ദിനത്തിലെ ഷോപ്പിംഗ് (Shopping) വളരെ ശുഭകരമായി കണക്കാക്കപ്പെടുന്നു. ഈ ദിവസം നടത്തുന്ന ഷോപ്പിംഗ് വർഷം മുഴുവനും വീട്ടിൽ സന്തോഷവും സമൃദ്ധിയും (Prosperity) നിലനിർത്തുകയും ചെയ്യുന്നു.    

Written by - Ajitha Kumari | Last Updated : Oct 29, 2021, 10:32 AM IST
  • ധൻതേരാസിൽ ഇവ വാങ്ങൂ
  • ലക്ഷ്മി ദേവിയുടെ കൃപ വർഷം മുഴുവനും ലഭിക്കും
  • ധൻതേരാസിൽ ഷോപ്പിംഗിന് പറ്റിയ സമയം അറിയാം
Dhanteras 2021 Shopping Muhurat: ധൻതേരാസിൽ ഷോപ്പിംഗ് നടത്താൻ ഉദ്ദേശമുണ്ടോ? അറിയാം ഷോപ്പിംഗിനുള്ള ശുഭ മുഹൂർത്തം

Dhanteras 2021 Shopping Muhurat: ധന്തേരസിന് ഇനി 4 ദിവസങ്ങൾ മാത്രം. ധൻതേരസിൽ നിങ്ങൾ പർച്ചേസുകൾ നടത്താൻ പദ്ധതിയിടുകയാണെങ്കിൽ തീർച്ചയായും ഷോപ്പിംഗിനുള്ള ശുഭ മുഹൂർത്തം (Shubh Muhurat) അറിയാം.

ധന്തേരസ് ദിനത്തിൽ ശുഭമുഹൂർത്തത്തിൽ വാങ്ങുന്ന സാധനങ്ങൾ  നല്ല ഫലങ്ങൾ നൽകുന്നു. മാത്രമല്ല ഈ ദിവസം ഷോപ്പിംഗ് നടത്തുന്നത് വർഷം മുഴുവനും അനുഗ്രഹങ്ങൾ നൽകും. ഈ വർഷം 2021 നവംബർ 2 ചൊവ്വാഴ്ചധ്യാന് ധന്തേരസ് വരുന്നത്.  

Also Read: Horoscope 29 October: വെള്ളിയാഴ്ച ജോലിയിലും ബിസിനസിലും നല്ല സൂചനകൾ ലഭിക്കും, പുരോഗതിക്കുള്ള സാധ്യതകൾ കാണുന്നു 

അതുപോലെ ദീപാവലി  (Diwali 2021) ഇത്തവണ നവംബർ 4 ന് ആഘോഷിക്കുന്നു. ധന്തേരസ് ദിനത്തിൽ  ലക്ഷ്മി ദേവി, ധന്വന്തരി, കുബേർ ദേവത എന്നിവരെയാണ് ആരാധിക്കുന്നത്.

ധൻതേരാസിൽ ഇവ വാങ്ങുന്നത് വളരെ ശുഭകരമാണ് (It is very auspicious to buy these things on Dhanteras)

ധന്തേരസ് ദിനത്തിൽ സ്വർണം, വെള്ളി, വാഹനം, ഇലക്‌ട്രോണിക് സാധനങ്ങൾ എന്നിവ വാങ്ങും. ഇതുകൂടാതെ ധന്തേരസ് നാളിൽ ചൂൽ വാങ്ങി പൂജിക്കുന്നത് ദാരിദ്ര്യം ഇല്ലാതാക്കുകയും വീട്ടിൽ സന്തോഷവും ഐശ്വര്യവും കൊണ്ടുവരുകയും ചെയ്യുന്നുവെന്നാണ് ഉത്തരേന്ത്യക്കാർ വിശ്വസിക്കുന്നത്. ഈ ദിവസം പാത്രങ്ങൾ വാങ്ങുന്ന ഒരു ആചാരവുമുണ്ട്.

Also Read: Astrology: ഭർത്താവിനെ സ്വന്തം ചൂണ്ടുവിരലിൽ നിർത്തുന്നവരാണ് ഈ 4 രാശിക്കാർ

 

മുഴുവൻ ദിനവും നല്ല യോഗം

കാർത്തിക മാസത്തിലെ കൃഷ്ണപക്ഷത്തിലെ ത്രയോദശി ദിനത്തിലാണ് ധന്തേരസ് ആഘോഷിക്കുന്നത്. ഈ വർഷം ധന്തേരസ് ദിനത്തിൽ, സൂര്യോദയം മുതൽ രാത്രി 08:35 വരെ വാങ്ങലുകൾക്ക് അനുകൂല സമയമായിരിക്കും. 

ധന്തേരസ്സിൽ സിദ്ധയോഗം ഉണ്ടാകും, അത് വളരെ ശുഭകരമാണ്. ഈ സമയത്ത് ഷോപ്പിംഗ് നടത്തുന്നത് വളരെ നല്ലതായി കണക്കാക്കപ്പെടുന്നു. ഇതുകൂടാതെ ഷോപ്പിംഗിന് വളരെ ശുഭകരമായ 5 മുഹൂർത്തങ്ങളും (Shopping Shubh Muhurat) ഉണ്ടായിരിക്കും.

Char Lagna - 8.46 am to 10.10 am
Abhijeet Muhurta (അഭിജിത്ത് മുഹൂർത്തം) - 11.11 pm to 11.56 pm
Amrit Muhurta (അമൃത് മുഹൂർത്തം) - 11.33 pm to 12.56 pm
Shubh Yog (ശുഭയോഗം) - 2.20 pm to 3.43 pm
Taurus Ascendant - 6.18 PM to 8.14 PM

Also Read: Vastu Tips For Diwali 2021: പണം പോക്കറ്റിൽ നിൽക്കുന്നില്ലേ? ദീപാവലിക്ക് മുമ്പ് ഈ അശുഭകരമായ കാര്യങ്ങൾ വീട്ടിൽ നിന്ന് പുറന്തള്ളുക

അതുപോലെ വൈകുന്നേരം 06:00 മുതൽ 07:57 വരെ ധന്തേരസ് പൂജ നടത്തുന്നതിന് അനുകൂല സമയമാണ്. ഈ ദിവസം വീടിന്റെ തെക്ക് ദിശയിൽ എണ്ണ കൊണ്ടുള്ള വിളക്ക് വയ്ക്കുന്നത് അകാല മരണ ഭയം ഒഴിവാക്കുമെന്നാണ് വിശ്വാസം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News