Day and Colors: വെള്ളിയാഴ്ച ഏത് നിറത്തിലുള്ള വസ്ത്രം ധരിയ്ക്കണം? ദിവസത്തിനനുസരിച്ച് നിറങ്ങൾ തിരഞ്ഞെടുക്കാം, വിജയം എന്നും ഒപ്പം

Day and Colors: ജ്യോതിഷത്തില്‍ എല്ലാത്തിനും ഒരു ശാസ്ത്രീയ കാരണമുണ്ട്. കൂടാതെ, നമ്മുടെ  ജീവിതം  സന്തോഷകരവും വിജയകരവുമാക്കാനുള്ള പല മാര്‍ഗ്ഗങ്ങളും ജ്യോതിഷത്തില്‍ പറയുന്നുണ്ട്. അതിലൊന്നാണ് ദിവസത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍. 

Written by - Zee Malayalam News Desk | Last Updated : Aug 18, 2023, 12:09 PM IST
  • ജ്യോതിഷത്തില്‍ എല്ലാത്തിനും ഒരു ശാസ്ത്രീയ കാരണമുണ്ട്. കൂടാതെ, നമ്മുടെ ജീവിതം സന്തോഷകരവും വിജയകരവുമാക്കാനുള്ള പല മാര്‍ഗ്ഗങ്ങളും ജ്യോതിഷത്തില്‍ പറയുന്നുണ്ട്. അതിലൊന്നാണ് ദിവസത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍.
Day and Colors: വെള്ളിയാഴ്ച ഏത് നിറത്തിലുള്ള വസ്ത്രം ധരിയ്ക്കണം? ദിവസത്തിനനുസരിച്ച് നിറങ്ങൾ തിരഞ്ഞെടുക്കാം, വിജയം എന്നും ഒപ്പം

Day and Colors: നമുക്കറിയാം, ജ്യോതിഷത്തില്‍ ആഴ്ചയിലെ ഓരോ ദിവസവും ഓരോ ദേവീ ദേവന്മാര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. ആ ദിവസം പ്രത്യേക പൂജകളും അര്‍ച്ചനകളും നടത്തുന്നത് ആ ദേവീ ദേവന്മാരെ പ്രസാദിപ്പിക്കാന്‍ സഹായകമാണ്. ഇത് ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറെ ശുഭ ഫലങ്ങള്‍ സമ്മാനിയ്ക്കും.

Also Read:  Puja Direction: ഈ  ദിശയ്ക്ക് അഭിമുഖമായി ആരാധിക്കുന്നത് ഐശ്വര്യവും സമ്പത്തും പ്രശസ്തിയും നൽകുന്നു

എന്നാല്‍, ജ്യോതിഷത്തില്‍ എല്ലാത്തിനും ഒരു ശാസ്ത്രീയ കാരണമുണ്ട്. കൂടാതെ, നമ്മുടെ  ജീവിതം  സന്തോഷകരവും വിജയകരവുമാക്കാനുള്ള പല മാര്‍ഗ്ഗങ്ങളും ജ്യോതിഷത്തില്‍ പറയുന്നുണ്ട്. അതിലൊന്നാണ് ദിവസത്തെ സംബന്ധിക്കുന്ന കാര്യങ്ങള്‍. ഓരോ ദിവസത്തിനും പ്രത്യേകം ദേവീ ദേവന്മാര്‍ ഉള്ളതുപോലെ ഓരോ ദിവസത്തിനും പ്രത്യേക നിറങ്ങളും ഉണ്ട്. അതായത്, ഓരോ ദിവസവും ആ ദിവസത്തിന്‍റെ ഭാഗ്യ നിറം തിരഞ്ഞെടുത്ത് നിങ്ങള്‍ക്ക് നിങ്ങളുടെ ഭാഗ്യം പ്രകാശിപ്പിക്കാം, ജീവിതം കൂടുതല്‍ സന്തോഷപ്രദമാക്കാം. 

Also Read:  Venus Rise 2023:  ആഗസ്റ്റ്‌ 18 ന് ശുക്രൻ കർക്കടകത്തിൽ ഉദിക്കും, 4 രാശിക്കാരുടെ ഭാഗ്യം മാറി മറിയും
 
ഓരോ  ദിവസവും ചില ദേവന്മാരുമായി പ്രത്യേകം ബന്ധപ്പെട്ടിരിക്കുന്നു, ആ ഒരു സാഹചര്യത്തിൽ, ദിവസത്തിനനുസരിച്ച് വസ്ത്രം ധരിക്കേണ്ടത് വളരെ പ്രധാനമാണ്. ഓരോ ദിവസത്തിനും അതിന്‍റേതായ പ്രാധാന്യമുള്ളതുപോലെ, ഓരോ ദിവസത്തിനും അതിന്‍റേതായ നിറമുണ്ട്. 

Also Read:  Vastu Tips For Home: ഈ സാധനങ്ങള്‍ ഒരിയ്ക്കലും ശൂന്യമായി വയ്ക്കരുത്, സമ്പത്ത് നിലനില്‍ക്കില്ല

ആഴ്ചയിലെ ഏഴ് ദിവസങ്ങൾക്കനുസരിച്ച് നിങ്ങളുടെ വസ്ത്രങ്ങളുടെ നിറം തിരഞ്ഞെടുത്ത് അവ ധരിക്കുകയാണെങ്കിൽ, അത് നിങ്ങളുടെ ജീവിതത്തിൽ വളരെ നല്ല സ്വാധീനം ചെലുത്തും. ഇത് നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റങ്ങള്‍ കൊണ്ടുവരും. ജ്യോതിഷികളുടെ അഭിപ്രായത്തിൽ, നിങ്ങൾ ദിവസത്തിന്‍റെ നിറത്തിനനുസരിച്ച് വസ്ത്രം ധരിക്കുകയാണെങ്കിൽ, അന്നത്തെ നിങ്ങളുടെ ഊർജ്ജനില  കൂടുതൽ ശക്തമാവുകയും അതോടൊപ്പം മോശം ഗ്രഹങ്ങളുടെ സ്വാധീനം കുറയുകയും ചെയ്യുന്നു.

ഏത് ദിവസത്തിനനുസരിച്ച് ഏത് നിറത്തിലുള്ള വസ്ത്രമാണ് ധരിക്കേണ്ടത്? 

തിങ്കൾ:  ആഴ്ചയിലെ ആദ്യ ദിവസം ഭഗവാന്‍ ശിവന് സമര്‍പ്പിച്ചിരിയ്ക്കുന്ന ദിവസമാണ്. കൂടാതെ, തണുപ്പിന്‍റെ പ്രതീകമായ ചന്ദ്രനാണ് തിങ്കളാഴ്ചയുടെ അധിപൻ. ഈ ദിവസം കണ്ണുകൾക്ക് ആശ്വാസം നൽകുന്ന ഇളം നിറങ്ങൾ ധരിക്കണം. അത്തരമൊരു സാഹചര്യത്തിൽ, തിങ്കളാഴ്ച വെള്ള, ക്രീം, ഇളം പിങ്ക്, ആകാശനീല, ഇളം മഞ്ഞ തുടങ്ങിയ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ധരിക്കാം. 

ചൊവ്വ: ചൊവ്വാഴ്ച ഹനുമാന് സമര്‍പ്പിച്ചിരിയ്ക്കുന്ന ദിവസമാണ്. അതുകൊണ്ടാണ് ചൊവ്വാഴ്ചകളിൽ കടും നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടത്. ഈ ദിവസം കുങ്കുമം, ഓറഞ്ച്, മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നത് നിങ്ങളുടെ പോസിറ്റീവ് എനർജി വർദ്ധിപ്പിക്കുകയും നിങ്ങള്‍ക്ക് വിജയം സമ്മാനിയ്ക്കുകയും ചെയ്യും. 

ബുധന്‍:   ജ്യോതിഷത്തില്‍ ബുധനാഴ്ച ഗണപതിയുടെ ദിവസമായി കണക്കാക്കപ്പെടുന്നു. പാർവതിയുടെ മകൻ ഗണേഷിന് പച്ച നിറമാണ് ഇഷ്ടം. ഈ ദിവസം പച്ചയോ സമാനമായ നിറത്തിലുള്ള വസ്ത്രങ്ങളോ ധരിക്കണം. ഇത് ധരിക്കുന്നതിലൂടെ ബുധൻ ഗ്രഹവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ അകലും. 

വ്യാഴം:  വ്യാഴാഴ്ച മഹാവിഷ്ണുവിന് സമര്‍പ്പിച്ചിരിയ്ക്കുന്ന ദിവസമാണ്. ഈ ദിവസം മഞ്ഞ അല്ലെങ്കിൽ സ്വർണ്ണ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിക്കേണ്ടതാണ്. മഞ്ഞ വസ്ത്രങ്ങൾ ഇല്ലെങ്കിൽ, വീടിന് പുറത്തിറങ്ങുമ്പോൾ മഞ്ഞൾ കൊണ്ടുള്ള ചെറിയ പോട്ട് തൊടുന്നത് ഉചിതമാണ്. ഇത് നിങ്ങളുടെ ഒരു ജോലിക്കും യതൊരു തടസവും ഉണ്ടാകാതെ സംരക്ഷിക്കും.  

വെള്ളി:  വെള്ളിയാഴ്ച സമ്പത്തിന്‍റെ ദേവിയായ ലക്ഷ്മി ദേവിക്ക് സമർപ്പിച്ചിരിയ്ക്കുന്നു. ജ്യോതിഷം പറയുന്നതനുസരിച്ച് ലക്ഷ്മി ദേവിയ്ക്ക് ചുവപ്പ് നിറം വളരെ ഇഷ്ടമാണ്, അതുകൊണ്ടാണ് ലക്ഷ്മി ദേവിയെ എപ്പോഴും ചുവപ്പ് നിറത്തിലുള്ള വസ്ത്രത്തില്‍ കാണുന്നത്. ഈ അതിനാല്‍, ഈ ദിവസം ചുവപ്പ് അല്ലെങ്കില്‍ ഫ്ലോറൽ പ്രിന്‍റ്, അല്ലെങ്കിൽ മെറൂൺ, കടും നീല തുടങ്ങിയ ഇരുണ്ട നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിക്കാം. 

ശനി: ശനിയാഴ്ച ദിവസം കർമ്മഫല ദാതാവായ ശനി ദേവന് സമർപ്പിച്ചിരിയ്ക്കുന്നു. ശനി ദേവന്‍റെ പ്രിയപ്പെട്ട നിറങ്ങള്‍ കറുപ്പും കടും നീലയുമാണ്. അതിനാല്‍, ശനിയാഴ്ച ദിവസം കറുപ്പ്, കടും തവിട്ട്, കടും നീല, തുടങ്ങിയ കടും നിറമുള്ള വസ്ത്രങ്ങൾ തിരഞ്ഞെടുക്കാം. 

ഞായറാഴ്ച:  ഞായറാഴ്ചയെ സൂര്യദേവന്‍റെ ദിവസം എന്ന് വിളിക്കുന്നു. സൂര്യദേവനും ചുവപ്പ് നിറം വളരെ ഇഷ്ടമാണ്. ചുവപ്പ്, ഓറഞ്ച്, മഞ്ഞ, സ്വർണ്ണ നിറങ്ങളിലുള്ള വസ്ത്രങ്ങൾ ഈ ദിവസം ധരിക്കേണ്ടതാണ്. ഇത് നിങ്ങളുടെ ജീവിതത്തില്‍ ഒരു തടസ്സവും ഉണ്ടാകാതെ രക്ഷിക്കുന്നു.  

അതായത്, ജ്യോതിഷ വിശ്വാസങ്ങൾ പിന്തുടർന്ന്, ആഴ്ചയിലെ ദിവസങ്ങൾക്കനുസരിച്ച് നിങ്ങൾ ശരിയായ നിറത്തിലുള്ള വസ്ത്രങ്ങൾ ധരിച്ചാൽ, നിങ്ങളുടെ ജീവിതം ദേവീദേവന്മാരുടെ അനുഗ്രഹത്തോടെ, പ്രശ്നങ്ങളില്ലാതെ നന്നായി മുന്നോട്ടു പോകാന്‍ സഹായിയ്ക്കും  
 

(നിരാകരണം: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. സീ ന്യൂസ് അത് സ്ഥിരീകരിക്കുന്നില്ല.)

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News