അഭീഷ്ടസിദ്ധിയ്ക്ക് അഷ്ടലക്ഷ്മി സ്തോത്രം ജപിച്ചോളൂ

അഷ്ടലക്ഷ്മിമാരെ ആരാധിച്ചാൽ അഭീഷ്ടസിദ്ധി ലഭിക്കും എന്നാണല്ലോ.  അതിന് കാരണം കാര്യവിജയത്തിന് അതാത് സങ്കൽപ്പങ്ങളെ ആരാധിക്കുന്നുവെന്നതാണ്.   

Written by - Ajitha Kumari | Last Updated : Feb 12, 2021, 07:05 AM IST
  • മഹാലക്ഷ്മിയെ നാം എട്ടു രൂപങ്ങളിൽ ആരാധിക്കാറുണ്ട്.
  • എട്ടു ലക്ഷ്മിമാരേയും ഭജിക്കുന്നതിലൂടെ നമ്മുക്ക് സർവ്വകാര്യ വിജയം, അഭീഷ്ടസിദ്ധി എന്നിവ ലഭിക്കും.
  • ഭക്തിയോടെയും ദേഹശുദ്ധിയോടെയും ഈ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.
അഭീഷ്ടസിദ്ധിയ്ക്ക് അഷ്ടലക്ഷ്മി സ്തോത്രം ജപിച്ചോളൂ

മഹാലക്ഷ്മിയെ നാം എട്ടു രൂപങ്ങളിൽ ആരാധിക്കാറുണ്ട്.  പൊതുവെയുള്ള നമ്മുടെ വിശ്വാസമനുസരിച്ച് അഷ്ടലക്ഷ്മിമാരെ ആരാധിച്ചാൽ അഭീഷ്ടസിദ്ധി ലഭിക്കും എന്നാണല്ലോ.  അതിന് കാരണം കാര്യവിജയത്തിന് അതാത് സങ്കൽപ്പങ്ങളെ ആരാധിക്കുന്നുവെന്നതാണ്.  ഈ എട്ടു ലക്ഷ്മിമാരേയും ഭജിക്കുന്നതിലൂടെ നമ്മുക്ക് സർവ്വകാര്യ വിജയം, അഭീഷ്ടസിദ്ധി എന്നിവ ലഭിക്കും എന്നാണ് വിശ്വാസം.   

Also Read: ശത്രുദോഷത്തിന് പരിഹാരം ഈ വഴിപാടുകൾ

അഷ്ട ലക്ഷ്മിമാര്‍

അഷ്ടലക്ഷ്മി രൂപത്തിലെ ആദ്യ രൂപമാണ് ആദിലക്ഷ്മി.  വൈകുണ്ഠത്തില്‍ വസിക്കുന്ന ലക്ഷിരൂപമാണിത്. 
അഷ്ടലക്ഷ്മി രൂപത്തിലെ രണ്ടാമത്തെ രൂപമാണ് ധാന്യലക്ഷ്മി. ധാന്യലക്ഷ്മി നല്ല ഭക്ഷണവും നല്ല ആരോഗ്യവും നല്‍കി അനുഗ്രഹിക്കുന്നു.
അഷ്ടലക്ഷ്മി രൂപത്തിലെ മൂന്നാമത്തെ രൂപമാണ് ധൈര്യലക്ഷ്മി അഥവാ വീരലക്ഷ്മി.  ലക്ഷ്മിദേവിയുടെ ഈ രൂപത്തെ ആരാധിച്ചാൽ  ധൈര്യവും ശക്തിയും നല്‍കി അനുഗ്രഹിക്കുന്നു.
അഷ്ടലക്ഷ്മി രൂപത്തിലെ നാലാമത്തെ രൂപമാണ് ഗജലക്ഷ്മി. ഇത് പാലാഴിമഥനസമയത്ത് ഉയര്‍ന്നുവന്ന ലക്ഷ്മിയുടെ രൂപമാണ്. കയ്യില്‍ താമരയും ഇരുവശത്തും ആനകളും ഉള്ള ലക്ഷ്മിരൂപമാണിത്. 
അഷ്ടലക്ഷ്മി രൂപത്തിലെ അഞ്ചാമത്തെ രൂപമാണ് സന്താനലക്ഷ്മി.  ദീര്‍ഘായുസ്സും ബുദ്ധിയുമുള്ള സന്താനങ്ങളെ ലഭിക്കാൻ ഈ ലക്ഷ്മിയെ ആരാധിക്കുന്നത് ഉത്തമം. 
അഷ്ടലക്ഷ്മി രൂപത്തിലെ ആറാമത്തെ രൂപമാണ് വിജയലക്ഷ്മി. ജീവിതപ്രതിസന്ധികളില്‍ വിജയം നേടാന്‍ ലക്ഷ്മിദേവിയുടെ ഈ രൂപത്തെ ആരാധിക്കുന്നത് ഉത്തമം.  
അഷ്ടലക്ഷ്മി രൂപത്തിലെ ഏഴാമത്തെ രൂപമാണ് ധനലക്ഷ്മി.  ധനലക്ഷ് മിയെ ആരാധിച്ചാൽ ദേവി സമ്പത്ത് നല്‍കി നമ്മെ  അനുഗ്രഹിക്കും. 
അഷ്ടലക്ഷ്മി രൂപത്തിലെ ഏട്ടാമത്തെ രൂപമാണ് വിദ്യാലക്ഷ്മി. വിദ്യാലക്ഷ്മിയെ പ്രാർത്ഥിക്കുന്നത് സകല അറിവുകളും ലഭിക്കുന്നതിനും ഉത്തമമാണ്. 

അഷ്ടലക്ഷ്മി സ്‌തോത്രം

ഈ എട്ടു രൂപങ്ങളിലുളള ലക്ഷ്മിദേവിയെ ആരാധിക്കുവാന്‍ വേണ്ടിയുളള അഷ്ടലക്ഷ്മി സ്‌തോത്രമാണ് ചുവടെ ചേർക്കുന്നത്. ഓരോ ലക്ഷ്മീ സങ്കല്‍പ്പത്തിനുമുള്ള സ്‌തോത്രങ്ങളാണിത്.  ഭക്തിയോടെയും ദേഹശുദ്ധിയോടെയും ഈ മന്ത്രം ജപിക്കുന്നത് ഉത്തമമാണ്.  

ആദി ലക്ഷ്മി

സുമനസ വന്ദിത സുന്ദരി മാധവി
ചന്ദ്ര സഹോദരി ഹേമ മയേ
മുനിഗണ മണ്ഡിത മോക്ഷപ്രദായിനി
മഞ്ജുള ഭാഷിണി വേദനുതേ
പങ്കജവാസിനി ദേവസുപൂജിത
സദ്ഗുണവര്‍ഷിണി ശാന്തിയുതേ
ജയജയഹേ മധുസൂദന കാമിനി
ആദി ലക്ഷ്മീ സദാപാലയമാം

Also Read: ഗായത്രി മന്ത്രം ദിവസവും ജപിക്കുന്നത് ഉത്തമം

ധാന്യ ലക്ഷ്മി

അയികലി കല്മഷ നാശിനി കാമിനി
വൈദിക രൂപിണി വേദമയേ
ക്ഷീരസമുദ്ഭവ മംഗള രൂപിണി
മന്ത്ര നിവാസിനി മന്ത്രനുതേ
മംഗളദായിനി അംബുജവാസിനി
ദേവഗണാശ്രിത പാദയുതേ
ജയജയഹേ മധുസൂദന കാമിനി
ധാന്യ ലക്ഷ്മി സദാ പാലയമാം

ധൈര്യ ലക്ഷ്മി

ജയവര വര്‍ണ്ണിനി വൈഷ്ണവി ഭാര്‍ഗ്ഗവി
മന്ത്ര സ്വരൂപിണി മന്ത്രമയേ
സുരഗണ പൂജിത ശീഘ്ര ഫലപ്രദ
ജ്ഞാന വികാസിനി ശാസ്ത്രനുതേ
ഭവ ഭയ ഹാരിണി പാപവിമോചിനി
സാധു ജനാശ്രിത പാദയുതേ
ജയജയഹേ മധുസൂദന കാമിനി
ധൈര്യ ലക്ഷ്മീ സദാ പാലയമാം

ഗജ ലക്ഷ്മി

ജയ ജയ ദുര്‍ഗ്ഗതി നാശിനി കാമിനി
സര്‍വ്വ ഫലപ്രദ ശാസ്ത്രമയേ
രഥ ഗജ തുരഗപദാതിസമാശ്രിത
പരിജന മണ്ഢിത ലോകനുതേ
ഹരിഹര ബ്രഹ്മ സുപൂജിത സേവിത
താപനിവാരണ പാദയുതേ
ജയജയഹേ മധുസൂദന കാമിനി
ഗജലക്ഷ്മി രൂപിണി പാലയമാം

Also Read: വീടുകളിൽ രാവിലെയും വൈകുന്നേരവും വിളക്ക് കത്തിക്കുന്നതിനുള്ള ഈ 5 നിയമങ്ങൾ അറിയു..

സന്താന ലക്ഷ്മി

അയി ഖഗ വാഹിനി മോഹിനി ചക്രിണി
രാഗവിവര്‍ദ്ധിനി ഞ്ജാനമയേ
ഗുണഗണവാരിധി ലോക ഹിതൈഷിണി
സ്വരസപ്തക ഭൂഷിത ഗാനയുതേ
സകല സുരാസുര ദേവമുനീശ്വര
മാനവ വന്ദിത പാദയുതേ
ജയജയ ഹേമധു സൂദന കാമിനി
സന്താന ലക്ഷ്മീ പരിപാലയമാം

വിജയ ലക്ഷ്മി

ജയ കമലാസിനി സദ്ഗതി ദായിനി
ജ്ഞാന വികാസിനി ഗാനമയേ
അനുദിനമര്‍ച്ചിത കുങ്കുമദൂസരഭൂഷിത വാദ്യനുതേ
കനകധാരാസ്തുതി വൈഭവ വന്ദിത
ശങ്കരദേശിക മാന്യപദേ
ജയജയ ഹേ മധു സൂദന കാമിനി
വിജയലക്ഷ്മി സദാ പാലയമാം

വിദ്യാ ലക്ഷ്മി

പ്രണത സുരേശ്വരി ഭാരതി ഭാര്‍ഗ്ഗവി
ശോക വിനാശിനി രത്‌നമയേ
മണിമയ ഭൂഷിത കര്‍ണ്ണ വിഭൂഷണ
ശാന്തി സമാവൃത ഹാസ്യമുഖേ
നവനിധിദായിനി കലിമല ഹാരിണീ
കാമിത ഫലപ്രദഹസ്തയുതേ
ജയജയഹേ മധുസൂദന കാമിനി
വിദ്യാലക്ഷ്മീ പാലയമാം

Also Read: ഭഗവാനെ ദിവസവും മുകുന്ദാഷ്ടകം ജപിച്ച് ഭജിക്കുന്നത് ഉത്തമം

ധനലക്ഷ്മി

ധിമി ധിമി ധിന്ധിമി ധിന്ധിമി ധിന്ധിമി
ദുന്ദുഭിനാദ സുപൂര്‍ണ്ണമയേ
ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ ഘുങ്ഘുമ
ശംഖനിനാദ സുവാദ്യനുതേ
വേദപുരാണേതിഹാസ സുപൂജിത
വൈദിക മാര്‍ഗ്ഗപ്രദര്‍ശനതേ
ജയജയ ഹേ മധുസൂദന കാമിനി
ധനലക്ഷ്മി രൂപിണി പാലയമാം

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News