നവഗ്രഹ സ്തോത്രം ദിവസവും ചൊല്ലു ഫലം ഉണ്ടാകും

ഗ്രഹദോഷകാലത്ത് അതാതു ഗ്രഹങ്ങള്‍ക്ക് യോജിച്ച നിറങ്ങളിലുള്ള വസ്ത്രം ധരിക്കുന്നതും അതുപോലെ ആ നിറങ്ങളുള്ള പൂക്കൾ പൂജയ്ക്ക് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്.    

Last Updated : Dec 23, 2020, 07:50 PM IST
  • നമ്മുടെ ജീവിതത്തിലും ജീവിതാനുഭവങ്ങളിലും നവഗ്രഹങ്ങളുടെ സ്വാധീനം വളരെയധികമാണ്
  • നവഗ്രഹസ്‌തോത്രം ജപിക്കുന്നത് വഴി ആയുരാരോഗ്യ വര്‍ധന, പുത്ര കളത്ര ഐശ്വര്യം, ധനലാഭം, സര്‍വ ഐശ്വര്യം എന്നിങ്ങനെ ലഭിക്കും.
നവഗ്രഹ സ്തോത്രം ദിവസവും ചൊല്ലു ഫലം ഉണ്ടാകും

നമ്മുടെ ജീവിതത്തിലും ജീവിതാനുഭവങ്ങളിലും നവഗ്രഹങ്ങളുടെ സ്വാധീനം വളരെയധികമാണ് എന്നാണ് വിശ്വാസം.  അതുകൊണ്ടുതന്നെ നവഗ്രഹങ്ങളുടെ  ഗുണങ്ങള്‍ ലഭിക്കുന്നതിനും, ദോഷഫലങ്ങള്‍ മാറ്റുന്നതിനും നിരവധി മാര്‍ഗങ്ങളാണ് ഉള്ളത്.   

അതിന് ഗ്രഹദോഷകാലത്ത് അതാതു ഗ്രഹങ്ങള്‍ക്ക് യോജിച്ച നിറങ്ങളിലുള്ള വസ്ത്രം ധരിക്കുന്നതും അതുപോലെ ആ നിറങ്ങളുള്ള പൂക്കൾ പൂജയ്ക്ക് ഉപയോഗിക്കുന്നതും വളരെ നല്ലതാണ്.  സൂര്യനും, ചൊവ്വയ്ക്കും ചുവപ്പ് നിറമാണ്, ചന്ദ്രനും ശുക്രനും വെള്ള നിറം, ശനിക്കു കറുപ്പ് നിറം, വ്യാഴത്തിനു മഞ്ഞ നിറം, ബുധനാഴ്ച പച്ച എന്നിങ്ങനെയാണ് ഗ്രഹങ്ങൾക്ക് യോജിച്ച നിറങ്ങള്‍. 

ഗുണങ്ങള്‍ വര്‍ധിപ്പിക്കാനും ദോഷങ്ങള്‍ ശമിപ്പിക്കുവാനും ദിവസേന നവഗ്രഹസ്‌തോത്രം ജപിക്കുന്നത് നല്ലതാണ്.   നവഗ്രഹസ്‌തോത്രം ജപിക്കുന്നത് വഴി ആയുരാരോഗ്യ വര്‍ധന, പുത്ര കളത്ര ഐശ്വര്യം, ധനലാഭം,  സര്‍വ ഐശ്വര്യം എന്നിങ്ങനെ ലഭിക്കും. 

Also Read: പുലർച്ചെ രാഹുമന്ത്രം ജപിക്കുന്നത് ഉത്തമം

നവഗ്രഹ സ്‌തോത്രങ്ങൾ 

സൂര്യന്‍

ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വപാപഘ്‌നം
പ്രണതോസ്മി ദിവാകരം

ചന്ദ്രന്‍

ദധിശംഖതുഷാരാഭം
ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം
ശംഭോര്‍മ്മുകുടഭൂഷണം

ചൊവ്വ

ധരണീഗര്‍ഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം

ബുധന്‍

പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൌമ്യം സൌമ്യഗുണോപേദം
തം ബുധം പ്രണമാമ്യഹം

Also Read: ഗണേശ വിഗ്രഹം വീടുകളിൽ എങ്ങനെ സൂക്ഷിക്കണം..?

വ്യാഴം

ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം

ശുക്രന്‍

ഹിമകുന്ദമൃണാലാഭം
ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താനാം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം

ശനി

നീലാംജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

രാഹു

അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമര്‍ദ്ദതം
സിംഹികാഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം

കേതു

പലാശപുഷ്പസംകാശം
താരകാഗ്രഹമസ്തകം
രൌദ്രം രൌദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം

ഫലശ്രുതി

ഇതിവ്യാസമുഖോദ്ഗീതം
യ: പഠേത് സുസമാഹിത:
ദിവാ വാ യദി വാ രാത്രൈ
വിഘ്‌നശാന്തിഭവിഷ്യതി
നരനാരീനൃപാണാം ച
ഭവേത് ദു:സ്വപ്നനാശനം
ഐശ്വര്യമതുലം തേഷാം
ആരോഗ്യം പുഷ്ടിവര്‍ദ്ധനം
ഗ്രഹനക്ഷത്രജാ: പീഢാ:
തസ്‌കരാഗ്‌നിസമുദ്ഭവോ:
താ: സര്‍വ്വാ: പ്രശമം യാന്തി
വ്യാസേ ബ്രൂതെ ന സംശയ

Trending News