ഹൈന്ദവ ദര്‍ശനങ്ങളുടെയും വിശ്വാസത്തിന്റെയും വേരോട്ടം ഭാരതത്തില്‍ മാത്രമല്ല ലോകത്തിന്‍റെ പലഭാഗങ്ങളിലും കാണാം. ഹൈന്ദവ വിശ്വാസങ്ങള്‍ക്ക് ഏറെ പ്രാധാന്യം കൊടുക്കുന്ന ലോകത്തിലെ ഏക ഹിന്ദു രാഷ്ട്രമെന്ന് അറിയപ്പെടുന്ന നേപ്പാളിലും (Nepal) ഈ വിശ്വാസത്തിന്‍റെ അടയാളങ്ങള്‍ ധാരാളമായി കാണാം. അങ്ങനെയുള്ള ഒന്നാണ് ഇവിടുത്തെ ബുദ്ധനീലകണ്ഠ ക്ഷേത്രം. നിരവധി പ്രത്യേകതകളും വിശേഷങ്ങളുമുള്ള ബുദ്ധനീലകണ്ഠ ക്ഷേത്രം തീര്‍ത്ഥാടകരുടേയും വിശ്വാസികളുടേയും സ്ഥിരം സന്ദര്‍ശന കേന്ദ്രം കൂടിയാണ്.
നേപ്പാളിലെ കാഠ്മണ്ഡു ജില്ലയിൽ ശിവപുരി മലയുടെ താഴ്‌വാരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രമാണ് ബുദ്ധനീലകണ്ഠ ക്ഷേത്രം. തുറന്ന ക്ഷേത്രമായ ഈ ക്ഷേത്രത്തെ open air temple എന്നാണ് പറയുന്നത്. ശയന നിലയിലുള്ള മഹാവിഷ്ണുവാണ് ഇവിടുത്തെ മുഖ്യ പ്രതിഷ്ഠ. ഈ മഹാവിഷ്ണു പ്രതിഷ്ഠ നേപ്പാളിലെ ഏറ്റവും വലിയ ശിലാശിൽപമാണ് എന്നാണ് വിശ്വാസം. ഒട്ടേറെ കൗതുകങ്ങളും നിഗൂഢതകളുമാണ് വിശ്വാസികള്‍ക്കായി ഈ ക്ഷേത്രം കരുതിവെച്ചിരിക്കുന്നത്.
Also Read: Shani ദേവനെ പ്രീതിപ്പെടുത്താൻ ഈ രീതിയിൽ ആരാധിക്കുക..
കാഠ്മണ്ഠുവില്‍ നിന്നും 10 കിലോമീറ്റര്‍ അകലെയായുള്ള ഈ ക്ഷേത്രത്തിൽ തെക്കേ ഏഷ്യയിലെ തന്നെ ശില്പവിസ്മയങ്ങളാണ് കുടികൊള്ളുന്നത്. കൂടാതെ നേപ്പാളിലെ ഏറ്റവും മനോഹരമായ ചില ക്ഷേത്രവാസ്തുവിദ്യകളും പ്രതിഷ്ഠകളും ഈ ക്ഷേത്രത്തിനു മാത്രമുള്ളതാണ്. ബുദ്ധനീലകണ്ഠ ക്ഷേത്രത്തിന് പേരിൽ മാത്രമേ ബുദ്ധനുമായി ബന്ധമുള്ളൂ കേട്ടോ അല്ലാതെ മറ്റൊരു ബന്ധവുമില്ല. ഈ ക്ഷേത്രത്തെ നാരായന്താൻ ക്ഷേത്രം എന്നുംവിളിക്കും.
ഒറ്റക്കരിങ്കല്ലിൽ കൊത്തിയ വിഗ്രഹത്തിന് അഞ്ച് മീറ്റർ (16.4 അടി) ഉയരമുണ്ട്. കൂടാതെ ഈ വിഗ്രഹം പതിമൂന്ന് മീറ്റർ നീളമുള്ള ഒരു തടാകത്തിൽ അനന്തന്റെ മുകളിൽ ശയിക്കുന്ന നിലയിലാണ് പ്രതിഷ്ഠിച്ചിട്ടുള്ളത്. ബുദ്ധനീലകണ്ഠന്‍ എന്ന വാക്കുകൊണ്ട് ഉദ്ദേശിക്കുന്നത് നീല കണ്ഠമുള്ളവന്‍ എന്നാണ്.
ബുദ്ധനീലകണ്ഠ ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത എന്നുപറയുന്നത് വെള്ളത്തില്‍ പൊങ്ങിക്കിടക്കുന്ന കരിങ്കല്ലില്‍ കൊത്തിയ വിഷ്ണുവിന്റെ രൂപമാണ്. ഈ വിഗ്രഹം ശയനരൂപത്തിലാണ് ഉള്ളത്. അനന്തനാഗത്തിന്റെ മുകളില്‍ കിടക്കുന്ന രൂപത്തിലുള്ള ഈ വിഗ്രഹം ഏറെ സവിശേഷപ്പെട്ടതായാണ് കണക്കാക്കുന്നത്. എങ്കിലും കരിങ്കൽവിഗ്രഹം ജലോപരിതലത്തിൽ പൊങ്ങിക്കിടക്കുകയാണ് എന്ന വിശ്വാസത്തിന്റെ യുക്തി പലപ്പോഴും ചോദ്യം ചെയ്യപ്പെടുന്നുണ്ട്.
Also Read: Temple : കാട്ടിൽ മേക്കതിൽ ദേവി ക്ഷേത്രത്തിന്റെ പ്രത്യേകതകളും വഴിപാടുകളും
മാത്രമല്ല 1957 ൽ ശാസ്ത്രീയ പരിശോധനയ്ക്ക് ശ്രമം നടന്നുവെങ്കിലും സത്യാവസ്ഥ എന്താണെന്ന് കണ്ടെത്താൻ സാധിച്ചിട്ടില്ല. ലാവാ ശിലയോട് സാദൃശ്യമുള്ള ശിലയാണ് പ്രതിഷ്ഠയിലുള്ളത് എന്ന് തെളിഞ്ഞിട്ടുണ്ട്. പക്ഷേ ജലത്തിൽ പൊങ്ങിക്കിടക്കുന്നതിന്റെ കാരണം തേടിയുള്ള ശാസ്ത്രീയ പരീക്ഷണങ്ങൾക്ക് ശ്രമം നടക്കുന്നുവെങ്കിലും അനുവദിച്ചില്ല. അതുകൊണ്ടുതന്നെ കരിങ്കല്ലില്‍ കൊത്തിയെടുത്ത ഒറ്റക്കല്‍ വിഗ്രഹം വെള്ളത്തില്‍ മുങ്ങിപ്പോകാതെ എങ്ങനെ പൊങ്ങിക്കിടക്കുന്നു എന്നത് ഇന്നും ഉത്തരം കിട്ടാത്ത ഒരു ചോദ്യംതന്നെയാണ്.
കാലിനു മേല്‍ കാല്‍ കയറ്റിവച്ച് വളരെ ശാന്തമായി കിടന്നുറങ്ങുന്ന രൂപത്തിലാണ് നമുക്ക് ഭഗവാനെ കാണാൻ കഴിയുന്നത്. അതുകൊണ്ടുതന്നെ ഈ തടാകത്തെ പാലാഴിയായാണ് കണക്കാക്കുന്നത്. അനന്തന്‍റെ 11 തലകള്‍ക്കിടയില്‍ തന്റെ തല വെച്ച് സുഖമായി കിടക്കുന്ന വിഷ്ണുവിനു 4 കൈകളുണ്ട് അതിലോരോന്നിലും ചക്രം, ശംഖ്, താമര,ഗഥ എന്നിവയും കാണാം. ചില വസ്തുതകൾ പ്രകാരം ഈ വിഗ്രഹത്തിന് 1400 വർഷത്തിലധികം പഴക്കം ഉണ്ടെന്നാണ് കരുതുന്നത്.
ഇത്രയും പഴക്കമുള്ള ഈ ക്ഷേത്രം നേപ്പാളിലെ ഹിന്ദുമത വിശ്വാസികള്‍ക്കും, ബുദ്ധമത വിശ്വാസികള്‍ക്കും ഏറെ പ്രധാനപ്പെട്ടതാണ്. കാലങ്ങളായി ഇവിടെ നിലനില്‍ക്കുന്ന മതസൗഹാര്‍ദ്ദത്തിന്റെ അടയാളമായിട്ടാണ് ഇതിനെ കരുതുന്നത്.
Also Read: Mahabharat മായി ബന്ധപ്പെട്ട നിരവധി secrets ഈ ഗുഹയിൽ ഒളിഞ്ഞിരിക്കുന്നു!
ക്ഷേത്രത്തെക്കുറിച്ചും ഇവിടുത്തെ വിഗ്രഹത്തെക്കുറിച്ചും നിരവധി കഥകളും ഐതിഹ്യങ്ങളുമുണ്ട്. ഒരിക്കല്‍ ഒരു കൃഷിക്കാരനും ഭാര്യയും വയലിൽ ഉഴുന്നതിനിടയിൽ ഒരു രൂപത്തിൽ തട്ടുകയും അതില്‍ നിന്നും രക്തം വരുവാന്‍ തുടങ്ങുകയും ചെയ്തുവെന്നും ശേഷം ആ രൂപത്തെ എടുത്തുമാറ്റിയെന്നും ആ രൂപമാണ് ഇന്നത്തെ ഈ വിഗ്രഹം എന്നുമാണ് വിശ്വാസം. മറ്റൊരു ഐതീഹ്യം എന്നുപറയുന്നതു ഏഴാം നൂറ്റാണ്ടിലെ രാജാവായിരുന്ന വിഷ്ണു ഗുപ്തയുടെ ഭരണകാലത്താണ് കാഠ്മണ്ഡുവിലെ ഈ പ്രതിമ നിലവിലെ സ്ഥലത്തേക്ക് കൊണ്ടുവന്നത് എന്നാണ്.
ഈ ക്ഷേത്രത്തിലെ ഏറ്റവും പ്രധാന ആഘോഷം എന്നുപറയുന്നത് ഇവിടുത്തെ ഹരിബോന്ദിനി ഏകാദശി മേള ആണ്. മഹാവിഷ്ണുവിനെ ദീര്‍ഘമായ ഉറക്കത്തില്‍ നിന്നും ഉണര്‍ത്തുന്നതിനുള്ള പ്രത്യേക ചടങ്ങാണിത്. ഈ ചടങ്ങ് കാര്‍ത്തിക മാസത്തിലെ 11-ാം നാളിലാണ് നടക്കുന്നത്. ആയിരക്കണക്കിന് വിശ്വാസികളാണ് ഈ ചടങ്ങിൽ പങ്കെടുക്കുന്നത്.
1641 മുതൽ 1674 വരെ നേപ്പാൾ ഭരിച്ചിരുന്ന പ്രതാപ് മല്ല രാജാവിന് ഉണ്ടായ അശരീരിയുടെ ഫലമായി അതിനു ശേഷമുള്ള ഒരു ഭരണാധികാരിളാരും തന്നെ ഈ ക്ഷേത്രം സന്ദർശിച്ചിട്ടില്ല. ക്ഷേത്രം സന്ദർശിച്ചാൽ രാജാവിന് അകാല മൃത്യുവുണ്ടാകും എന്നായിരുന്നു അശരീരി. ഈ ഭയം മൂലം പിൽക്കാല രാജാക്കൻമാർ ക്ഷേത്ര സന്ദർശനം നടത്തിയിരുന്നില്ല എന്നൊരു കഥയും ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.