Budh Gochar 2022: ബുധൻ മിഥുന രാശിയിലേക്ക്: ഈ രാശിക്കാരുടെ ഭാഗ്യം ഇന്നു മുതൽ തെളിയും!

Mercury Transit 2022: ബുദ്ധി, യുക്തി, ധനം, ബിസിനസ്, ആശയവിനിമയം എന്നിവയുടെ കാരകനായി കരുതുന്ന ബുധൻ ഇന്ന് രാശിമാറും.  എപ്പോഴൊക്കെയാണോ ബുധൻ രാശിമാറുന്നത് അപ്പോഴെല്ലാം എല്ലാ രാശിക്കാരിലും വൻ സ്വാധീനം ചെലുത്താറുമുണ്ട്. ഇന്ന് അതായത് 2022 ജൂലൈ 2 ന് നടക്കുന്ന ബുധന്റെ സംക്രമം ഈ 4 രാശിക്കാർക്ക് വൻ ധനലാഭമുണ്ടാക്കും.    

Written by - Ajitha Kumari | Last Updated : Jul 2, 2022, 08:25 AM IST
  • ബുധൻ ഇന്ന് രാശിമാറും
  • ബുധന്റെ സംക്രമം ഈ 4 രാശിക്കാർക്ക് വൻ ധനലാഭമുണ്ടാക്കും
  • ജൂലൈ 17 വരെ ബുധൻ ഈ രാശിയിൽ തുടരും
Budh Gochar 2022: ബുധൻ മിഥുന രാശിയിലേക്ക്: ഈ രാശിക്കാരുടെ ഭാഗ്യം ഇന്നു മുതൽ തെളിയും!

Budh Rashi Parivartan July 2022: ബുധൻ മിഥുന രാശിയിൽ  സംക്രമിച്ചു. ഇന്ന് അതായത് 2022 ജൂലൈ 2 ന് നടന്ന ബുധ സംക്രമണം നിരവധി ആളുകളുടെ ജീവിതത്തിൽ വലിയ മാറ്റം കൊണ്ടുവരും. ഇത്തരക്കാർക്ക് ബുധ സംക്രമം ധാരാളം ധനലാഭം നൽകുകയും ചെയ്യും ഒപ്പം സംസാരത്തിന്റെ മിടുക്കിൽ ജാതകന് നിരവധി കാര്യങ്ങളിൽ വിജയമുണ്ടാകും. ജൂലൈ 17 വരെ ബുധൻ ഈ രാശിയിൽ തുടരും, ഈ സമയത്ത് സൂര്യനുമായി കൂടിച്ചേർന്ന് ബുദ്ധാദിത്യ യോഗവുമുണ്ടാകും. ബുധ സംക്രമണം ഏതൊക്കെ രാശിക്കാർക്കാണ് ശുഭകരമെന്ന് നമുക്ക് നോക്കാം...

Also Read: ജൂലൈ മാസത്തിൽ ഈ രാശിക്കാർ ശ്രദ്ധിക്കുക! ധനനഷ്ടം ഉണ്ടായേക്കാം

ഇടവം (Taurus): ജ്യോതിഷ പ്രകാരം മിഥുന രാശിയിലെ ബുധന്റെ സംക്രമണം ഇടവം രാശിക്കാർക്ക് വളരെയധികം ശുഭകരമായിരിക്കും. ഈ രാശിചക്രത്തിന്റെ രണ്ടാം ഭാവത്തിൽ ബുധൻ സഞ്ചരിക്കാൻ പോകുന്നു. ഇത് ധനത്തിന്റെ ഭവനമാണ്. അതുകൊണ്ടുതന്നെ ഈ സംക്രമണത്തിന്റെ ഇടയിൽ പെട്ടെന്ന് ധനലാഭം ഉണ്ടാകും. ഈ കാലയളവിൽ ബിസിനസ്സിൽ ഒരു വലിയ ഇടപാടിന് അന്തിമരൂപം നൽകാൻ കഴിയും, അത് ഭാവിയിൽ വൻ ലാഭം നൽകും. നിങ്ങൾക്ക് ആരുമായും പങ്കാളിത്ത ജോലിയും ചെയ്യാം. മറുവശത്ത് അഭിഭാഷകർ, മാർക്കറ്റിംഗ്, അധ്യാപകർ എന്നീ  മേഖലയുമായി ബന്ധപ്പെട്ട ആളുകൾക്കും ഈ സമയം അനുകൂലമാണ്. 

Also Read: ഈ രാശിക്കാരിൽ എപ്പോഴും ഉണ്ടാകും ലക്ഷ്മി ദേവിയുടെ കൃപ, സമ്പത്തിന് ഒരു കുറവും ഉണ്ടാവില്ല 

 

ചിങ്ങം (Leo):  ചിങ്ങം രാശിയുടെ പതിനൊന്നാം ഭാവത്തിലാണ് ബുധൻ സംക്രമിക്കാൻ പോകുന്നത്.  ഇത് ജാതകത്തിലെ മഹത്വപൂർണ്ണമായ സ്ഥാനമാണ്. ഇതിനെ വരുമാനത്തിന്റെയും ചെലവിന്റെയും ഭവനമായി കണക്കാക്കുന്നു. ഈ കാലയളവിൽ വരുമാനം വർദ്ധിച്ചേക്കാം. ബിസിനസ്സിലും ജോലിയിലും നിങ്ങൾക്ക് പ്രത്യേക വിജയം നേടാൻ കഴിയും. ഇണയുമായുള്ള ബന്ധത്തിൽ മാധുര്യം ഉണ്ടാകും. വരുമാന സ്രോതസ്സുകൾ വർദ്ധിക്കും. ബുധൻ ചിങ്ങം രാശിയുടെ രണ്ടാം ഭാവത്തിന്റെ അധിപനാണ്. ഇത് പണത്തിന്റെയും സംസാരത്തിന്റെയും സ്ഥാനമാണ്. അതുകൊണ്ടുതന്നെ നിങ്ങൾക്ക് അപ്രതീക്ഷിതമായ ധനലാഭം ഉണ്ടാക്കും.   ബിസിനസിലും ധനലാഭമുണ്ടാകും.  ഗ്രീൻ എമറാൾഡ് രത്നം ധരിക്കുന്നത് ഇവർക്ക് നല്ലതാണ്. 

കന്നി (Virgo):  ഈ രാശിയുടെ പത്താം ഭാവത്തിലാണ് ബുധൻ സംക്രമിക്കുന്നത്. ഇത് വ്യാപാരത്തിന്റെയും ജോലിയുടെയും ഭവനമാണ്.  അതുകൊണ്ടുതന്നെ ഈ സമയത്ത് ഒരു പുതിയ ജോലിയുടെ ഓഫർ വന്നേക്കാം. അതുപോലെ ജോലിയുള്ളവരുടെ ഇൻക്രിമെന്റോ പ്രമോഷനോ സാധ്യതയുണ്ട്. ബിസിനസ്സിൽ വിപുലീകരണത്തിന് സാധ്യത. ബിസിനസ്സിലെ പുതിയ ബന്ധങ്ങൾ നേട്ടങ്ങൾ നൽകും. മിഥുന രാശിയിലെ ബുധന്റെ സംക്രമണം കന്നിരാശിയുടെ ജീവിതത്തിൽ പല മാറ്റങ്ങളും കൊണ്ടുവരും. ഇവർക്കും ഗ്രീൻ എമറാൾഡ് രത്നം ധരിക്കുന്നത് ഇവർക്ക് നല്ലതാണ്. 

Also Read: Viral Video: വരണമാല്യം അണിയിച്ച ശേഷം വധൂവരന്മാർ തമ്മിൽ മുട്ടനടി... വീഡിയോ കണ്ടാൽ ഞെട്ടും..! 

മകരം (Capricorn): ബുധന്റെ സംക്രമണം മകരം രാശിക്കാർക്കും വളരെ ഫലപ്രദമായിരിക്കും. ധനലാഭമുണ്ടാകും. പ്രത്യേകിച്ച് സ്വത്തു സംബന്ധമായ കാര്യങ്ങളിൽ നേട്ടങ്ങൾ ഉണ്ടാകും. ജോലിസ്ഥലത്ത് നല്ല അന്തരീക്ഷമായിരിക്കും. നിങ്ങളുടെ പ്രകടനം മികച്ചതായിരിക്കും.  നിങ്ങൾക്ക് പുരോഗതി ലഭിക്കും. ഈ സമയം കരിയറിന് അനുകൂലമായിരിക്കും.

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്)

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News