Astro Update: ബിസിനസ് പുരോഗതി, ലാഭം; മകരം, കുംഭം, മീനം രാശിക്കാരുടെ ജൂലൈ ഫലങ്ങൾ ഇങ്ങനെ

കുംഭം രാശിക്കാർക്ക് ജൂലൈ മാസം നന്നായിരിക്കും. വിവാഹിതർക്ക് തങ്ങളുടെ കുടുംബജീവിതം നന്നായി കൊണ്ട് പോകാനാകും

Written by - Zee Malayalam News Desk | Last Updated : Jul 1, 2022, 12:33 PM IST
  • ബിസിനസുകാർക്ക് മികച്ച ഇക്കാലയളവിൽ വിജയം ലഭിക്കും
  • വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിൽ വിജയിക്കും
  • പ്രണയ ജീവിതം നയിക്കുന്ന ആളുകൾക്ക് ഇത് മികച്ച സമയമാണ്
Astro Update: ബിസിനസ് പുരോഗതി, ലാഭം; മകരം, കുംഭം, മീനം രാശിക്കാരുടെ ജൂലൈ ഫലങ്ങൾ ഇങ്ങനെ

ജൂലൈ മാസം 12 രാശികൾക്കും ഗ്രഹങ്ങൾക്കും ചില മാറ്റങ്ങൾ ഉണ്ടാവും.ഇക്കാരണത്തിൽ നിങ്ങളുടെ ജീവിതത്തിൽ അനുകൂലവും പ്രതികൂലവുമായ മാറ്റങ്ങൾ കാണാനാവും. മകരം, കുംഭം, മീനം രാശിക്കാരുടെ ഫലങ്ങൾ പരിശോധിക്കാം.

മകരം രാശി

ഈ മാസം നിങ്ങൾക്ക് വളരെ നല്ലതായിരിക്കും. വിവാഹിതരുടെ കുടുംബജീവിതം നന്നായിരിക്കും.വഴക്കുകൾ ഉണ്ടാകാമെങ്കിലും സ്നേഹ ബന്ധത്തിൽ മറ്റ് പ്രശ്നങ്ങളുണ്ടാവില്ല. പ്രണയിക്കുന്നവർക്കും  ഈ മാസം നല്ലതായിരിക്കും.നിങ്ങളുടെ അമ്മയുടെ ആരോഗ്യം മോശമാവുകയും അവൾ അസുഖം പിടിപെടുകയും ചെയ്തേക്കാം. 

Also Read: ബുധൻ ജൂലൈ 2 ന് മിഥുനം രാശിയിൽ, ഈ 3 രാശിക്കാർക്ക് ജൂലൈ 17 വരെ വൻ ധനലാഭം 

ജോലി ചെയ്യുന്ന ആളുകൾക്ക് തങ്ങളുടെ ജോലിയിൽ അലച്ചിൽ ഉണ്ടാവും.ബിസിനസുകാർക്ക് ഈ മാസം നല്ലതായിരിക്കും.ബിസിനസ്സിൽ നിന്ന് നിങ്ങൾക്ക് നല്ല ലാഭം ലഭിക്കും. ഫൈൻ ആർട്‌സ് വിഷയങ്ങളിലെ വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനം കാഴ്ചവെക്കാൻ സാധിക്കും. കുടുംബത്തിൽ പഠനത്തിന് അനുയോജ്യമായ അന്തരീക്ഷവും ലഭിക്കും.

ചില സമ്മർദ്ദകരമായ സാഹചര്യങ്ങൾ മൂലം നിങ്ങൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാം.ആരോഗ്യത്തിൽ ശ്രദ്ധ വേണം.മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ആഴ്ചകൾ യാത്രയ്ക്ക് അനുകൂലമായിരിക്കും.

കുംഭം രാശി

കുംഭം രാശിക്കാർക്ക് ജൂലൈ മാസം നന്നായിരിക്കും. വിവാഹിതർക്ക് തങ്ങളുടെ കുടുംബജീവിതം നന്നായി കൊണ്ട് പോകാൻ ആവും. ജീവിതത്തിൽ സമാധാനം ഉണ്ടാകും. പ്രണയ ജീവിതം നയിക്കുന്നവർക്ക് ഈ മാസം ഉയർച്ച താഴ്ചകൾ ആയിരിക്കും.ജോലി ചെയ്യുന്നവർക്ക് ഈ മാസം അൽപ്പം മോശമാകാൻ ഇടയുണ്ട്.നിങ്ങളുടെ പെരുമാറ്റം സഹപ്രവർത്തകരെ ബുദ്ധിമുട്ടിക്കും. അവർ നിങ്ങൾക്കെതിരെ പ്രവർത്തിക്കാം. ഇത് നിങ്ങളുടെ ജോലിയെയും ബാധിക്കും. ബിസിനസുകാർക്ക് ഈ മാസം നല്ലതായിരിക്കും.പൂർവിക വ്യാപാരം നടത്തുന്നവർക്ക് നല്ല ലാഭം ലഭിക്കും.

വിദ്യാർത്ഥികൾക്ക് പഠനത്തിന്റെ കാര്യത്തിൽ നിങ്ങൾക്ക് ചില പ്രശ്നങ്ങൾ നേരിടേണ്ടി വന്നേക്കാം.പഠനത്തിന്റെ ദൈർഘ്യം വർദ്ധിപ്പിക്കേണ്ടതും ആവശ്യമാണ്. ആരോഗ്യ കാര്യത്തിൽ  ചെറിയ പ്രശ്നങ്ങൾ ഉണ്ടാകാം. ഒരു ഡോക്ടറെ സമീപിച്ചതിനുശേഷം മാത്രം ചികിത്സ ആരംഭിക്കുക. ഈ മാസം രണ്ടാമത്തെയും നാലാമത്തെയും ആഴ്ചകൾ യാത്രയ്ക്ക് അനുകൂലമായിരിക്കും.

മീനം രാശി

മീനം രാശിക്കാർക്ക് ജൂലൈ മാസം വളരെ പ്രധാനപ്പെട്ടതായിരിക്കും. നിങ്ങളിൽ അറിവ് വർദ്ധിക്കും. ദീർഘവീക്ഷണം കാണിക്കുന്നതിലൂടെ, നിങ്ങൾ ഭാവിയിലേക്കുള്ള നിരവധി പദ്ധതികൾ ആസൂത്രണം ചെയ്യുകയും അവയ്‌ക്കായി ശരിയായ ആസൂത്രണം ചെയ്യുകയും ചെയ്യും. വിവാഹിതരുടെ കുടുംബജീവിതം മികച്ചതായിരിക്കും. 

പ്രണയ ജീവിതം നയിക്കുന്ന ആളുകൾക്ക് ഇത് മികച്ച സമയമാണ്.ഈ സമയത്ത് നിങ്ങളുടെ പ്രണയ ജീവിതം ശക്തമായിരിക്കും. പരസ്പര വിശ്വാസം വർദ്ധിക്കും. വിവാഹത്തെക്കുറിച്ച് പോലും ചിന്തിക്കാവുന്ന സമയമാണ്. തൊഴിൽ ചെയ്യുന്നവർക്ക് ഈ മാസം നല്ല ഫലങ്ങൾ നൽകും. ജോലിയിൽ ഉറച്ചു നിൽക്കും.

Alsol Read: മീനിനെ റാഞ്ചുന്ന പക്ഷിയെ നിങ്ങൾ കണ്ടിട്ടുണ്ടാകും.. എന്നാൽ പക്ഷിയെ റാഞ്ചുന്ന മീനിനേയോ? വീഡിയോ വൈറൽ 

ബിസിനസുകാർക്ക് മികച്ച ഇക്കാലയളവിൽ വിജയം ലഭിക്കും. വിദ്യാർത്ഥികൾ തങ്ങളുടെ കഴിവുകൾ വർദ്ധിപ്പിക്കുന്നതിൽ വിജയിക്കും, അവർക്ക് പഠനത്തിൽ മികച്ച ഫലങ്ങൾ ലഭിക്കും. ജീവിത പങ്കാളിയുടെ ആരോഗ്യം ജൂലൈയിൽ മോശമായേക്കാം. കുടുംബത്തിൽ പിരിമുറുക്കം കൂടാനും സാധ്യതയുണ്ട്. ഇത് നിങ്ങൾക്ക് സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യും, ഇത് നിങ്ങളുടെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യും. ഈ മാസത്തിലെ രണ്ടാമത്തെയും നാലാമത്തെയും ആഴ്ച യാത്രയ്ക്ക് അനുകൂലമായിരിക്കും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News