Double Rajayoga 2024: ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങളുടെ രാജകുമാരനായ ബുധൻ ഏപ്രിൽ 2 മുതൽ മേട രാശിയിൽ വക്രഗതിയിൽ സഞ്ചരിക്കുകയാണ്. ശേഷം ഏപ്രിൽ 9 ന് ബുധൻ വക്രഗതിയിൽ മീന രാശിയിൽ പ്രവേശിക്കും. ബുധൻ മീന രാശിയിൽ പ്രവേശിക്കുമ്പോൾ അവിടെ നിലവിൽ ഉണ്ടായിരുന്ന ശുക്രൻ, സൂര്യൻ എന്നിവരുമായി കൂടിച്ചേരും.
Also Read: ചൈത്ര നവരാത്രിയിൽ 5 രാജയോഗങ്ങളുടെ അപൂർവ സംഗമം; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!
ഇതിലൂടെ ഈ രാശിക്കാരുടെ ഭാഗ്യം മാറിമറിയും. ഈ സമയം നിങ്ങൾക്ക് ബഹുമാനവും അന്തസും ലഭിക്കും. മീന രാശിയിൽ ശുക്ര-ബുധ സംയോഗം സൃഷ്ടിക്കും ലക്ഷ്മീ നാരായണ രാജയോഗം. അതുപോലെ സൂര്യ-ബുധ സംയോഗത്തിലൂടെ ബുധാദിത്യ രാജയോഗവും ഉണ്ടാകും. ഇതിലൂടെ ഏതൊക്കെ രാശിക്കാർക്കാണ് വൻ നേട്ടങ്ങൾ ലഭിക്കുക എന്ന് നോക്കാം...
ഇടവം (Taurus): ലക്ഷ്മീ നാരായണ രാജയോഗവും ബുധാദിത്യ രാജയോഗവും ഇടവ രാശിക്കാർക്ക് വലിയ ഗുണകരമായിരിക്കും. ഈ രണ്ട് രാജയോഗങ്ങളും ഇവരുടെ രാശിയിൽ വരുമാനത്തിന്റെയും ലാഭത്തിന്റെയും ഭാവനത്തിലാണ് രൂപപ്പെടാൻ പോകുന്നത്. ഈ സമയത്ത് നിക്ഷേപത്തിൽ നിന്ന് അവർക്ക് പ്രയോജനം ലഭിക്കും, ഓഹരി വിപണി, വാതുവെപ്പ്, ലോട്ടറി എന്നിവയിൽ നല്ല ലാഭം ലഭിക്കാൻ സാധ്യത, പുതിയ വരുമാന മാർഗങ്ങൾ സൃഷ്ടിക്കപ്പെടും, ബാങ്ക് ബാലൻസിലും ഗണ്യമായ വർദ്ധനവുണ്ടാകും, നിക്ഷേപങ്ങളിൽ നിന്ന് ലാഭം എന്നിവയും ഉണ്ടാകും.
Also Read: വിഷു ബമ്പർ നേടാൻ നാൾപ്രകാരം ഈ നമ്പർ ലോട്ടറി എടുത്തോളൂ
ചിങ്ങം (Leo): ചിങ്ങ രാശിക്കാർക്ക് ഈ രണ്ട് രാജയോഗത്തിലൂടെ അനുകൂലമായിരിക്കും. ഈ രാജയോഗം ഈ രാശിയുടെ എട്ടാം ഭാവത്തിലാണ് രൂപപ്പെടാൻ പോകുന്നത്. ഇവർ ബിസിനസുകാരാണെങ്കിൽ അവർക്ക് അവരുടെ ബിസിനസ് വിപുലീകരിക്കാൻ കഴിയും, ഇതോടൊപ്പം കുടുംബാംഗങ്ങളുടെ പിന്തുണയും ലഭിക്കും, ഈ സമയത്ത് നിങ്ങളുടെ പദ്ധതികൾ വിജയിക്കും, ആരോഗ്യം മികച്ചതായിരിക്കും, ആഗ്രഹങ്ങൾ സഫലമാകും, പുതിയ വാഹനമോ സ്ഥലമോ വാങ്ങാൻ യോഗമുണ്ടാകും.
മീനം (Pisces): ഇവർക്കും ഈ രണ്ട് രാജയോഗത്തിലൂടെ നല്ല ഫലങ്ങൾ ലഭിക്കും. കാരണം ഇവരുടെ കർമ്മ ഗൃഹത്തിലാണ് ഈ രാജയോഗം ഉണ്ടാകുന്നത്. ഇതിലൂടെ ഇവർക്ക് കരിയറിൽ മികച്ച വിജയം ലഭിക്കും, ജോലിയില്ലാത്തവർക്ക് നല്ല തൊഴിലവസരങ്ങൾ ലഭിക്കും. ബിസിനസുകാരനാണെങ്കിൽ ഈ സമയത്ത് നല്ല സാമ്പത്തിക നേട്ടങ്ങൾ ലഭിക്കും, പുതിയ ഓർഡറുകളും ലഭിക്കും. ഈ സമയത്ത് ജോലിയിലും ബിസിനസിലും പുരോഗതിക്ക് സാധ്യതയുണ്ട്.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്. https://pinewz.com/ , https://play.google.com/store/apps/details?id=com.mai.pinewz_user
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.