Gemstone: രാഹു ദോഷക്കാരാണോ? ഈ രത്നം ധരിക്കണം, മറക്കേണ്ട

ഗ്രഹ ദോഷക്കാർക്ക് അതിൻറെ കാഠിന്യം കുറക്കാനുള്ള വഴിയാണ് രത്നങ്ങൾ ധരിക്കുക എന്നത്. അതാണ് താഴെ പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Mar 13, 2022, 09:24 AM IST
  • ജാതകത്തിൽ രാഹു ദുർബ്ബലസ്ഥാനത്ത് നിന്നാൽ, ജോലിക്കും പ്രശ്നമാണ്
  • രാഷ്ട്രീയത്തിൽ മികച്ച മുന്നേറ്റം ആഗ്രഹിക്കുന്നവരും ഈ രത്നം
    ധരിക്കണം
  • രാഹു ഉയർന്ന സ്ഥാനത്ത് നില്ക്കുമ്പോൾ ഈ രത്നം ധരിക്കണം
Gemstone: രാഹു ദോഷക്കാരാണോ? ഈ രത്നം ധരിക്കണം, മറക്കേണ്ട

രാശി മാറ്റം ഇടക്കിടെ സംഭവിക്കുന്ന കാര്യമാണ്. ഇതിനൊപ്പം തന്നെ ഗ്രഹങ്ങളുടെ സഞ്ചാര പഥത്തിലും മാറ്റം വന്നേക്കാം. ചിലർക്കിത് ദോഷമായും മറ്റ് ചിലർക്ക് ഗുണമായും ഭവിക്കും. ശനി,രാഹു ദോഷങ്ങളാണ് ഇതിൽ പ്രധാനം. ഇത്തരം ഗ്രഹ ദോഷക്കാർക്ക് അതിൻറെ കാഠിന്യം കുറക്കാനുള്ള വഴിയാണ് രത്നങ്ങൾ ധരിക്കുക എന്നത്. അതാണ് താഴെ പറയുന്നത്. 

ഗോമേദകം ധരിക്കാം

– ഏതെങ്കിലും വ്യക്തിയുടെ ജാതകത്തിൽ രാഹു ഉയർന്ന സ്ഥാനത്ത് ഇരിക്കുമ്പോൾ ഗോമേദകം ധരിക്കുന്നത് നല്ലതാണ്. ഈ രത്നം ധരിക്കുന്നതിലൂടെ ഇവർക്ക് പണം ലഭിക്കുകയും എല്ലാ ദോഷങ്ങളും ഒഴിയുകയും ചെയ്യും. 

- ജ്യോതിഷ പ്രകാരം രാഹു ഒന്ന്, നാല്, അഞ്ച്, ഏഴ്, ഒമ്പത്, പത്താം ഭാവങ്ങളിൽ ആയിരിക്കുമ്പോഴാണ് ആ വ്യക്തി ഗോമേദകം ധരിക്കേണ്ടത്. ഗോമേദകം ധരിക്കുന്നത് രാഹുവിന്റെ സ്ഥാനം ബലപ്പെടുത്തുന്നു. രാഹു പതിനൊന്നാം ഭാവത്തിൽ ജന്മരാശിയിൽ നിൽക്കുന്ന സമയത്തും ഗോമേദക രത്നം ധരിക്കാം.

– ജാതകത്തിൽ രാഹു ഉയർന്ന സ്ഥാനത്ത് നില്ക്കുമ്പോൾ ഗോമേദകം ധരിക്കുന്നത് ഭാഗ്യത്തിന് കാരണമാവും. 

– ഇടവം, മിഥുനം, കന്നി, തുലാം, കുംഭം എന്നീ രാശിക്കാർ ഗോമേദകം ധരിക്കുന്നത് ഗുണകരമാണ്. 

– ജാതകത്തിൽ രാഹു ദുർബ്ബലസ്ഥാനത്ത് നിന്നാൽ, ജോലിക്കും പ്രശ്നമാണ്, ഇവർ ജ്യോത്സ്യൻറെ ഉപദേശത്തോടെ ഗോമേദകം ധരിക്കണം. ഇത് രാഹുവിന്റെ സ്ഥാനം ശരിയാക്കും. 

– രാഷ്ട്രീയത്തിൽ മികച്ച മുന്നേറ്റം ആഗ്രഹിക്കുന്നവരും  ഈ രത്നം
ധരിക്കണം. 

എങ്ങനെ ധരിക്കാം

രത്ന ശാസ്ത്രം അനുസരിച്ച്, വെള്ളിയിലോ അഷ്ടധാതുക്കളിലോ നിർമ്മിച്ച ഒരു മോതിരത്തിലാണ് ഗോമേദകം ധരിക്കേണ്ടത്. ശനിയാഴ്ച ദിവസങ്ങളിൽ ഗോമേദകം ധരിക്കുന്നത് ഐശ്വര്യമായി കണക്കാക്കപ്പെടുന്നു. ഗോമേദകം ധരിക്കുന്നതിന് മുമ്പ് ഗംഗാജലവും പാലും തേനും കലർത്തിയ മിശ്രിതത്തിൽ  വെള്ളിയാഴ്ച രാത്രി മോതിരം ഇട്ടുവെക്കുക. ശനിയാഴ്ച കുളിച്ച്  പാലിൽ നിന്നും മോതിരമെടുത്ത് തുടച്ച്  വൃത്തിയാക്കുക. ഇതിനുശേഷം  'ഓം രാഹ്വേ നമഃ' എന്ന രാഹു മന്ത്രം 108 തവണ ജപിച്ച് നടുവിരലിൽ ഗോമേദകം ധരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

Trending News