Guru Chandal Yog 2023: ജ്യോതിഷ കണക്കുകൂട്ടലുകൾ അനുസരിച്ച് എല്ലാ ഗ്രഹങ്ങളും ഒരു നിശ്ചിത സമയത്ത് രാശി മാറുന്നു. ഈ സമയത്ത് ഒരു രാശിയിൽ രണ്ട് ഗ്രഹങ്ങൾ കണ്ടുമുട്ടുമ്പോൾ അതിനെ യുതി എന്ന് പറയുന്നു. ജ്യോതിഷ പ്രകാരം ഈ രാശിചിഹ്നങ്ങളുടെ സംയോജനം ഐശ്വര്യവും അശുഭവും നൽകുന്നു. ഇപ്പോഴിതാ ഏപ്രിൽ 22 ന് വ്യാഴം അതിന്റെ രാശിയിൽ നിന്നും മാറി മേടത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. രാഹു നേരത്തെ തന്നെ ഇവിടെയുണ്ട്. ഇവ രണ്ടും കൂടിച്ചേർന്ന് ഗുരു ചണ്ഡലയോഗം രൂപപ്പെട്ടിരിക്കുകയാണ്. ഇത് എല്ലാ രാശികളെയും ബാധിക്കും എന്നാൽ ഈ കാലയളവിൽ അശുഭകരമായ ഫലങ്ങൾ ലഭിക്കുന്ന 3 രാശികളുണ്ട്. അത് ഏതാണെന്ന് അറിയാം...
മേടം (Aries): ഗുരു ചണ്ഡലയോഗം മൂലം മേടം രാശിക്കാരുടെ അസ്വസ്ഥത തുടരും. ഈ സമയം നിങ്ങൾ നിങ്ങളുടെ വികാരങ്ങൾ നിയന്ത്രണത്തിലാക്കുക. ഈ സമയം നിങ്ങൾക്ക് പ്രതികൂല ഫലങ്ങൾ ഉണ്ടാകും. പല പ്രശ്നങ്ങളും അഭിമുഖീകരിക്കേണ്ടി വന്നേക്കാം. നിക്ഷേപത്തിന് ഈ സമയം അനുയോജ്യമല്ല. ആരോഗ്യകാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കണം. തർക്കത്തിലൊന്നും ഇടപെടരുത്.
മിഥുനം (Gemini): വ്യാഴം-രാഹുവിന്റെ സംയോജനം മിഥുന രാശിക്കാർക്ക് വളരെ അപകടകരമായി വരും. ഈ സമയത്ത് പണമിടപാടുകളിൽ ശ്രദ്ധിക്കുക. നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുവെങ്കിൽ തീർച്ചയായും ഒരു വിദഗ്ദ്ധന്റെ ഉപദേശം സ്വീകരിക്കുക. ഇതിന് ഈ സമയം ഒട്ടും അനുയോജ്യമല്ല. കുടുംബാന്തരീക്ഷം മോശമായേക്കാം. ക്ഷമയോടെ പ്രവർത്തിക്കുക.
കർക്കടകം (Cancer): ജ്യോതിഷ പ്രകാരം വ്യാഴം രാഹു സഖ്യം കർക്കടക രാശിക്കാർക്ക് പ്രതികൂല ഫലങ്ങൾ നൽകും. ഈ സമയത്ത് ഇവർക്ക് പല കാര്യങ്ങളായിലും അശുഭഫലങ്ങൾ ലഭിക്കും. സമയസമയത്ത് ബുദ്ധിമുട്ടുകൾ വന്നടിഞ്ഞോളും. അതുകൊണ്ട് ജാഗ്രത പാലിക്കുക. മേടരാശിയിലെ വ്യാഴം രാഹു കൂടിച്ചേരൽ നിങ്ങളുടെ ജീവിതത്തിൽ കുഴപ്പങ്ങളുടെ കൊടുങ്കാറ്റ് സൃഷ്ടിക്കും. ശത്രുക്കളെ സൂക്ഷിക്കുക, നിങ്ങൾക്കെതിരെ ഗൂഢാലോചന നടന്നേക്കാം.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...