തൃശൂർ: കോർപ്പറേഷൻ പരിധിയിൽ ഭക്ഷ്യ സുരക്ഷ വകുപ്പ് നടത്തിയ പരിശോധനയിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി. 9 ഹോട്ടലുകളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടികൂടിയത്. 26 ഹോട്ടലുകളിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് പരിശോധന നടത്തിയത്. ഇന്ന് രാവിലെ മുതൽ നടത്തിയ പരിശോധനയിലാണ് പഴയ ഭക്ഷണങ്ങൾ പിടികൂടിയത്. പെരിഞ്ഞനത്തെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചേർന്ന അടിയന്തര യോഗത്തിലെ തീരുമാനത്തിന്റെ ഭാഗമായിയായിരുന്നു നടപടി.
ആരോഗ്യ വകുപ്പിനോട് ഭക്ഷ്യവിഷബാധ കേസുകള്‍ കണ്ടെത്തിയാല്‍ ഉടൻ ഭക്ഷ്യസുരക്ഷാ വകുപ്പിനെ അറിയിക്കാനും, ഭക്ഷണങ്ങളുടെ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്താനും കലക്ടർ നിർദ്ദേശിച്ചിരുന്നു.
അതേസമയം ഭക്ഷ്യ വിഷബാധയേറ്റതിനെ തുടർന്ന് ചികിത്സയിലിരിക്കെ കുറ്റിലക്കടവ് സ്വദേശി ഉസൈബ മരിച്ച സംഭവത്തിൽ കൈപ്പമംഗലം പോലീസ് അസ്വാഭാവിക ഭരണത്തിന് കേസെടുത്തു. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം വന്നശേഷം തുടർ നടപടിയിലേക്ക് കടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.