Fever Death: സംസ്ഥാനത്ത് വീണ്ടും പനിമരണം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന വിതുര സ്വദേശി മരിച്ചു

Fever Deaths Kerala: വിതുര മേമല സ്വദേശി സുശീല (48) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു.

Written by - Zee Malayalam News Desk | Last Updated : Jul 4, 2023, 01:34 PM IST
  • സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നതിനിടെ പകർച്ചപ്പനി സംബന്ധിച്ച് ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പുറത്തിറക്കി
  • രണ്ടാഴ്ച സംസ്ഥാനത്തിന് നിർണായകമാണെന്നും പനി കേസുകൾ വർധിക്കുമെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു
  • സ്വയം ചികിത്സ പാടില്ലെന്നും ജാഗ്രത തുടരണമെന്നും നിർദേശമുണ്ട്
Fever Death: സംസ്ഥാനത്ത് വീണ്ടും പനിമരണം; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന വിതുര സ്വദേശി മരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പനി ബാധിച്ച് വീണ്ടും മരണം. വിതുര മേമല സ്വദേശി സുശീല (48) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. അതേസമയം, സംസ്ഥാനത്ത് ഈ മാസം എലിപ്പനിബാധിതരുടെ എണ്ണം ഉയരുമെന്ന് ആരോഗ്യവകുപ്പിന്‍റെ മുന്നറിയിപ്പ്. എലിപ്പനി ബാധിച്ച് ഒരു മാസത്തിനിടെ 27 പേരാണ് മരിച്ചത്. 13 പേര്‍ എച്ച് 1 എന്‍ 1 ബാധിച്ച് മരിച്ചു. രണ്ടായിരത്തോളം പേര്‍ക്ക് ചിക്കന്‍പോക്സ് ബാധിച്ചു.

സംസ്ഥാനത്ത് പനി ബാധിതരുടെ എണ്ണം വർധിക്കുന്നതിനിടെ പകർച്ചപ്പനി സംബന്ധിച്ച് ആരോഗ്യവകുപ്പ് നിർദ്ദേശങ്ങൾ പുറത്തിറക്കി. രണ്ടാഴ്ച സംസ്ഥാനത്തിന് നിർണായകമാണെന്നും പനി കേസുകൾ വർധിക്കുമെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു. സ്വയം ചികിത്സ പാടില്ലെന്നും ജാഗ്രത തുടരണമെന്നും നിർദേശമുണ്ട്. സംസ്ഥാനത്ത് പനി കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് അടിയന്തര യോഗങ്ങൾ ചേരും.

ALSO READ: Dengue Fever: ഒരു മാസത്തിനിടെ പകർച്ചപ്പനി ബാധിച്ച് മരിച്ചത് 86 പേർ; 138 ഡെങ്കി ബാധിത മേഖലകൾ

സംസ്ഥാനത്ത് 138 ഡെങ്കിപ്പനി ബാധിത പ്രദേശങ്ങളും ആരോ​ഗ്യ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. കോഴിക്കോട്, കൊല്ലം ജില്ലകളിൽ 20 വീതം ഹോട്ട്സ്പോട്ടുകളാണ് ഉള്ളത്. ഈ പ്രദേശങ്ങളിൽ പ്രത്യേക ജാ​ഗ്രത പുലർത്താനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാനും തീരുമാനിച്ചു. സംസ്ഥാനത്ത് പനിബാധിതരുടെ എണ്ണവും പനിമരണങ്ങളും വർധിക്കുന്ന സാഹചര്യത്തിൽ പകര്‍ച്ചപ്പനികള്‍ക്കെതിരെ ജാഗ്രത വേണമെന്നും പനി നിസാരമായി കാണരുതെന്നും ആരോ​ഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു.

ഡെങ്കിപ്പനി, ഇന്‍ഫ്ലുവൻസ, എലിപ്പനി, സിക എന്നിവ ബാധിക്കാതിരിക്കാന്‍ എല്ലാവരും ഒരുപോലെ ജാഗ്രത പാലിക്കേണ്ടതാണ്. നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ആരംഭത്തിലേ ചികിത്സ തേടണം. പനി ഉള്ളതായി സംശയം തോന്നിയാൽ മെഡിക്കല്‍ സ്റ്റോറില്‍ നിന്നും ഗുളിക വാങ്ങി സ്വയം ചികിത്സ പാടില്ലെന്നും എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News