Nipah Virus: തിരുവനന്തപുരത്തും നിപ ആശങ്ക; ബിഡിഎസ് വിദ്യാര്‍ഥി മെഡിക്കല്‍ കോളജിൽ ഐസലേഷനില്‍

Thiruvananthapuram Medical College: വവ്വാല്‍ ദേഹത്തിടിച്ചതായി പറഞ്ഞ വിദ്യാർഥിയെയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസലേഷനിൽ പ്രവേശിപ്പിച്ചത്.

Written by - Zee Malayalam News Desk | Last Updated : Sep 13, 2023, 08:52 AM IST
  • നിലവില്‍ നാല് പേര്‍ക്കാണ് നിപ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്
  • രണ്ട് പേര്‍ മരിച്ചു, രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്
  • രോഗബാധിതരുടെ സമ്പര്‍ക്ക പട്ടിക വിപുലപ്പെടുമെന്നാണ് വിലയിരുത്തൽ
  • ഇതുവരെ 168 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്
Nipah Virus: തിരുവനന്തപുരത്തും നിപ ആശങ്ക; ബിഡിഎസ് വിദ്യാര്‍ഥി മെഡിക്കല്‍ കോളജിൽ ഐസലേഷനില്‍

തിരുവനന്തപുരം: കോഴിക്കോട് ജില്ലയിൽ നിപ വൈറസ് ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ തിരുവനന്തപുരത്തും നിപ ആശങ്ക. ബിഡിഎസ് വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജിൽ ഐസലേഷനില്‍ പ്രവേശിപ്പിച്ചു. വവ്വാല്‍ ദേഹത്തിടിച്ചതായി പറഞ്ഞ വിദ്യാർഥിയെയാണ് ഐസലേഷനിൽ പ്രവേശിപ്പിച്ചത്. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ഥി വവ്വാല്‍ ശരീരത്തില്‍ ഇടിച്ചത് സഹപാഠികളോട് പറഞ്ഞു. ഇതാണ് പരിഭ്രാന്തിക്കിടയാക്കിയത്. 

വിദ്യാർഥിക്ക് ശക്തമായ പനിയും അനുഭവപ്പെടുന്നുണ്ട്. വിദ്യാര്‍ഥിയുടെ ശരീര സ്രവങ്ങള്‍ പരിശോധനയ്ക്ക് അയച്ചു. അതേസമയം, നിപ സ്ഥിരീകരിച്ചതിന് പിന്നാലെ കോഴിക്കോട് കടുത്ത ജാഗ്രതാ നിര്‍ദേശം നൽകിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ഇന്ന് കേന്ദ്ര സംഘം കോഴിക്കോട്ടെത്തും.

ALSO READ: Nipah Virus: നിപ വൈറസ്; കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാ​ഗ്രത നിർദേശം, കണ്ടെയ്ൻമെന്റ് മേഖലകൾ പ്രഖ്യാപിച്ചു

ഇതിനൊപ്പം പുനെയില്‍ നിന്നുള്ള സംഘവും ചെന്നൈയില്‍ നിന്നുളള സംഘവും സംസ്ഥാനത്ത് എത്തും. നിലവില്‍ നാല് പേര്‍ക്കാണ് നിപ വൈറസ് രോഗബാധ സ്ഥിരീകരിച്ചത്. രണ്ട് പേര്‍ മരിച്ചു. രണ്ട് പേർ ചികിത്സയിൽ തുടരുകയാണ്. രോഗബാധിതരുടെ സമ്പര്‍ക്ക പട്ടിക വിപുലപ്പെടുമെന്നാണ് വിലയിരുത്തൽ. ഇതുവരെ 168 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്.

നിപ ബാധിച്ചവരുടെ സമ്പർക്ക പട്ടികയിൽ 127 ആരോഗ്യപ്രവർത്തകരടക്കം 168 പേരാണ്  ഉള്ളത്. കോഴിക്കോട് ജില്ലയിൽ വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ കോഴിക്കോടും സമീപ ജില്ലകളിലും അതീവ ജാഗ്രത നിർദേശം നൽകിയിരിക്കുകയാണ്. ഒമ്പത് വയസുകാരനും നിപ സ്ഥിരീകരിച്ചിട്ടുണ്ട്. കുട്ടിയുടെ ആരോ​ഗ്യനില ​ഗുരുതരമാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News