കോഴിക്കോട്: വള്ളം കരയ്ക്കടുപ്പിക്കുന്നതിനിടെ കോഴിക്കോട് സൗത്ത് ബീച്ചിൽ എട്ട് പേർക്ക് ഇടിമിന്നലേറ്റു. അഷ്റഫ്, അനിൽ, ഷരീഫ്, മനാഫ്, സുബൈർ, സലിം, അബ്ദുൾ ലത്തീഫ് എന്നിവർക്കാണ് ഇടിമിന്നലേറ്റത്. ഇവരെ കൂടാതെ മത്സ്യം വാങ്ങാനെത്തിയ ഒരാള്‍ക്കും മിന്നലേറ്റു. ഇതിൽ
ഒരാൾ തീവ്രപരിചരണ വിഭാഗത്തിലാണ്. മിന്നലേറ്റവരെ ബീച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കോഴിക്കോട് കഴിഞ്ഞ മണിക്കൂറുകളിൽ മഴ പെയ്യാതിരുന്നുവെങ്കിലും ഇടിമിന്നലുണ്ടായിരുന്നു.
ഉച്ചയ്ക്ക് 12 മണിക്കാണ് സംഭവം. മഴ മാറിനിൽക്കുന്നുണ്ടെങ്കിലും കോഴിക്കോട് കഴിഞ്ഞ മണിക്കൂറുകളിൽ ശക്തിയായ ഇടിമിന്നലുണ്ടായിരുന്നു. മത്സ്യം വാങ്ങാനെത്തിയ ഒരാൾക്കും 7 മത്സ്യത്തൊഴിലാളികൾക്കുമാണ് മിന്നലേറ്റത്. കോഴിക്കോട് ഇന്ന് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. വരും മണിക്കൂറിൽ കോഴിക്കോട്ടെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്.
Also Read: Kerala monsoon: ഇനി പെരുമഴക്കാലം; സംസ്ഥാനത്ത് കാലവർഷം എത്തി
അതേസമയം സംസ്ഥാനത്ത് കാലവർഷം എത്തി. കാലവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തെ പ്രവചിച്ചതിനെക്കാൾ ഒരു ദിവസം മുമ്പേയാണ് ഇത്തവണ കാലവര്‍ഷം എത്തിയിരിക്കുന്നത്. ശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാല്‍ ഇന്ന് 14 ജില്ലകളിലും യെല്ലോ മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്. ശക്തമായ വേനൽ മഴയ്ക്ക് പിന്നാലെ കാലവർഷം എത്തുമ്പോൾ ഇനിയുള്ള നാളുകളിൽ ശക്തമായ മഴ തന്നെ പ്രതീക്ഷിക്കാം. കഴിഞ്ഞ വര്‍ഷം സാധരണയെക്കാൾ കൂടുതൽ മഴ ലഭിക്കുമെന്നായിരുന്നു പ്രവചനം. എന്നാൽ ചുഴലിക്കാറ്റ് മൂലവും എല്ലിനോ പ്രതിഭാസം മൂലവും പ്രതീക്ഷിച്ച മഴ ലഭിച്ചിരുന്നില്ല. ഇത്തവണയും മഴ കൂടുമെന്നാണ് പ്രവചനം. ദക്ഷിണേന്ത്യയിൽ 6 ശതമാനം മഴ കൂടുതല്‍ ലഭിക്കാൻ സാധ്യത ഉണ്ടെന്നാണ് വിലയിരുത്തൽ.
ഇനിയുള്ള ദിനങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ജാഗ്രത പലിക്കേണ്ടത് അത്യാവശ്യമാണ്. ശക്തമായ വേനൽ മഴയിൽ പല സ്ഥലങ്ങളിലും വെള്ളം കയറുന്ന സാഹചര്യമായിരുന്നു. തിരുവനന്തപുരം, എറണാകുളം, ആലപ്പുഴ തുടങ്ങിയ പല ജില്ലകളിലും ദുരിതാശ്വസ ക്യാമ്പുകൾ ഇപ്പോൾ തന്നെ ആരംഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ മഴ ശക്തമാകുന്നതോടെ പല സ്ഥലങ്ങളിലും കൂടുതൽ ക്യാമ്പുകൾ തുറക്കേണ്ടിവരും.
മണ്ണിടിച്ചിലും ഉരുൾപൊട്ടൽ സാധ്യതയും മുന്നില്‍ കണ്ട് മലയോര മേഖലയിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന നിർദേശം നൽകിയിട്ടുണ്ട്. മോശം കാലവസ്ഥയ്ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികൾക്ക് കടലിൽ പോകുന്നതിനുള്ള വിലക്ക് തുടരുകയാണ്. ശക്തമായ കാറ്റിനും സാധ്യത ഉള്ളതിനാൽ ജനങ്ങൾ ജാഗ്രത പലിക്കണമെന്നാണ് നിര്‍ദേശം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy