ലണ്ടൻ: പാർട്ടികളിലും നിശാക്ലബ്ബുകളിലും കൊടും ശൈത്യത്തിനിടയിലും പലപ്പോഴും ഷോർട്സ് ധരിച്ചെത്തുന്ന പെൺകുട്ടികളെ നിങ്ങൾ കണ്ടിട്ടുണ്ടാകും അല്ലെ. ഫാഷന്റെ കാര്യത്തിൽ ആളുകൾ അവരുടെ ആരോഗ്യത്തേക്കാളേറെ കൂടുതൽ ശ്രദ്ധിക്കുന്നത് അവരുടെ ലുക്കിലാണ്.
പക്ഷെ ഈ കൊടുംതണുപ്പിലും കുട്ടിയുടുപ്പുകൾ ധരിച്ചെത്തുന്ന പെൺകുട്ടികൾക്ക് തണുപ്പ് അനുഭവപ്പെടില്ലേ? ഇതിനുള്ള ഉത്തരം ബ്രിട്ടീഷ് ശാസ്ത്രജ്ഞർ കണ്ടെത്തിയിരിക്കുകയാണ്.
Also Read: Viral Video : മാരത്തോൺ ഓട്ടമത്സരത്തിൽ പങ്കെടുത്ത് ഒരു താറാവ്, വൈറലാകുന്നു വീഡിയോ
ചെറിയ വസ്ത്രത്തിൽ തണുപ്പ് അനുഭവപ്പെടുന്നില്ലേ? (Don't feel cold in short clothes?)
ബ്രിട്ടനിൽ ഇക്കാലത്ത് കൊടുംതണുപ്പ് അനുഭവപ്പെടുന്നുണ്ടെന്നും ജാക്കറ്റോ കോട്ടോ ധരിച്ച് തണുപ്പിൽ നിന്ന് രക്ഷനേടാനുള്ള ശ്രമത്തിലാണ് ആളുകളെന്നും 'ദ മിറർ' റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ഇതൊക്കെയാണെങ്കിലും ഈ സമയത്തും ചില പെൺകുട്ടികൾ ഇപ്പോഴും രാത്രിയിൽ ജാക്കറ്റും കോട്ടും ധരിക്കുന്നത് ഒഴിവാക്കി ചെറിയ വസ്ത്രങ്ങൾ ധരിക്കുന്നു. അപ്പോൾ മനസിലാകാത്ത ഒരു കാര്യം ഈ തണുപ്പത്തും കുട്ടിക്കുപ്പായം ധരിക്കുന്നത് ഇവർക്ക് തണുപ്പടിക്കില്ലേ? എന്നതാണ്. എന്നാൽ ഇപ്പോഴിതാ അതിന്റെ പിന്നിലെ ശാസ്ത്രീയ വശം കണ്ടെത്തിയിരിക്കുന്നു.
Also Read: viral video: പാമ്പ് ചിരിക്കുന്നത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? ഇല്ലെങ്കിൽ കാണാം
ബ്രിട്ടീഷ് ജേണൽ ഓഫ് സോഷ്യൽ സൈക്കോളജിയിൽ (British Journal of Social Psychology) ഒരു പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട. അതിൽ ഈ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തിയിട്ടുണ്ട്. എപ്പോഴൊക്കെ ഒരാൾ പുറമെ തന്റെ ലുക്ക് നന്നായി കാണിക്കാൻ ശ്രദ്ധകേന്ദ്രീകരിക്കുന്നുവോ, അപ്പോഴെല്ലാം അവരുടെ ദൈനംദിന ആവശ്യങ്ങൾ കൂടുതൽ കാര്യമാക്കില്ലെന്ന് പഠനത്തിന്റെ രചയിതാവായ Roxai Felig പറഞ്ഞു.
2014ൽ കാർഡി ബിയുടെ അവകാശവാദം അന്വേഷിക്കുന്നതിനിടെയാണ് ഈ ചോദ്യത്തിനുള്ള ഉത്തരം താൻ കണ്ടെത്തിയതെന്നും Roxai Felig പറഞ്ഞു.
Also Read: Nayanthara Fitness Secret: 36 ലും 'കിടിലം ഫിറ്റ്'; അറിയാം നയൻസിന്റെ ഫിറ്റ്നസ് രഹസ്യങ്ങൾ
സ്ത്രീകൾ സ്വയം വസ്തുക്കളായി മാറുന്നു (Women turn themselves into objects)
സുന്ദരിയായി കാണപ്പെടുന്നതിലാണ് താൻ ശ്രദ്ധയൂന്നുന്നതെന്നും അത്തരമൊരു സാഹചര്യത്തിൽ തണുപ്പടിക്കുന്ന വസ്ത്രങ്ങൾ ധരിച്ചാണ് താൻ സ്വയം സൂക്ഷിച്ചതെന്നും കാർഡി പറഞ്ഞതായി ഫെലിഗ് പറഞ്ഞു.
ഒരു സ്ത്രീ ഒരു വസ്തുവിന്റെ (Object) അവസ്ഥയിൽ വരുമ്പോൾ അവളുടെ ഹൃദയമിടിപ്പ് മുതൽ വിശപ്പ്, പ്രണയം വരെ അതിന്റെ പ്രാധാന്യം നഷ്ടപ്പെടാൻ തുടങ്ങുന്നു. ഈ അവസ്ഥയിൽ അവർ അവരുടെ ആന്തരിക അവസ്ഥ തിരിച്ചറിയാൻ പോലും ശ്രമിക്കുന്നില്ല.
ഇതിനൊരു വ്യക്തത വരുത്താൻ ഗവേഷക സംഘം കഠിനമായ ശൈത്യകാലത്തിനിടയിൽ ഫ്ലോറിഡയിലെ ഒരു ക്ലബ് സന്ദർശിക്കുകയും അവിടെയുള്ള സ്ത്രീകളുമായി സംസാരിക്കുകയും ചെയ്തു. ഈ സംഭാഷണത്തോടൊപ്പം ശരീരം കാണിക്കുന്ന ചില ചിത്രങ്ങളും അവർ ശേഖരിച്ചു.
Also Read: Skirts to Promote 'Gender Equality’: ഇനി ആണ്‍കുട്ടികള്‍ക്കും പാവാട ധരിച്ച് പുറത്തിറങ്ങാം...!!
ഈ സന്ദർശനം നടത്തുന്നത് അവിടെ 4 മുതൽ 10 ഡിഗ്രി വരെ താപനില മാത്രമുള്ളപ്പോഴാണ്. ഈ ഗവേഷണത്തിൽ വെളിപ്പെടുന്നത് ഏതൊരു സ്ത്രീയാണോ സെൽഫ് ഒബ്ജക്റ്റിഫിക്കേഷനിൽ കൂടുതൽ ശ്രദ്ധ ചെലുത്തുന്നത് അവർക്ക് തണുപ്പ് അനുഭവപ്പെടുന്നില്ലെന്നാണ്.
ചർമ്മവുമായുള്ള ബന്ധം എങ്ങനെയായിരുന്നു (how was the relationship with the skin)
ഒടുവിൽ ശാസ്ത്രജ്ഞർ ഈ നിഗമനത്തിലെത്തി ഏതൊരു സ്ത്രീകളാണോ കൂടുതൽ എക്സ്പോസ് ചെയ്യാത്തത് അവർക്ക് അവരുടെ ചർമ്മവുമായുള്ള ബന്ധം കൂടുതൽ ശക്തമാകുകയും അവർക്ക് തണുപ്പ് അനുഭവപ്പെടുകയും ചെയ്യുന്നു. എന്നാൽ നേരെ മറിച്ച് രൂപത്തിലും ഭാവത്തിലും കൂടുതൽ ശ്രദ്ധ പുലർത്തുന്ന സ്ത്രീകൾക്ക് കുറഞ്ഞ വസ്ത്രത്തിൽ പോലും തണുപ്പ് അനുഭവപ്പെടുന്നില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...