Oman Petrol Price | ഒമാനിൽ 2022ന്റെ അവസാനം വരെ ഇന്ധന വില വർധനവ് ഉണ്ടാകില്ല, ഇതിലുണ്ടാകുന്ന നഷ്ടം സർക്കാർ വഹിക്കും

Fuel Price വർധിപ്പിക്കരുതെന്ന് സുൽത്താൻ ഹൈതാം ബിൻ താരിഖ് നിർദേശിച്ചു. ഇനി മുതൽ രാജ്യത്ത് ഒക്ടോബറിൽ നിശ്ചയിച്ചിരുന്ന ഇന്ധന വിലയാകും പ്രബല്യത്തിൽ വരിക.

Written by - Zee Malayalam News Desk | Last Updated : Nov 10, 2021, 12:37 PM IST
  • ഇതിനെ തുടർന്നുണ്ടാകുന്ന അധിക നഷ്ടം സർക്കാർ വഹിക്കുമെന്ന് സുൽത്താനേറ്റ് അറിയിച്ചു.
  • നവംബറിൽ മാസത്തിൽ എം 91 എം 95 പെട്രോളുകൾക്ക് 3 ഒമാനി ബൈസ വർധിപ്പിച്ചു.
  • ഇത് പിൻവലിച്ച് ഒക്ടോബറിലെ 229 ബൈസയും 239 ബൈസയായി എം 91 എം95 പെട്രോളുകൾക്ക് നിശ്ചിയിച്ചു.
  • ഡീസലിന് 258 ബൈസയുമാണ് വില.
Oman Petrol Price | ഒമാനിൽ 2022ന്റെ അവസാനം വരെ ഇന്ധന വില വർധനവ് ഉണ്ടാകില്ല, ഇതിലുണ്ടാകുന്ന നഷ്ടം സർക്കാർ വഹിക്കും

Muscat : ഒമാനിൽ (Oman) ഇനി ഒരു വർഷത്തേക്ക് ഇന്ധന വില വർധനവില്ലെന്ന് സുൽത്താനേറ്റ് പ്രഖ്യാപിച്ചു. 2022ന്റെ അവസാനം വരെ രാജ്യത്ത് ഇന്ധന വില (Fuel Price) വർധിപ്പിക്കരുതെന്ന് സുൽത്താൻ ഹൈതാം ബിൻ താരിഖ് നിർദേശിച്ചു. ഇനി മുതൽ രാജ്യത്ത് ഒക്ടോബറിൽ നിശ്ചയിച്ചിരുന്ന ഇന്ധന വിലയാകും പ്രബല്യത്തിൽ വരിക.

ഇതിനെ തുടർന്നുണ്ടാകുന്ന അധിക നഷ്ടം സർക്കാർ വഹിക്കുമെന്ന് സുൽത്താനേറ്റ് അറിയിച്ചു. നവംബറിൽ മാസത്തിൽ എം 91 എം 95 പെട്രോളുകൾക്ക് 3 ഒമാനി ബൈസ വർധിപ്പിച്ചു. ഇത് പിൻവലിച്ച് ഒക്ടോബറിലെ 229 ബൈസയും 239 ബൈസയായി എം 91 എം95 പെട്രോളുകൾക്ക് നിശ്ചിയിച്ചു. ഡീസലിന് 258 ബൈസയുമാണ് വില. 

ALSO READ : Petrol Diesel Price UAE : യുഎഇയിലും ഇന്ധന വിലയിൽ വർധനവ്, നവംബർ ഒന്ന് മുതൽ പുതിയ വില പ്രബല്യത്തിൽ വരും

2020നെക്കാൾ 13  ശതമാനം എണ്ണ ഉത്പാദനം രാജ്യത്ത് വർധിച്ച സാഹചര്യത്തിലാണ് എണ്ണ വില നിയന്ത്രിക്കാൻ ഒമാൻ സുൽത്താനേറ്റ് തീരുമാനിച്ചിരിക്കുന്നത്. ഒമാനിലെ ആഭ്യന്തര വിൽപനയിൽ 10 ശതമാനവും കയറ്റുമതിക്ക് 41 ശതമാനം വർധനവാണ് ഉയർന്നിരിക്കുന്നത്. 

ALSO READ : Petrol Diesel Price : ഇന്ധന വില കേന്ദ്രം കുറച്ചതിന് പിന്നാലെ, പെട്രോളിനും ഡീസലും 12 രൂപ മുതൽ 17 രൂപ വരെ വെട്ടികുറച്ച് രാജ്യത്തെ 10 സംസ്ഥാനങ്ങൾ

കഴിഞ്ഞ ആഴ്ചിൽ സൗദി അറേബ്യയും യുഎഇ ഇന്ധന വില വർധിപ്പിച്ചിരുന്നു. പെട്രോളിന് .19 ദിറഹവും ഡീസലിന് .30 ദിറഹവുമാണ് വിലയുമാണ് യുഎഇ നവംബർ മുതൽ വർധിച്ചിരിക്കുന്നത്. 98 സൂപ്പർ പ്രെട്രോളിന് നവംബർ ഒന്ന് മുതൽ 2.80 ദിറഹം വില അതായത് ഇന്ത്യയിൽ ഏകദേശം 57.12 രൂപയായി ഉയർത്തി. ഒക്ടോബറിൽ 98 സൂപ്പർ പ്രെട്രോളിന് 2.6 ദിറഹമായിരുന്നു വില.

ALSO READ : Fuel Price In Kerala : ഇന്ധനവിലയിൽ കേന്ദ്ര സർക്കാർ നികുതി വെട്ടികുറച്ചതിനെ തുടർന്ന് വിലകുറവ് പ്രാബല്യത്തിൽ; മൂല്യ വർദ്ധിത നികുതി കുറച്ച് സംസ്ഥാനങ്ങൾ; മാറ്റം വരുത്താതെ കേരളം

അതേസമയം ഇന്ത്യയിൽ ഇന്ധന വില വർധന എക്സൈസ് ഡ്യൂട്ടി വെട്ടിക്കുറച്ച് കേന്ദ്ര സർക്കാർ നിയന്ത്രിക്കാൻ ശ്രമിക്കുന്നത്. പെട്രോളിന് 5 രൂപയും ഡീസലിന് 10 രൂപയുമാണ് കേന്ദ്ര സർക്കാർ ദീപാവലിയുടെ തലേന്ന് വെട്ടിക്കുറച്ചത്. കേന്ദ്രത്തിന് പുറമെ 12 ഓളം ഇന്ത്യയിലെ സംസ്ഥാനങ്ങളും സംസ്ഥാന സർക്കാരുകളുടെ വാറ്റും വെട്ടിക്കുറക്കുകയും ചെയ്തിരുന്നു.  ചില സംസ്ഥാനങ്ങളിൽ ഇരു ഇന്ധനങ്ങൾക്കും 12 രൂപയാണ് നികുതി വെട്ടിക്കുറച്ച് വില നിയന്ത്രിച്ചിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News