Viral video: ഉണരാൻ അലാറം വയ്ക്കേണ്ട; സ്ത്രീയെ തട്ടിവിളിച്ചുണർത്തുന്ന ആളെ കണ്ടോ?- വീഡിയോ വൈറൽ

Viral video: മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള മികച്ച ബന്ധം ചിത്രീകരിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 25, 2022, 12:06 PM IST
  • തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിക്കുന്ന സ്ത്രീ തന്റെ ഹോട്ടൽ മുറിയിൽ കിടന്ന് ഉറങ്ങുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും
  • മുറിയുടെ ജനലിന് അരികിൽ നിൽക്കുന്ന ആന തുറന്ന് കിടക്കുന്ന ജനലിലൂടെ അവളുടെ മുറിയിലേക്ക് നോക്കുകയും തുമ്പിക്കൈ കൊണ്ട് പതുക്കെ തട്ടുകയും ചെയ്യുന്നു
  • സാക്ഷി ജെയിൻ എന്ന സ്ത്രീയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്
Viral video: ഉണരാൻ അലാറം വയ്ക്കേണ്ട; സ്ത്രീയെ തട്ടിവിളിച്ചുണർത്തുന്ന ആളെ കണ്ടോ?- വീഡിയോ വൈറൽ

വൈറൽ വീഡിയോ: മൃ​ഗങ്ങളുടെ ലോകം വളരെ രസകരമാണ്. വിവിധ മൃ​ഗങ്ങളുടെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയ്ക്ക് പ്രിയപ്പെട്ടതാണ്. കാടിന്റെയും വന്യജീവികളുടെയും വിവിധ തരത്തിലുള്ള വീഡിയോകൾ സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറലാകാറുണ്ട്. മൃ​ഗങ്ങൾ ഇരതേടുന്നതും പരസ്പരം ആക്രമിക്കുന്നതും സഹായിക്കുന്നതും ഉൾപ്പെടെ നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കാറുണ്ട്. ഇവയ്ക്കെല്ലാം നിരവധി കാഴ്ചക്കാരാണുള്ളത്. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള മികച്ച ബന്ധം ചിത്രീകരിക്കുന്ന വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഹോട്ടൽ മുറിയിൽ ഉറങ്ങുകയായിരുന്ന സ്ത്രീയെ ആന വിളിച്ചെഴുന്നേൽപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡയയിൽ വൈറലാകുന്നത്.

വളർത്തുനായ്ക്കളും പൂച്ചകളും ഉടമകളെ ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിക്കുന്നത് വളരെ സാധാരണമാണെങ്കിലും, ആന ഉറക്കത്തിൽ നിന്ന് വിളിച്ചെഴുന്നേൽപ്പിക്കുന്ന ദൃശ്യങ്ങൾ സാധാരണമല്ല. തായ്‌ലൻഡിൽ അവധിക്കാലം ആഘോഷിക്കുന്ന സ്ത്രീ തന്റെ ഹോട്ടൽ മുറിയിൽ കിടന്ന് ഉറങ്ങുന്നത് ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. മുറിയുടെ ജനലിന് അരികിൽ നിൽക്കുന്ന ആന തുറന്ന് കിടക്കുന്ന ജനലിലൂടെ അവളുടെ മുറിയിലേക്ക് നോക്കുകയും തുമ്പിക്കൈ കൊണ്ട് പതുക്കെ തട്ടുകയും ചെയ്യുന്നു. സാക്ഷി ജെയിൻ എന്ന സ്ത്രീയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Sakshi Jain (@saakshijaain)

ALSO READ: Viral Video: ക്യൂട്ട് ഹാംസ്റ്ററിന്റെ വൈറൽ ഫോട്ടോഷൂട്ട്; മനോഹരമായ ദൃശ്യങ്ങളെന്ന് സോഷ്യൽ മീഡിയ

“തായ്‌ലൻഡിലെ ചിയാങ് മായിലെ ഈ റിസോർട്ടിൽ സ്വീകരണ വിളികൾക്കോ അലാറത്തിനോ പകരം ആനകൾ നിങ്ങളെ ഉണർത്തുന്നു. അവരോടൊപ്പം അടുത്ത് നടക്കാനും ഭക്ഷണം നൽകാനും കുളിക്കാനും കളിക്കാനും കഴിയുന്നത് മികച്ച അനുഭവമാണ്. ഈ അനുഭവം വ്യത്യസ്തമായിരുന്നു. അതിനാൽ അടുത്ത തവണ നിങ്ങൾ തായ്‌ലൻഡ് യാത്ര പ്ലാൻ ചെയ്യുമ്പോൾ, മലകളും നദികളും ആനകളും കൊണ്ട് സമ്പന്നമായ ചിയാങ്‌മായി പ്രദേശം യാത്രയിൽ ഉൾപ്പെടുത്താൻ മറക്കരുത്“ സാക്ഷി ജെയിൻ വീഡിയോയ്ക്കൊപ്പം കുറിച്ചു. ആറ് ദിവസം മുമ്പ് ഇൻസ്റ്റ​ഗ്രാമിൽ പങ്കുവച്ച വീഡിയോ 21,97,802ൽ അധികം ലൈക്കുകൾ നേടി.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News