Viral Video: ഒന്ന് തൊട്ടാല്‍ മതി, ചത്തതുപോലെ അഭിനയിക്കും ഈ പാമ്പ്..!! വീഡിയോ വൈറല്‍

മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ അടുത്തിടെയായി സോഷ്യൽ മീഡിയയിൽ  ഏറെ പ്രചരിക്കുന്നുണ്ട്.  വളര്‍ത്തു മൃഗങ്ങള്‍,  വന്യ മൃഗങ്ങള്‍ തുടങ്ങി മൃഗങ്ങളുടെ വീഡിയോ എന്തുമാകട്ടെ  സോഷ്യല്‍ മീഡിയയില്‍ അതിന് വന്‍  ഡിമാന്‍ഡ്‌ ആണ്.  

Written by - Zee Malayalam News Desk | Last Updated : Dec 15, 2021, 11:38 PM IST
  • വൈറലായ ഈ വീഡിയോയിൽ, ഒരാൾ സ്പർശിക്കുമ്പോൾ പാമ്പ് മരിക്കുന്നതുപോലെ അഭിനയിക്കാന്‍ തുടങ്ങുന്നത് കാണാം...
  • മാത്രമല്ല, തൊടുന്നതറിയാതെ പാമ്പ് ഒരു വശത്തേയ്ക്ക് ചരിഞ്ഞ് മലര്‍ന്ന് കിടക്കുന്നത് കാണാം... പാമ്പിന്‍റെ അഭിനയം കണ്ട് ആളുകൾ അമ്പരന്നിരിക്കുകയാണ്
Viral Video: ഒന്ന് തൊട്ടാല്‍ മതി, ചത്തതുപോലെ അഭിനയിക്കും ഈ പാമ്പ്..!! വീഡിയോ വൈറല്‍

Snake Funny Video: മൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ അടുത്തിടെയായി സോഷ്യൽ മീഡിയയിൽ  ഏറെ പ്രചരിക്കുന്നുണ്ട്.  വളര്‍ത്തു മൃഗങ്ങള്‍,  വന്യ മൃഗങ്ങള്‍ തുടങ്ങി മൃഗങ്ങളുടെ വീഡിയോ എന്തുമാകട്ടെ  സോഷ്യല്‍ മീഡിയയില്‍ അതിന് വന്‍  ഡിമാന്‍ഡ്‌ ആണ്.  

മൃഗങ്ങളെ പാലിക്കുന്നവരും വനം വകുപ്പിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരും ഇത്തരം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്.  

ഇപ്പോൾ  സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഒരു വീഡിയോ കണ്ടാൽ നിങ്ങൾ ശരിക്കും  ഞെട്ടും. അതിന് കാരണമുണ്ട്. മനുഷ്യരോടൊപ്പം അഭിനയിക്കുന്ന ചില മൃഗങ്ങളെ നിങ്ങൾ കണ്ടിട്ടുണ്ടാകും. എന്നാൽ പാമ്പ് അഭിനയിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടാവില്ല...!! അതാണ്‌ ഈ വീഡിയോയില്‍ നിങ്ങള്‍ കാണുക... 

Also Read: Viral Video: പക അത് വീട്ടാനുള്ളതാണ്.. ഉടമയെ പിന്നിൽ നിന്ന് കൊത്തി താറാവ്!

വൈറലായ ഈ വീഡിയോയിൽ, ഒരാൾ സ്പർശിക്കുമ്പോൾ പാമ്പ് മരിക്കുന്നതുപോലെ അഭിനയിക്കാന്‍  തുടങ്ങുന്നത് കാണാം...  മാത്രമല്ല,  തൊടുന്നതറിയാതെ പാമ്പ് ഒരു വശത്തേയ്ക്ക് ചരിഞ്ഞ് മലര്‍ന്ന് കിടക്കുന്നത് കാണാം...   പാമ്പിന്‍റെ അഭിനയം കണ്ട്  ആളുകൾ അമ്പരന്നിരിക്കുകയാണ്

വീഡിയോ കാണാം: -

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by ViralHog (@viralhog)

വൈറൽഹോഗ്  (viralhog) എന്ന് പേരിട്ടിരിക്കുന്ന ഇൻസ്റ്റാഗ്രാം പേജിലാണ് പാമ്പിന്‍റെ  ഈ  വിചിത്രമായ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഒരു കറുത്ത പാമ്പ് തറയിൽ  കിടക്കുന്നതും  ഒരാൾ വിരലുകൾ കൊണ്ട്  അതിനെ സൗമ്യമായി തൊടുന്നതും വീഡിയോയിൽ കാണാം. വ്യക്തി അതിനെ  സ്പർശിക്കുമ്പോൾ, പാമ്പ് മരിക്കുന്നതുപോലെ അഭിനയിക്കാന്‍ തുടങ്ങുന്നു. പാമ്പിന്‍റെ അഭിനയം കണ്ട് ആ വ്യക്തി അ ചിരിയ്ക്കുന്നതും  കേള്‍ക്കാം.  

പാമ്പിന്‍റെ ഈ മികച്ച അഭിനയത്തിന് നിരവധി പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്നത്‌.  90,000 ത്തോളം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടത്. 'The Drama' എന്നാണ് വീഡിയോയ്ക്ക് അടിക്കുറിപ്പ് നല്‍കിയിരിയ്ക്കുന്നത്.  

പാമ്പ് ഹോഗ്നോസ് ഇനത്തിൽ പെട്ടതാണെന്നും ഈ ഇനത്തിലെ പാമ്പുകൾ ഇത്തരത്തില്‍  അഭിനയിക്കുന്നത് സാധാരണമാണ് എന്നുമാണ് ഒരു ഉപയോക്താവ് എഴുതിയത്. എന്തായാലും  സോഷ്യല്‍ മീഡിയയില്‍ ഈ പുതിയ അഭിനേതാവ് വൈറലാണ്....

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

 

 

 

Trending News