യുക്രൈനിൽ റഷ്യ ശക്തമായ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ നിരവധി ദൃശ്യങ്ങൾ ഓരോ ദിവസവും യുദ്ധഭൂമിയിൽ നിന്ന് പുറത്ത് വരുന്നുണ്ട്. ഏറെയും ഭീതിജനകമായ ദൃശ്യങ്ങളാണ്. യുക്രൈന്റെ ചെറുത്ത് നിൽപ്പിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടാറുണ്ട്. ഇത്തരത്തിൽ യുക്രൈൻ സേനയുടെ പ്രതിരോധത്തിന്റെ ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. റഷ്യയുടെ എംഐ -24 ഹെലികോപ്ടർ, മിസൈൽ ഉപയോഗിച്ച് യുക്രൈൻ തകർക്കുന്ന ദൃശ്യങ്ങളാണ് യുക്രൈൻ സർക്കാർ പുറത്ത് വിട്ടത്.
UPD
Щойно на околицях Чернігова фахівці ППО збили ще один ворожий штурмовик! pic.twitter.com/D3yiff8uyr— Defence of Ukraine (@DefenceU) March 5, 2022
യുക്രൈൻ സേനയിൽ നിന്ന് റഷ്യ പ്രതീക്ഷിച്ചതിലും വലിയ പ്രതിരോധം നേരിടുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. യുക്രൈൻ സർക്കാർ ശനിയാഴ്ച പുറത്തുവിട്ട ദൃശ്യത്തിൽ ഒരു റഷ്യൻ സൈനിക ഹെലികോപ്ടർ തകർന്ന് വീഴുന്നത് കാണാം. അതേസമയം, റഷ്യൻ സൈന്യം ഖാർകിവ്, നിക്കോളേവ്, ചെർണിഹിവ്, സുമി എന്നീ നഗരങ്ങൾ പിടിച്ചെടുക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
10 ദിവസത്തിനുള്ളിൽ 10,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടുവെന്നാണ് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കി വ്യക്തമാക്കുന്നത്. റഷ്യൻ സൈന്യം 500ഓളം സൈനികർ മരിച്ചതായി കണക്കുകൾ പുറത്ത് വിട്ടിരുന്നു. എന്നാൽ, കൃത്യമായ കണക്കുകൾ റഷ്യൻ സൈന്യം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...