Viral Video: ഇത് കാർട്ടൂൺ അല്ല! എലിയും പൂച്ചയും തമ്മിൽ പൊരിഞ്ഞ അടി - വൈറൽ വീഡിയോ

ഒരു പൂച്ചകുഞ്ഞും എലിയും തമ്മിലുള്ള ഒരു പൊരിഞ്ഞ അടിയാണ് ഇവിടെ കാണാൻ കഴിയുക. 

Written by - Zee Malayalam News Desk | Last Updated : Jul 28, 2022, 01:54 PM IST
  • ഇൻസ്റ്റാഗ്രാമിൽ catsclubofusa എന്ന പേജിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്.
  • മറ്റ് നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്.
  • അറുപതിനായിരത്തിന് മുകളിൽ ആളുകൾ വീഡിയോ ഇതിനോടകം കണ്ടു.
  • 15 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം.
Viral Video: ഇത് കാർട്ടൂൺ അല്ല! എലിയും പൂച്ചയും തമ്മിൽ പൊരിഞ്ഞ അടി - വൈറൽ വീഡിയോ

ഇന്റർനെറ്റ് എന്നത് ഇപ്പോൾ നമുക്ക് എന്തും എപ്പോൾ വേണമെങ്കിലും കാണാൻ അവസരം നൽകുന്ന ഒരു പ്ലാറ്റ്ഫോമാണ്. ദിവസവും ആയിരക്കണക്കിന് വീഡിയോകൾ സോഷ്യൽ മീഡിയയിൽ അപ്ലോഡ് ആകാറുണ്ട്. അതിൽ മൃ​ഗങ്ങളും പക്ഷികളുമായും ബന്ധപ്പെട്ടുള്ള നിരവധി വീഡിയോകൾ നമ്മൾ കാണാറുണ്ട്. അത്തരം വീഡിയോകളുടെ എണ്ണം വളരെ കൂടുതലുമാണ്. അങ്ങനെയൊരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഒരു പൂച്ചകുഞ്ഞും എലിയും തമ്മിലുള്ള ഒരു പൊരിഞ്ഞ അടിയാണ് ഇവിടെ കാണാൻ കഴിയുക. 

ടോം ആൻഡ് ജെറി കാർട്ടൂൺ കണ്ടിട്ടുള്ളവരാണ് നമ്മൾ എല്ലാവരും. അതിൽ ടോമും ജെറിയും തമ്മിൽ എപ്പോഴും അടിയാണ്. അത് കാർട്ടൂൺ ആണെങ്കിൽ ഇവിടെ ശരിക്കും ഫൈറ്റ് നടക്കുകയാണ്. വീഡിയോ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ആയിരക്കണക്കിന് ലൈക്കുകളാണ് അതിന് ലഭിച്ചത്. പൂച്ചക്കുഞ്ഞ് എലിയുടെ വാലിൽ കടിച്ച് പിടിച്ചിരിക്കുകയാണ്. എന്തൊക്കെ ചെയ്തിട്ടും പൂച്ച എലിയെ വിട്ടില്ല. ഒടുവിൽ പൂച്ചക്കുഞ്ഞിന്റെ കാലിൽ എലി കടിക്കുന്നതും പൂച്ച കരയുന്നതും വീഡിയോയിൽ കേൾക്കാം. കടി കൊണ്ടതും പൂച്ച എലിയുടെ വാലിൽ നിന്ന് പിടിവിട്ടു. എലി ഓടി രക്ഷപ്പെടുന്നതും കാണാം. പക്ഷേ പൂച്ച അതിന്റെ പിന്നാലെ ചെല്ലുകയാണ്. ഒരു ബാത്റൂമിനകത്ത് വച്ചാണ് ഈ അടിപിടി നടക്കുന്നതെന്നാണ് വീഡിയോയിൽ നിന്ന് വ്യക്തമാകുന്നത്. 

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Cats Club of US (@catsclubofusa)

Also Read: Viral Video : പുള്ളിപ്പുലിയെ പേടിപ്പിച്ച് മുള്ളൻപന്നി; വീഡിയോ വൈറൽ

എലിയും പൂച്ചയും തമ്മിലുള്ള ഈ അടി എല്ലാവരെയും ടോം ആൻഡ് ജെറി എന്ന കാർട്ടൂൺ ഓർമ്മിപ്പിച്ചിട്ടുണ്ടാകും. അതിലെ വഴക്കിനെ വെല്ലുന്ന ഫൈറ്റ് ആയിരുന്നു ഇവിടെ. ഇൻസ്റ്റാഗ്രാമിൽ catsclubofusa എന്ന പേജിലാണ് വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. മറ്റ് നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വീഡിയോ അപ്ലോഡ് ചെയ്തിട്ടുണ്ട്. അറുപതിനായിരത്തിന് മുകളിൽ ആളുകൾ വീഡിയോ ഇതിനോടകം കണ്ടു. 15 സെക്കൻഡ് മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News