Viral Video: കോമോഡോ ഡ്രാഗണും രാജവെമ്പാലയും ഏറ്റുമുട്ടിയാൽ ആര് ജയിക്കും?

King Cobra-Komodo Dragon Video: വന്യജീവികളുമായി ബന്ധപ്പെട്ട വീ‍ഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണ് ഉള്ളത്. ഭൂരിഭാ​ഗം ആളുകളും വളർത്തുമൃ​ഗങ്ങളുടേയും വന്യമൃ​ഗങ്ങളുടേയും ദൃശ്യങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവരാണ്.

Written by - Zee Malayalam News Desk | Last Updated : Feb 12, 2023, 12:42 PM IST
  • രാജവെമ്പാലയും കൊമോഡോ ഡ്രാഗണും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്
  • ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്നാണ് രാജവെമ്പാല
  • കൊമോഡോ ഡ്രാഗൺ പല്ലിയെപ്പോലെ കാണപ്പെടുന്ന ജീവിയാണ്
  • എന്നാൽ, വളരെ വലിയ ജീവിയാണിത്
Viral Video: കോമോഡോ ഡ്രാഗണും രാജവെമ്പാലയും ഏറ്റുമുട്ടിയാൽ ആര് ജയിക്കും?

വൈറൽ വീഡിയോ: വന്യമൃഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽ മീഡിയയിൽ വളരെ വേ​ഗം വൈറലാകാറുണ്ട്. കാരണം വന്യജീവികളുമായി ബന്ധപ്പെട്ട വീ‍ഡിയോകൾക്ക് നിരവധി കാഴ്ചക്കാരാണ് ഉള്ളത്. ഭൂരിഭാ​ഗം ആളുകളും വളർത്തുമൃ​ഗങ്ങളുടേയും വന്യമൃ​ഗങ്ങളുടേയും ദൃശ്യങ്ങൾ കാണാൻ ഇഷ്ടപ്പെടുന്നവരാണ്.

മൃ​ഗങ്ങളുമായി ബന്ധപ്പെട്ട വീഡിയോകളിൽ പലതും നമ്മെ അമ്പരപ്പിക്കുന്നതാണ്. രാജവെമ്പാലയും കൊമോഡോ ഡ്രാഗണും തമ്മിലുള്ള പോരാട്ടത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ലോകത്തിലെ ഏറ്റവും വിഷമുള്ള പാമ്പുകളിലൊന്നാണ് രാജവെമ്പാല.

ALSO READ: Viral Video: മുതലയുടെ വായിൽ നിന്ന് രക്ഷപ്പെട്ട മാൻ ചെന്ന് ചാടിയത് പുലിയുടെ മുന്നിലേക്ക്; പിന്നെ നടന്നത് കണ്ടോ?

കൊമോഡോ ഡ്രാഗൺ പല്ലിയെപ്പോലെ കാണപ്പെടുന്ന ജീവിയാണ്. എന്നാൽ, വളരെ വലിയ ജീവിയാണിത്. നിലവിലുള്ള ഏറ്റവും വലിയ പല്ലി ഇനമാണിത്. പരമാവധി 10 അടി നീളവും 70 കിലോ വരെ ഭാരവുമുണ്ട് കൊമോഡോ ഡ്രാഗണിന്.

കൊമോഡോ ഡ്രാഗണിനും വിഷമുണ്ട്. ഇതാണ് ഇവയെ അപകടകാരിയാക്കുന്നത്. കോമോഡോ ഡ്രാഗണും രാജവെമ്പാലയും പരസ്പരം ആക്രമിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. @LatestSightings എന്ന യൂട്യൂബ് ചാനലിൽ ഷെയർ ചെയ്ത വീഡിയോ ഒരു കോടിയിലധികം പേരാണ് കണ്ടത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News