Viral Video: അന്തരീഷത്തിൽ നിന്നും പഞ്ചസാരയോ? ഇത് മാജിക്ക് തന്നെയോ?

ചിലരുടെ മാജിക്ക് ഷോയൊക്കെ സ്റ്റേജിൽ മാത്രം പറ്റുന്ന കാര്യങ്ങളാണ്.എന്നാൽ ലെജൻറ് ടീമുകൾ ചുമ്മാതങ്ങ് പുറത്തിറങ്ങി മാജിക്ക് കാണിച്ച് കളയും. അത്തരത്തിലൊരു സ്ട്രീറ്റ് മാജിക്ക് വീഡിയോ ആണ് വൈറലായത്.

Written by - Zee Malayalam News Desk | Last Updated : Feb 28, 2022, 07:09 PM IST
  • പഞ്ചസാര പാക്കറ്റ് കൊണ്ട് ഒരാൾ നടത്തിയ മാജിക്കാണ് വൈറലായത്
  • കൈയിൽ പഞ്ചസാര കുടഞ്ഞ് ഇട്ട ശേഷം അത് വായുവിലേക്ക് എറിയുന്നത് വീഡിയോയിൽ കാണാം
  • ട്വിറ്ററിൽ പങ്ക് വെച്ച വീഡിയോ കണ്ട് ഞെട്ടിയത് പ്രേക്ഷകരാണ്
Viral Video: അന്തരീഷത്തിൽ നിന്നും പഞ്ചസാരയോ? ഇത് മാജിക്ക് തന്നെയോ?

ചിലരുടെ മാജിക്ക് ഷോയൊക്കെ സ്റ്റേജിൽ മാത്രം പറ്റുന്ന കാര്യങ്ങളാണ്.എന്നാൽ ലെജൻറ് ടീമുകൾ ചുമ്മാതങ്ങ് പുറത്തിറങ്ങി മാജിക്ക് കാണിച്ച് കളയും. അത്തരത്തിലൊരു സ്ട്രീറ്റ് മാജിക്ക് വീഡിയോ ആണ് വൈറലായത്.

പഞ്ചസാര പാക്കറ്റ് കൊണ്ട് ഒരാൾ നടത്തിയ മാജിക്കാണ് വൈറലായത്. പഞ്ചസാര പൊതി തുറന്ന് കൈയിൽ പഞ്ചസാര കുടഞ്ഞ് ഇട്ട ശേഷം അത് വായുവിലേക്ക് എറിയുന്നത് വീഡിയോയിൽ കാണാം, പക്ഷേ താമസിക്കാതെ അത് തിരികെ കൊണ്ടുവന്ന് വീണ്ടും കയ്യിലേക്ക് നിറക്കുന്നു.

ട്വിറ്ററിൽ പങ്ക് വെച്ച വീഡിയോ കണ്ട് ഞെട്ടിയത് പ്രേക്ഷകരാണ്. ഇതെങ്ങനെ സംഭവിച്ചു എന്നായിരുന്നു ആളുകൾക്ക് ചോദിക്കാൻ ഉണ്ടായിരുന്നത്. ജെയ്ഡൻ റേ എന്നൊരാളാണ് വീഡിയോ ആദ്യമായി ടിക്ക് ടോക്കിൽ പങ്ക് വെച്ചത്. പിന്നീട് ഒാവർ ടൈം എന്ന ട്വിറ്റർ അക്കൊണ്ടിൽ പങ്ക് വെക്കുകയായിരുന്നു. 50 ലക്ഷം പേരാണ് കുറഞ്ഞ സമയം കൊണ്ട് വീഡിയോ കണ്ടത്.

57 തവണ വരെ തങ്ങൾ വീഡിയോ കണ്ടെന്ന കമൻറുകൾ വരെ ഇതിനൊപ്പമുണ്ടായിരുന്നു. പലരും തങ്ങളുടേതായ കണ്ടത്തെലുകളും മാജിക്കിനെ പറ്റി പറയുന്നുണ്ട്. എന്തായാലും സംഭവം വൈറലാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ

Trending News