Viral Video : എന്റെ അമ്മോ!! പൂച്ചകളുടെ പൊരിഞ്ഞ അടി; അവസാനം...

Animal Fight Video : രണ്ട് പൂച്ചകൾ തമ്മിൽ അടികൂടുമ്പോൾ മൂന്നാമതൊരു പൂച്ച വന്ന് ഇടപെടുന്നതാണ് വീഡിയോ

Written by - Zee Malayalam News Desk | Last Updated : Jul 1, 2022, 10:29 PM IST
  • രണ്ട് പൂച്ചകൾ തമ്മിലുള്ള അടികൂടലാണ് വീഡിയോ.
  • അടിയെന്നാൽ വെറും അടിയല്ല, ചാടി വീണ് കഴുത്തിന് പിടിച്ച് താഴെയിട്ട്, നിലത്ത് തിരിഞ്ഞ് മറിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും അടിയാണ്.
Viral Video : എന്റെ അമ്മോ!! പൂച്ചകളുടെ പൊരിഞ്ഞ അടി; അവസാനം...

മൃഗങ്ങൾ തമ്മിലുള്ള അടികൂടുന്ന വീഡിയോ പലപ്പോഴും നമ്മൾ സോഷ്യൽ മീഡിയ കാണാറുണ്ട്. ഒട്ടും വിട്ട് കൊടുക്കാതെ വീറോടെ അവർ അടികൂടുന്നത് കാണാൻ സാധിക്കും. കാട്ടിലെ മൃഗങ്ങളിൽ മാത്രമല്ല വളർത്ത് മൃഗങ്ങൾക്കിടെയിലും ഇത്തരത്തിൽ വീറോടു കൂടിയ അടികൂടൽ ഉണ്ടാകാറുണ്ട്. അത്തരത്തിൽ പൂച്ചകൾ അടികൂടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടം പിടിച്ചിരിക്കുന്നത്.

രണ്ട് പൂച്ചകൾ തമ്മിലുള്ള അടികൂടലാണ് വീഡിയോ. അടി എന്ന് പറയുമ്പോൾ വെറും അടിയല്ല, ചാടി വീണ് കഴുത്തിന് പിടിച്ച് താഴെയിട്ട്, നിലത്ത് തിരിഞ്ഞ് മറിഞ്ഞ് അങ്ങോട്ടുമിങ്ങോട്ടും ചവിട്ട് അങ്ങനെയാണ് അടി. വീഡിയോയിൽ കാണുന്നത് പ്രകാരം ഗോൾഡൻ നിറത്തിലുള്ള ഒരു പൂച്ച കറുത്ത നിറത്തിലുള്ള മറ്റൊരു പൂച്ചയെ ആക്രമിക്കുന്നതാണ് സംഭവം. പിന്നീട് ഇരുവരും തമ്മിൽ പൊരിഞ്ഞ അടിയാണ്. 

ALSO READ : Viral Video: ഇത് എന്റെ സ്ഥലമാ...നീ അവിടെ ഇരുന്നാൽ മതി, പൂച്ചകളുടെ വൈറൽ വീഡിയോ

അതേസമയം ഇത് കണ്ടുകൊണ്ട് അപ്പുറത്ത് മാറി നിൽക്കുന്ന രണ്ട് പേരുണ്ട്. സംഭവമെന്താണെന്ന് അറിയാൻ എത്തിയ രണ്ട് പൂച്ചകളിൽ ഒരാൾ ഈ അടി ചെറുതല്ല എന്തോ സീരിയസാണെന്ന് മനസ്സിലാക്കി വിഷയത്തിൽ ഇടപെടുന്നുമുണ്ട്. നിർത്തിട്ട് പോടെയ് എന്ന സ്റ്റൈലിൽ രണ്ടിനും ഒരു തട്ടും കൊടുത്തു. തുടർന്നാണ് ഗോൾഡൻ പൂച്ചയും കറുത്ത പൂച്ചയും തമ്മിലുള്ള പ്രശ്നങ്ങൾക്ക് താൽക്കാലിക ശമനം ഉണ്ടാകുന്നത്. 

സോബാറ്റ് സെമെസ്റ്റാ എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം നിരവധി പേർ വീഡിയോ കണ്ടു കഴിഞ്ഞു. വീഡിയോ കാണാം:

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News