Viral Video: ഭക്ഷണം വെച്ചാൽ ഇതല്ല ഇതിനപ്പുറത്തെ കളിയും ഞാൻ ജയിക്കും; വൈറൽ വീഡിയോ

സ്മാർട്ട് ആയിട്ടുള്ള ഈ നായയുടെ വീഡിയോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സൈബർ ലോകം. Yog എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 28, 2022, 02:02 PM IST
  • Yog എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്.
  • ഒരു ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു.
  • 19 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ നിരവധി പേർ ലൈക്കും ചെയ്തിട്ടുണ്ട്.
Viral Video: ഭക്ഷണം വെച്ചാൽ ഇതല്ല ഇതിനപ്പുറത്തെ കളിയും ഞാൻ ജയിക്കും; വൈറൽ വീഡിയോ

വളരെ പെട്ടെന്നാണ് മൃ​ഗങ്ങളുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇന്ന് സോഷ്യൽ മീഡിയയിൽ ആളുകൾ ഏറ്റവും കൂടുതൽ കാണുന്നതും മൃ​ഗങ്ങളുടെ രസകരമായ വീഡിയോകളാണ്. വളരെ കൗതുകം നിറഞ്ഞ വീഡിയോകൾ കാണാൻ ആളുകൾ എപ്പോഴും ഇഷ്ടമാണ്. പ്രത്യേകിച്ച് മൃ​ഗങ്ങളുടെ കുസൃതി നിറഞ്ഞ വിഡിയോകൾ. അതിൽ തന്നെ വീട്ടിൽ വളർത്തുന്ന നായകളുടെ വീഡിയോ വേ​ഗം വൈറലാകാറുണ്ട്. നായകൾ അതിന്റെ ഉടമ പറയുന്നതൊക്കെ അനുസരിക്കുകയും അവർ പഠിപ്പിക്കുന്നതൊക്കെ വേ​ഗം പഠിച്ചെടുക്കുകയും ചെയ്യാറുണ്ട്. 

അത്തരത്തിൽ ഒരു നായയുടെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ ഉടമയ്ക്കൊപ്പം ടിക് ടാക് ടോ എന്ന ​ഗെയിം കളിക്കുകയാണ് നായ. നായ എങ്ങനെ ഇത് കളിക്കുന്നുവെന്ന് അത്ഭുതം തോന്നുന്നുണ്ടാകും അല്ലേ? അത്ഭുതപ്പെടേണ്ട, ടിക് ടാക് ടോയുടെ കളത്തിൽ എല്ലാം നായയ്ക്ക് കഴിക്കാനുള്ള ഭക്ഷണം വെച്ച് കൊടുത്തിട്ടാണ് ​ഗെയിം കളിക്കുന്നത്. നായ ഏത് കളത്തിൽ നിന്ന് ഫുഡ് എടുക്കുന്നോ അവിടെ ഉടമ മാർക്ക് ചെയ്യും. അതിന് ശേഷം ഉടമ കളിക്കും. 

 

Also Read: Viral Video: ​ഗതികെട്ടാൽ പിന്നെ പുല്ല് തിന്നുകയല്ലേ നിവർത്തിയുള്ളൂ... വൈറലായി നായകളുടെ വീഡിയോ

അങ്ങനെ ​ഗെയിമിന്റെ അവസാനം ആരാണ് വിജയിച്ചതെന്ന് കണ്ടോ? നായ ആണ് ഈ കളിയിൽ ജയിച്ചത്. എങ്ങനെ എന്ന് ചോദിച്ചാൽ അതിന് കൃത്യമായി ഉത്തരം പറയാൻ കഴിയില്ല. ചിലപ്പോൾ നായയുടെ ഉടമ അതിനെ അത്രത്തോളം പരിശീലിപ്പിച്ചിട്ടുണ്ടാകാം. ഏതായാലും സ്മാർട്ട് ആയിട്ടുള്ള ഈ നായയുടെ വീഡിയോ കണ്ട് അത്ഭുതപ്പെട്ടിരിക്കുകയാണ് സൈബർ ലോകം. Yog എന്ന ട്വിറ്റർ അക്കൗണ്ടിലാണ് ഈ വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. ഒരു ലക്ഷത്തിലധികം ആളുകൾ ഈ വീഡിയോ കണ്ടു. 19 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള ഈ വീഡിയോ നിരവധി പേർ ലൈക്കും ചെയ്തിട്ടുണ്ട്. 

Viral Video: പറ്റിക്കാൻ നോക്കുന്നോ, ധൈര്യമുണ്ടേൽ ഒന്ന് കൂടി ചെയ്ത് നോക്ക്; കലിപ്പ് മോഡിൽ നായ

തന്നെ പറ്റിക്കാൻ നോക്കിയ ആളോട് നായ പ്രതികരിച്ചതാണ് ഇവിടെ വൈറലാകുന്നത്. ഒരു ടേബിളിൽ നിന്ന് എന്തോ എടുക്കുന്നത് പോലെ കാണിച്ച് നായയുടെ വായിൽ വച്ച് കൊടുക്കുകയാണ് ഒരാൾ. അയാളുടെ കൈ വന്നപ്പോഴേക്കും നായ വായ തുറന്നു. പക്ഷേ അയാളുടെ കയ്യിലോ ആ ടേബിളിലോ നായയ്ക്ക് കഴിക്കാനുള്ളതൊന്നുമില്ലായിരുന്നു. പിന്നെയും ഒരിക്കൽ കൂടി ആ മനുഷ്യൻ അങ്ങനെ ചെയ്തു. അപ്പോഴും നായ എന്തോ കഴിക്കാൻ കിട്ടുമെന്ന പ്രതീക്ഷയിൽ വായ തുറന്നു. വീണ്ടും അയാൾ ആ നായയെ പറ്റിച്ചു.

എന്നാൽ മൂന്നാമത്തെ തവണ അയാൾ ഇതുപോലെ തന്നെ ചെയ്തപ്പോൾ നായയ്ക്ക് കാര്യം പിടികിട്ടി. അയാൾ കൈ അടുത്തേക്ക് കൊണ്ടുചെന്നിട്ടും നായ വായ തുറന്നില്ല. പകരം അൽപം ദേഷ്യ ഭാവത്തിൽ നിൽക്കുന്നതിലാണ് വീഡിയോ അവസാനിക്കുന്നത്. ഇനിയും എന്നെ പറ്റിക്കാൻ നോക്കണ്ട എന്ന ഭാവമായിരുന്നു നായയുടെ മുഖത്ത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News