Viral Video : താറാവിന്റെ പുറത്തു കയറി പട്ടിക്കുട്ടിയുടെ സവാരി; വീഡിയോ വൈറൽ

Viral Dog - Duck Love Video : പപ്പീസ് എന്ന ട്വിറ്റെർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണിത്.  ഇതിനോടകം നാല് ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.     

Written by - Zee Malayalam News Desk | Last Updated : Aug 27, 2022, 04:29 PM IST
  • മനുഷ്യന്റെ സുഹൃത്തുക്കളാണ് നായ്ക്കൾ. വിഷാദം, ഉത്ക്കണ്ഠ പോലെയുള്ള മാനസികാരോഗ്യ പ്രശ്‍നങ്ങളിൽ നിന്ന് രക്ഷപ്പെടാനും പലപ്പോഴും നായ്ക്കൾ സഹായിക്കാറുണ്ട്.
  • പപ്പീസ് എന്ന ട്വിറ്റെർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണിത്.
  • ഇതിനോടകം നാല് ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു.
 Viral Video : താറാവിന്റെ പുറത്തു കയറി പട്ടിക്കുട്ടിയുടെ സവാരി; വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ നിരവധി വീഡിയോകൾ ശ്രദ്ധ നേടാറുണ്ട്. ആളുകളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും ഒക്കെ ഇത്തരം വീഡിയോകൾ സഹായിക്കാറുമുണ്ട്. ജീവിതത്തിലെയും, ജോലി സ്ഥലങ്ങളിലെയും ഒക്കെ ടെൻഷനും സ്‌ട്രെസും കുറയ്ക്കാനും  വിഷമം മാറ്റാനും ഒക്കെ ഇത്തരം വീഡിയോകൾ സഹായിക്കും. സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത് വീഡിയോകളിൽ വിവാഹത്തിന്റെ വീഡിയോകളും  മൃഗങ്ങളുടെ വീഡിയോകളും ഒക്കെ ഉൾപ്പെടാറുണ്ട്. മൃഗങ്ങളുടെ ജീവിതത്തെപ്പറ്റി അറിയാനുള്ള താത്പര്യമാണ് മൃഗങ്ങളുടെ വീഡിയോകളോടുള്ള താത്പര്യം വർധിപ്പിക്കുന്നതെങ്കിൽ, വിവാഹ വേദിയിലെ സന്തോഷവും, കുസൃതികളും, ഡാൻസും ഒക്കെയാണ് അത്തരം വീഡിയോകളോടുള്ള താത്പര്യം വർധിപ്പിക്കുന്നത്. ഇപ്പോൾ ഒരു പട്ടിക്കുട്ടിയുടെയും താറാവിന്റെയും വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്.

മനുഷ്യന്റെ സുഹൃത്തുക്കളാണ് നായ്ക്കൾ. വിഷാദം, ഉത്ക്കണ്ഠ പോലെയുള്ള മാനസികാരോഗ്യ പ്രശ്‍നങ്ങളിൽ നിന്ന് രക്ഷപ്പെടാനും പലപ്പോഴും നായ്ക്കൾ സഹായിക്കാറുണ്ട്. ഇവയുടെ കുസൃതികളും, സ്നേഹവും ഓക്കേ കാണാൻ എല്ലാവര്ക്കും ഇഷ്ടമാണ്. അതിനാൽ തന്നെ സാമൂഹിക മാധ്യമങ്ങളിൽ പട്ടികളുടെ വീഡിയോകളോട് ആളുകൾക്ക് താത്‌പര്യം വളരെ കൂടുതലാണ്. താറാവും, പട്ടികളും ഒരിക്കലും സുഹൃത്തുക്കൾ അല്ല. നായ്ക്കൾ പലപ്പോഴും താറാവിനെ കൊല്ലാറും തിന്നാറും ഉണ്ട്. എന്നാൽ ഇപ്പോൾ താറാവും, പട്ടിക്കുട്ടിയും കൂടിയുള്ള സൗഹൃദത്തിന്റെയും സ്നേഹത്തിന്റെയും വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.

ALSO READ: Viral Video : മൂങ്ങയെ പുറത്തിരുത്തി ആമയുടെ കറക്കം; വീഡിയോ വൈറൽ

പപ്പീസ് എന്ന ട്വിറ്റെർ അക്കൗണ്ടിൽ നിന്ന് പങ്കുവെച്ചിരിക്കുന്ന ഒരു വീഡിയോയാണിത്. ഈ വീഡിയോയിൽ ആദ്യം പട്ടിക്കുട്ടി താറാവിനെ സ്നേഹിക്കുന്നതും നക്കുന്നതും ഒക്കെ കാണാം.  പെട്ടെന്ന് താറാവ് കുനിയുമ്പോൾ പട്ടി താറാവിന്റെ പുറത്തേക്ക് ചാടി കയറി താറാവിന്റെ കഴുത്തിൽ കയറി ഇരിക്കുകയും അങ്ങനെ തന്നെ പട്ടിയേയും കൊണ്ട് താറാവ് മുന്നോട്ട് നടക്കുകയുമാണ്. ഇതിനോടകം നാല് ലക്ഷത്തിലധികം പേർ ഈ വീഡിയോ കണ്ടുകഴിഞ്ഞു. നിരവധി പേരാണ് ഈ വീഡിയോയ്ക്ക് ലൈക്കും കമ്മന്റും ഒക്കെയായി എത്തിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News