റഷ്യ യുക്രെയ്നിൽ ആക്രമണം ആരംഭിച്ചിട്ട് ഒന്നര മാസത്തിലേറെയായി. റഷ്യ യുക്രൈൻ നഗരങ്ങൾ നശിപ്പിക്കുകയും പിടിച്ചെടുക്കുകയും ചെയ്യുന്നത് തുടരുകയാണ്. ഇതിനെ തുടർന്ന്, ലക്ഷക്കണക്കിന് ആളുകൾ ഒന്നുകിൽ യുക്രൈൻ വിടുകയോ ബോംബ് ഷെൽട്ടറുകളിൽ അഭയം തേടുകയോ ചെയ്തു. പലർക്കും അവരുടെ കുടുംബങ്ങളിൽ നിന്ന് വേർപിരിയേണ്ടി വന്നു. പോളണ്ട് പോലുള്ള അയൽരാജ്യങ്ങളിലേക്ക് കുട്ടികൾ ഒറ്റയ്ക്ക് യാത്ര ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനിടയിൽ, പല വളർത്തുമൃഗങ്ങളും അവരുടെ ഉടമസ്ഥരിൽ നിന്ന് വേർപ്പെടുകയോ ഉപേക്ഷിക്കപ്പെടുകയോ ചെയ്തു.
തന്റെ ഉടമസ്ഥനെ വീണ്ടും കണ്ടുമുട്ടുന്ന ഒരു നായയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. യുക്രൈനിലെ യുദ്ധത്തിൽ തകർന്ന നഗരമായ ബുച്ചയിൽ നിന്നാണ് ഈ ദൃശ്യം. യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ സഹായിക്കാൻ പ്രവർത്തിക്കുന്ന ബെലാറസിൽ നിന്നുള്ള സന്നദ്ധ സംഘടനയായ കസ്റ്റസ് കലിനോസ്കി ബറ്റാലിയൻ ആണ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്.
നെസ്സി എന്ന നായ ഉടമയെ കണ്ടയുടൻ ഓടിയടുക്കുന്നത് വീഡിയോയിൽ കാണാം. നായ അതിന്റെ ഉടമയ്‌ക്ക് നേരെ ചാടുകയും ഉടമയ്ക്ക് ചുറ്റും ഓടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. തന്റെ നായയുമായി വീണ്ടും ഒന്നിച്ചതിന്റെ സന്തോഷത്തിലാണ് ഉടമ. നായയെ അവിടെ എത്തിക്കാൻ സഹായിച്ച പട്ടാളക്കാരന് നന്ദി പറയുകയും അവരുടെ കൂടിച്ചേരലിന്റെ സെൽഫി എടുക്കുകയും ചെയ്യുന്നു. ഇതുവരെ 43,000-ലധികം പേരാണ് വീഡിയോ കണ്ടത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA