Sabarimala: ശബരിമല നട തുടർന്നു; വൃശ്ചിക പുലരിയിൽ അയ്യനെ കാണാൻ വൻ ഭക്തജന തിരക്ക്

Sabarimala Temple Opened Today: രാവിലെ മൂന്നു മണിക്ക് തുറന്ന നട ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടർന്ന് വൈകുന്നേരം മുന്നു മണിക്ക് വീണ്ടും തുറക്കുകയും രാത്രി 11 മണിക്ക് അടക്കുകയും ചെയ്യും

Written by - Zee Malayalam News Desk | Last Updated : Nov 16, 2024, 07:15 AM IST
  • വൃശ്ചിക പുലരിയിൽ അയ്യനെ കാണാൻ വൻ ഭക്തജന തിരക്ക്
  • തന്ത്രി കണ്ഠര് രാജീവരുടെകാർമികത്വത്തിൽ മേൽ ശാന്തി അരുൺ നമ്പൂതിരി ഇന്ന് പുലർച്ചെ മുന്നു മണിയോടെ നട തുറന്നു
  • ഇന്ന് 70,00O പേരാണ് ഓൺ ലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്
Sabarimala: ശബരിമല നട തുടർന്നു; വൃശ്ചിക പുലരിയിൽ അയ്യനെ കാണാൻ വൻ ഭക്തജന തിരക്ക്

പത്തനംതിട്ട: വൃശ്ചിക പുലരിയിൽ അയ്യനെ കാണാൻ വൻ ഭക്തജന തിരക്ക്. തന്ത്രി കണ്ഠര് രാജീവരുടെകാർമികത്വത്തിൽ പുതുതായി ചുമതലയേറ്റ മേൽ ശാന്തി അരുൺ നമ്പൂതിരി ഇന്ന് പുലർച്ചെ മുന്നു മണിയോടെ നട തുറന്നു. ഇന്ന് 70,00O പേരാണ് ഓൺ ലൈൻ വഴി ദർശനത്തിനായി ബുക്ക് ചെയ്തിരിക്കുന്നത്. 

Also Read: ശബരിമല തീർത്ഥാടകർക്കായി സ്‍പെഷ്യൽ ട്രെയിനുകൾ അനുവദിച്ച് കേന്ദ്ര സർക്കാർ

അതിരാവിലെ മൂന്നു മണിക്ക് തുറന്ന ശബരിമല നട ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് അടയ്ക്കും. തുടർന്ന് വൈകുന്നേരം മുന്നു മണിക്ക് വീണ്ടും തുറക്കുന്ന നട ഹരിവരാസനം പാടി രാത്രി 11 മണിക്ക് അടക്കും. ഇന്ന് നല്ല തിരക്കുണ്ടാകാൻ സാധ്യതയുള്ളതിനാൽ പമ്പയിലും സന്നിധാനത്തും കൂടുതൽ പോലിസിനെ വിന്യസിച്ചിട്ടുണ്ട്. 

സന്നിധാനത്ത് തങ്ങുന്ന ദേവസ്വം മന്ത്രി വി എൻ വാസവൻ രാവിലെ 8.30 ന് ഉദ്യോഗസ്ഥരുടെ അവലോകന യോഗം വിളിച്ചിട്ടുണ്ട്.  തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന തുടങ്ങിയ അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ള ആദ്യ ബാച്ച് ഭക്തർ ഇന്നലെ ഉച്ചയ്ക്ക് 1 മണിക്ക് തീർത്ഥാടനം ആരംഭിച്ചു. 

Also Read: ഇടവ രാശിക്കാർ അപരിചിതരെ വിശ്വസിക്കരുത്, ധനു രാശിക്കാർക്ക് സങ്കീർണ്ണതകൾ ഏറും, അറിയാം ഇന്നത്തെ രാശിഫലം!

തീർത്ഥാടന മേഖലയിലുടനീളം അഞ്ച് ഘട്ടങ്ങളിലായി 14,000 പോലീസുകാരെ വിന്യസിക്കുമെന്നാണ് റിപ്പോർട്ട്. 10,000 വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനായി നിലയ്ക്കലിൽ പാർക്കിംഗ് സൗകര്യവും പമ്പയിൽ ചെറിയ വാഹനങ്ങൾക്ക് അധിക സ്ഥലവും അധികൃതർ വിപുലീകരിച്ചിട്ടുണ്ട്. ആശയവിനിമയം മെച്ചപ്പെടുത്തുന്നതിന് കാര്യക്ഷമമായ അഗ്നിശമന കോർഡിനേഷൻ ഉറപ്പാക്കുന്നതിന് വാക്കി-ടോക്കികളും റിപ്പീറ്ററുകൾ ഘടിപ്പിച്ച ട്രൂപ്പ് കാരിയറുകളും ഉൾപ്പെടെയുള്ള വിപുലമായ സംവിധാനങ്ങൾ ഇത്തവണ ഒരുക്കിയിട്ടുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

 

Trending News