Viral Video: മുതലയെ വരിഞ്ഞുമുറുക്കി ഭീമൻ അനക്കോണ്ട; ദൃശ്യങ്ങൾ വൈറൽ

Anaconda: വിഷരഹിതമായ പാമ്പാണ് അനക്കോണ്ട. ഇവയുടെ ഭീമൻ ശരീരം വച്ച് എതിരാളിയെയോ ഇരയെയോ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചാണ് ഇവ കൊല്ലുക.

Written by - Zee Malayalam News Desk | Last Updated : Jul 16, 2022, 02:58 PM IST
  • പച്ച അനക്കോണ്ടകൾ സാധാരണയായി ചതുപ്പുകൾ, അരുവി തുടങ്ങിയ ജലാംശമുള്ള പ്രദേശങ്ങളിലാണ് കാണപ്പെടുക
  • ചെറിയ അനക്കോണ്ടകൾ പൊതുവെ ചെറിയ സസ്തനികൾ, പക്ഷികൾ, മത്സ്യങ്ങൾ തുടങ്ങിയവയെയാണ് വേട്ടയാടുന്നത്
  • എന്നാൽ വലിയ അനക്കോണ്ടകൾ വലിയ മൃ​ഗങ്ങളേയും മനുഷ്യനേയും വേട്ടയാടും. മുതലകൾ വളരെ ആക്രമണകാരികളും വേട്ടയാടുന്നതിൽ മിടുക്കരുമാണ്
  • എന്നാൽ ഒരു മുതലയെ തന്നെ വരിഞ്ഞു മുറുക്കുന്ന അനക്കോണ്ടയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്
Viral Video: മുതലയെ വരിഞ്ഞുമുറുക്കി ഭീമൻ അനക്കോണ്ട; ദൃശ്യങ്ങൾ വൈറൽ

വൈറൽ വീഡിയോ: ഭീമൻ അനക്കോണ്ട എന്നും ​ഗ്രീൻ അനക്കോണ്ട എന്നും അറിയപ്പെടുന്ന പാമ്പ് ലോകത്തിലെ ഏറ്റവും വലിയ പാമ്പുകളിൽ ഒന്നാണ്. തെക്കേ അമേരിക്കയുടെ വടക്കൻ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരിനം ഭീമൻ പാമ്പാണിത്. നിലവിലുള്ള പാമ്പുകളുടെ ഇനങ്ങളിൽ ഏറ്റവും ഭാരമേറിയതും നീളമേറിയതുമാണ് ​ഗ്രീൻ അനക്കോണ്ട. 30 അടി നീളം വരെയുള്ള ഇവയ്ക്ക് 250 കിലോഗ്രാം വരെ ഭാരമുണ്ടാകും. വിഷരഹിതമായ പാമ്പാണ് അനക്കോണ്ട. ഇവയുടെ ഭീമൻ ശരീരം വച്ച് എതിരാളിയെയോ ഇരയെയോ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചാണ് ഇവ കൊല്ലുക.

പച്ച അനക്കോണ്ടകൾ സാധാരണയായി ചതുപ്പുകൾ, അരുവി തുടങ്ങിയ ജലാംശമുള്ള പ്രദേശങ്ങളിലാണ് കാണപ്പെടുക. ചെറിയ അനക്കോണ്ടകൾ പൊതുവെ ചെറിയ സസ്തനികൾ, പക്ഷികൾ, മത്സ്യങ്ങൾ തുടങ്ങിയവയെയാണ് വേട്ടയാടുന്നത്. എന്നാൽ വലിയ അനക്കോണ്ടകൾ വലിയ മൃ​ഗങ്ങളേയും മനുഷ്യനേയും വേട്ടയാടും. മുതലകൾ വളരെ ആക്രമണകാരികളും വേട്ടയാടുന്നതിൽ മിടുക്കരുമാണ്. എന്നാൽ അത്തരത്തിലുള്ള ഒരു മുതലയെ തന്നെ വരിഞ്ഞു മുറുക്കുന്ന അനക്കോണ്ടയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. കൂറ്റൻ അനക്കോണ്ടയുടെ മുന്നിൽ മുതലയ്ക്ക് പിടിച്ചുനിൽക്കാൻ സാധിക്കുന്നില്ല. അത് മുതലയെ മുഴുവനായും ശരീരത്തിനുള്ളിലാക്കി വരിഞ്ഞ് മുറുക്കിയിരിക്കുകയാണ്.

ALSO READ: Viral Video: കുഞ്ഞൻ നീരാളിയെ കൊഞ്ചിച്ച് സ്കൂബാ ഡൈവർ; വീഡിയോ വൈറൽ

ആഫ്രിക്കൻ വൈൽഡ് ലൈഫ് 1 എന്ന ഉപയോ​ക്താവാണ് ഇൻസ്റ്റാഗ്രാമിൽ വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോ പങ്കുവച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ വൈറലായി. ആയിരക്കണക്കിന് കാഴ്ചക്കാരാണ് ദൃശ്യങ്ങൾ കണ്ടത്. നിരവധി ലൈക്കുകളും വീഡിയോയ്ക്ക് ലഭിച്ചു. ഒരു ഭീമാകാരനായ അനക്കോണ്ട വെള്ളത്തിൽ മുതലയുടെ മുഴുവൻ ശരീരവും വരിഞ്ഞ് മുറുക്കിയതായി ദൃശ്യങ്ങളിൽ കാണാൻ സാധിക്കും. മുതല ശ്വാസമെടുക്കാൻ പാടുപെടുന്നതും ദൃശ്യങ്ങളിൽ കാണാം. അനക്കോണ്ട മുതലയെ വരിഞ്ഞു മുറുക്കി കൊലപ്പെടുത്തുന്നതും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News