Viral News : മുഴുവൻ സമയം മകൾ ആയാൽ, മാസം 47,000 രൂപ ലഭിക്കും; കോർപ്പറേറ്റ് ജോലി രാജിവെച്ച് 40കാരി

Full Time Daughter Viral News : ചൈനീസ് വാർത്ത ഏജൻസിയിൽ 15 വർഷമായി ചെയ്തുകൊണ്ടിരുന്ന ജോലിയാണ് മാതാപിതാക്കളിൽ നിന്നും ഈ ഓഫർ ലഭിച്ചപ്പോൾ യുവതി ഉപേക്ഷിച്ചത്

Written by - Zee Malayalam News Desk | Last Updated : May 29, 2023, 04:12 PM IST
  • മാധ്യമ പ്രവർത്തകയായ 40കാരിയാണ് തന്റെ ജോലി രാജിവെച്ചത്
  • തന്റെ കുടംബത്തിന്റെ എല്ലാ കാര്യങ്ങളും താൻ തന്നെയാണ് നോക്കുന്നതെന്ന് 40കാരി
  • ഒപ്പം 47000 രൂപ മാസം ധനസഹായം ലഭിക്കും
  • എല്ലാ ദിവസം മാതാപിതാക്കൾക്കൊപ്പം നൃത്തം ചെയ്തുകൊണ്ടാണ് തന്റെ ദിവസം ആരംഭിക്കുന്നതെന്ന് 40കാരി
Viral News : മുഴുവൻ സമയം മകൾ ആയാൽ, മാസം 47,000 രൂപ ലഭിക്കും; കോർപ്പറേറ്റ് ജോലി രാജിവെച്ച് 40കാരി

കുട്ടികൾ വളർന്ന് വലുതായി കഴിയുമ്പോൾ മാതാപിതാക്കൾ പൊതുവെ പറയുന്ന ഒരു പരിഭവമായിരിക്കും മക്കൾ അവരെ കരുതുന്നില്ല, അല്ലെങ്കിൽ അവർക്ക് വേണ്ടി സമയം ചിലവഴിക്കുന്നില്ലയെന്ന്. കാരണം ഒരുസമയം കഴിയുമ്പോൾ ഈ മാതാപിതാക്കൾക്ക് അവർ ഒറ്റപ്പെട്ടു പോകുന്നു എന്ന അവസ്ഥിയിലേക്കെത്തിച്ചേരുകയാണ്. അതേസമയം മക്കളാണെങ്കിൽ തങ്ങൾക്കായി സമ്പാദിക്കുന്നതിന്റെ നെട്ടോട്ടത്തിലും. ഇതിന് ഒരു പരിഹാര മാർഗം കണ്ടെത്തിയിരിക്കുകയാണ് ചൈനയിലെ ഒരു മാതാപിതാക്കൾ.

മുഴുവൻ സമയം മകളായിരിക്കാൻ സ്വന്തം മോളെ നിയമിച്ചിരിക്കുകയാണ് ഒരു ചൈനീസ് മാതാപിതാക്കൾ. ഇവർക്കൊപ്പം ചിലവഴിക്കുന്നതിന് വേണ്ടി മാതാപിതാക്കൾ മകൾക്ക് 4,000 യുആൻ (47000 രൂപ) പ്രതിമാസം നൽകും. മാതാപിതാക്കൾ ഈ ഓഫർ മുന്നോട്ട് വെച്ചപ്പോൾ 40കാരിയായ ആ മകൾ തന്റെ കോർപ്പറേറ്റ് ജോലി രാജിവെച്ചിരിക്കുകയാണ്.

നിയനാൻ എന്ന 40കാരിയാണ് മുഴുവൻ സമയം മകളായിരിക്കാൻ തന്റെ മാതാപിതാക്കളുടെ ഓഫർ സ്വീകരിച്ചത്. 15 വർഷങ്ങളിലായി ചൈനീസ് ന്യൂസ് ഏജൻസിയിൽ പ്രവർത്തിച്ചിരുന്ന 40കാരിക്ക് ജോലിയിൽ സ്ഥാന കയറ്റം ലഭിച്ചപ്പോൾ തൊഴിൽ മേഖലയിൽ കൂടുതൽ സമ്മർദം അനുഭവപ്പെട്ടു. തുടർന്ന് മാതാപിതാക്കളുമായിട്ടുള്ള നിയനാന്റെ സംസർഗ്ഗം ഇല്ലാതായി. ഇതെ തുടർന്നാണ് നിയനാന്റെ മാതാപിതാക്കൾ ഒരു പിന്തുണ എന്നപോലെ തങ്ങളുടെ മകളെ ഒരു മുഴുവൻ സമയം മകളായി നിയമിക്കാൻ മുന്നോട്ട് വന്നതെന്ന് സൗത്ത് ചൈന മോർണിങ് പോസ്റ്റ് (എസ് സി എം പി) എന്ന മാധ്യമം റിപ്പോർട്ട് ചെയ്യുന്നത്.

ALSO READ : Weight Loss For Women: ആർത്തവവിരാമത്തിന് ശേഷം ശരീരഭാരം കുറയ്ക്കുന്നത് വെല്ലുവിളിയാകുന്നുണ്ടോ? ഇക്കാര്യങ്ങൾ ചെയ്യൂ

ഈ സമ്മർദത്തിനിടെ സ്നേഹത്തോടെ ഉള്ള സമീപനവും ഒപ്പം സാമ്പത്തിക സഹായവും മാതാപിതാക്കൾ തങ്ങളുടെ മകൾക്ക് നൽകുന്നുണ്ട്. സ്നേഹം കൊണ്ട് നിറഞ്ഞ ഒരു പ്രൊഫഷനാണ് തന്റേതെന്ന് 40കാരി എസ് സി എം പി യോട് പറഞ്ഞു.

മാതാപിതാക്കൾക്കൊപ്പം ഏകദേശം ഒരു മണിക്കൂർ നേരം നൃത്തം ചെയ്തകൊണ്ടാണ് തന്റെ എല്ലാ ദിവസവും ഇപ്പോൾ ആരംഭിക്കുന്നത്. തുടർന്ന് അവർക്കൊപ്പം കടയിൽ പോയി സാധനങ്ങൾ വാങ്ങും. വൈകുന്നേരങ്ങളിൽ അച്ഛനോടൊപ്പം ഭക്ഷണം പാചകം ചെയ്യും. ഇതിന്റെ എല്ലാം കൂടെ ബാക്കി വീട്ടു ജോലികളും താൻ ചെയ്യാറുണ്ടെന്ന് നിയനാൻ ചൈനീസ് മാധ്യമത്തിനോട് പറഞ്ഞു. കൂടാതെ എല്ലാ മാസവും മാതാപിതാക്കൾക്കൊപ്പം ഒരു ചെറിയ വിനോദയാത്രയും 40കാരി സംഘടിപ്പിക്കും.

മുഴുവൻ സമയം മകളായി സ്വന്തം മാതാപിതാക്കൾ തന്നെ നിയമിച്ചതിന് ശേഷം മാനസികപരമായ ഒരുപട് മാറ്റങ്ങൾ തനിക്കുണ്ടായി. തൊഴിൽ മേഖലയിൽ നിന്നുണ്ടായിരുന്ന സമ്മർദ്ദങ്ങൾ ഇല്ലാതെയായി. കൂടുതൽ പണം ഉണ്ടാക്കണമെന്ന് മനോഭാവം മാറി. പകരം സന്തോഷത്തിനാണ് ജീവിതത്തിൽ പ്രധാന്യം നൽകേണ്ടതെന്ന് മനസ്സിലാക്കിയെന്നു നിയനാൻ പറഞ്ഞു. അതേസമയം മറ്റൊരു മികച്ച ജോലി കണ്ടെത്തിയാൽ നിയനാന് അത് തിരഞ്ഞെടുക്കാമെന്നും മാതാപിതാക്കൾ തങ്ങളുടെ മകൾക്ക് ഉറപ്പ് നൽകിട്ടുണ്ട്.

മുഴുവൻ സമയം മകൾ എന്ന ആശയം ചൈനയിലെ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുകയാണ്. സമ്മർദം നിറഞ്ഞ് തൊഴിൽ മേഖലയിൽ നിന്നും കൂടുതൽ സന്തോഷമായിരിക്കാൻ ഈ തീരുമാനം സഹായിക്കുമെന്നാണ് മിക്കവരും അഭിപ്രായപ്പെടുന്നത്. അതേസമയം ഇത് മാതാപിതാക്കളുടെ തണലിൽ എന്നും നിൽക്കുക എന്ന ആശയമാണ് മറ്റുള്ളവർക്ക് നൽകുന്നതെന്ന് അഭിപ്രായപ്പെടുന്നവരുമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News