Viral Video : കുട്ടിയാനയുടെ സ്റ്റൈലൻ ഡാൻസ് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

Viral Baby Elephant Video : ലേറ്റസ്റ്റ് സെറ്റിങ്സ് ക്രുഗർ എന്ന അക്കൗണ്ടിൽ നിന്ന് ഫേസ്‌ബുക്കിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇത്. സൗത്ത് ആഫ്രിക്കയിലെ ക്രുഗർ നാഷണൽ പാർക്കിൽ നിന്നുള്ള വീഡിയോയാണ് ഇത്. 

Written by - Zee Malayalam News Desk | Last Updated : Aug 19, 2022, 04:55 PM IST
  • ടെൻഷൻ മാറ്റാനും സ്ട്രെസ് കുറയ്ക്കാനും വിഷമങ്ങൾ മറക്കാനും ഒക്കെ ആളുകൾ വൈറൽ വീഡിയോകൾ കാണാറുണ്ട്.
  • ഒരു ആനക്കുട്ടി രണ്ട് വലിയ ആനകൾക്കൊപ്പം നടുറോഡിൽ നിന്ന് ഡാൻസ് കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്.
  • ലേറ്റസ്റ്റ് സെറ്റിങ്സ് ക്രുഗർ എന്ന അക്കൗണ്ടിൽ നിന്ന് ഫേസ്‌ബുക്കിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇത്. സൗത്ത് ആഫ്രിക്കയിലെ ക്രുഗർ നാഷണൽ പാർക്കിൽ നിന്നുള്ള വീഡിയോയാണ് ഇത്.
Viral Video : കുട്ടിയാനയുടെ സ്റ്റൈലൻ ഡാൻസ് കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

സാമൂഹിക മാധ്യമങ്ങളിൽ വീഡിയോകൾക്ക് ആരാധകർ ഏറെയാണ്. ഇതിൽ മൃഗങ്ങളുടെ വീഡിയോയും വിവിവാഹങ്ങളുടെ വിഡിയോയും ഒക്കെ ഉൾപ്പെടും. മൃഗങ്ങൾ എപ്പോൾ എങ്ങനെ പ്രതികരിക്കുമെന്ന് അറിയാത്തതാണ് ഇത്തരം വീഡിയോകളോടുള്ള താത്പര്യം വർധിപ്പിക്കുന്നത്. വിവാഹ വേദികളിലെ ഡാൻസും സന്തോഷവും കുസൃതികളും ഒക്കെയാണ് വിവാഹ വീഡിയോകളോടുള്ള ആളുകളുടെ താത്പര്യം വർധിക്കുന്നത്. ടെൻഷൻ മാറ്റാനും സ്ട്രെസ് കുറയ്ക്കാനും വിഷമങ്ങൾ മറക്കാനും ഒക്കെ ആളുകൾ ഇത്തരം വീഡിയോകൾ കാണാറുണ്ട്.  ഇത്തരത്തിൽ സാമൂഹിക മാധ്യമങ്ങളിൽ ഇടം പിടിക്കുന്ന വീഡിയോകളിൽ ചിലത് ചിരിപ്പിക്കാറും, കരയിക്കാറും, ദേഷ്യം ഉണ്ടാകാറും ഒക്കെയുണ്ട്. എന്നാൽ ഇപ്പോൾ സാമൂഹിക മാധ്യമങ്ങയിൽ ഏറെ ശ്രദ്ധ നേടിയിരിക്കുന്ന ഈ വീഡിയോ ആളുകളെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ്. റോഡിന് നടുവിൽ നിന്ന് ഡാൻസ് കളിക്കുന്ന ഒരു ആനക്കുട്ടിയുടെ വീഡിയോയാണ്  ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരിക്കുന്നത്. 

 കരയിൽ ജീവിക്കുന്ന ലോകത്തെ ഏറ്റവും വലിയ ജീവികളാണ്  ആനകൾ.  ഒരു ആന പൂർണ വളർച്ചയെത്താൻ 16 വർഷങ്ങൾ എടുക്കും. എന്നാൽ 20 വർഷങ്ങൾ വരെ ആനയുടെ വളർച്ച തുടരും.  പൂർണവളർച്ചയെത്തിയ ഒരാന ദിവസം 400 കിലോഗ്രാം വരെ ആഹാരവും ശരാശരി 150 ലിറ്റർ വരെ വെള്ളവും അകത്താക്കാറുണ്ട്.  ആഫ്രിക്കൻ ആനകളെ അപേക്ഷിച്ച് ഏഷ്യൻ ആനകൾക്ക് സൗന്ദര്യം കൂടുതലാണ്. ഇവയ്ക്ക് ശരാശരി 20-21അടി നീളവും 6-12അടി ഉയരവും 5000കിലോഗ്രാം വരെ തൂക്കവും ഉണ്ടാവും. സസ്തനികളിൽ ഏറ്റവും ദൈർഘ്യമേറിയ ഗർഭകാലം ആനകളുടേതാണ്. 630 ദിവസം വരെയാണ് ഇവയുടെ ഗർഭകാലം അതായത് ഇരുപത്തിയൊന്ന് മാസം മുതൽ ഇരുപത്തിരണ്ട് മാസം വരെയാണ് ആനകളുടെ ഗർഭക്കാലം. ജനിച്ച് ഒരു വർഷത്തിന് ശേഷം മാത്രമേ ആനകുട്ടികൾക്ക് തുമ്പികൈ നിയന്ത്രിക്കാൻ സാധിക്കൂ.

ALSO READ: Viral Video : ആനകളുടെ പ്രണയം കണ്ടിട്ടുണ്ടോ? വീഡിയോ വൈറൽ

ഒരു ആനക്കുട്ടി രണ്ട് വലിയ ആനകൾക്കൊപ്പം നടുറോഡിൽ നിന്ന് ഡാൻസ് കളിക്കുന്ന വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടിയിരിക്കുന്നത്. ലേറ്റസ്റ്റ് സെറ്റിങ്സ് ക്രുഗർ എന്ന അക്കൗണ്ടിൽ നിന്ന് ഫേസ്‌ബുക്കിൽ നിന്ന് പങ്കുവെച്ച വീഡിയോയാണ് ഇത്. സൗത്ത് ആഫ്രിക്കയിലെ ക്രുഗർ നാഷണൽ പാർക്കിൽ നിന്നുള്ള വീഡിയോയാണ് ഇത്. റിയ ക്രിറ്റ്സിംഗറാണ് അതിമനോഹരമായ ഈ വീഡിയോ പകർത്തിയിരിക്കുന്നത്. വളരെ സന്തോഷത്തോടെ റോഡിൽ തുള്ളിച്ചാടി ഡാൻസ് ചെയ്യുന്ന വീഡിയോ ഇതിനോടകം തന്നെ ആളുകളുടെ ഹൃദയത്തിൽ സ്ഥാനം പിടിച്ച് കഴിഞ്ഞു.  ഇതിനോടകം നിരവധി പേർ ഈ വീഡിയോ കണ്ട് കഴിഞ്ഞു. ഈ വീഡിയോ മനസ് കുളിർപ്പിക്കുന്നതാണെന്നാണ് ചിലരുടെ അഭിപ്രായം.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News