Covid Delta Variant : വാക്‌സിൻ സ്വീകരിച്ചവരും കോവിഡ് ഡെൽറ്റ വകഭേദം വൻ തോതിൽ പടരാൻ കാരണമാകുന്നുവെന്ന് പഠനം

യുകെയിൽ മിതമായ രീതിയിൽ COVID-19  സാന്നിധ്യമുള്ള 621 ആളുകളിൽ നടത്തിയ പഠനം അനുസരിച്ച്  വാക്സിനേഷൻ സ്വീകരിച്ചവരുടെ പീക്ക് വൈറൽ ലോഡ്, വാക്‌സിൻ സ്വീകരിക്കാത്തവരോട് സമാനമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.   

Written by - Zee Malayalam News Desk | Last Updated : Oct 29, 2021, 11:52 AM IST
  • ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് മെഡിക്കൽ ജേണലിൽ വ്യാഴാഴ്ചയാണ് പഠനം പ്രസിദ്ധീകരിച്ചത്.
  • യുകെയിൽ മിതമായ രീതിയിൽ COVID-19 സാന്നിധ്യമുള്ള 621 ആളുകളിൽ നടത്തിയ പഠനം അനുസരിച്ച് വാക്സിനേഷൻ സ്വീകരിച്ചവരുടെ പീക്ക് വൈറൽ ലോഡ്, വാക്‌സിൻ സ്വീകരിക്കാത്തവരോട് സമാനമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി.
  • പഠനം വാക്‌സിനേഷൻ സ്വീകരിച്ചവർ 25 ശതമാനം പേർക്ക് വരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി കണ്ടെത്തി.
  • വാക്‌സിനേഷൻ സ്വീകരിക്കാത്തവരിൽ 38 ശതമാനം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്.
Covid Delta Variant : വാക്‌സിൻ സ്വീകരിച്ചവരും കോവിഡ് ഡെൽറ്റ വകഭേദം വൻ തോതിൽ പടരാൻ കാരണമാകുന്നുവെന്ന് പഠനം

England : രണ്ട് ഡോസ് കോവിഡ് വാക്‌സിനേഷൻ (Covid  Vaccination) സ്വീകരിച്ചവർ കോവിഡ് ഡെൽറ്റ വകഭേദം (Covid Delta Variant) മൂലമുള്ള  രോഗബാധ വാക്‌സിനേഷൻ സ്വീകരിക്കാത്തവരിലേക്ക് പടർത്തുന്നുവെന്ന് പഠനം. ഒരു വർശം നീണ്ട് നിന്ന് പഠനത്തിന്റെ ഫലങ്ങളാണ് ഇപ്പോൾ പുറത്ത് വിട്ടിരിക്കുന്നത്. ലാൻസെറ്റ് ഇൻഫെക്ഷ്യസ് ഡിസീസസ് മെഡിക്കൽ ജേണലിൽ വ്യാഴാഴ്ചയാണ് പഠനം പ്രസിദ്ധീകരിച്ചത്.

യുകെയിൽ മിതമായ രീതിയിൽ COVID-19  സാന്നിധ്യമുള്ള 621 ആളുകളിൽ നടത്തിയ പഠനം അനുസരിച്ച്  വാക്സിനേഷൻ സ്വീകരിച്ചവരുടെ പീക്ക് വൈറൽ ലോഡ്, വാക്‌സിൻ സ്വീകരിക്കാത്തവരോട് സമാനമാണെന്ന് ശാസ്ത്രജ്ഞർ കണ്ടെത്തി. പഠനം വാക്‌സിനേഷൻ സ്വീകരിച്ചവർ 25 ശതമാനം പേർക്ക് വരെ കോവിഡ് രോഗബാധ സ്ഥിരീകരിച്ചതായി കണ്ടെത്തി.

ALSO READ: China COVID Cases : ചൈനയിൽ കോവിഡ് കേസിൽ വീണ്ടും വർധനവ്, മൂന്നാമത്തെ നഗരത്തിലും Lockdown ഏർപ്പെടുത്തി

എന്നാൽ വാക്‌സിനേഷൻ സ്വീകരിക്കാത്തവരിൽ 38 ശതമാനം പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. വാക്‌സിനേഷൻ വിജയകരമായി പുരോഗമിക്കുന്ന രാജ്യങ്ങളിൽ പോലും ഡെൽറ്റ വകബേധം മൂലമുള്ള രോഗബാധ ഇത്രയധികം പകർച്ചവ്യാധിയാകുന്നത് എന്തുകൊണ്ടാണെന്ന് ഈ പഠനം വ്യക്തമാക്കി.

ALSO READ: Corona Returns in China: ചൈനയിൽ വീണ്ടും കൊറോണ: വിമാനങ്ങൾ റദ്ദാക്കി, സ്‌കൂളുകൾ അടച്ചു

മാത്രമല്ല മറ്റുള്ളവർ വാക്‌സിൻ എടുത്തിട്ടുള്ളത് കൊണ്ട് മാത്രം തങ്ങൾ സുരക്ഷിതരാണെന്ന് കരുതാൻ കഴിയില്ലെന്നും പഠനം വ്യക്തമാക്കി. അതേസമയം കുത്തിവയ്പ്പ് നടത്തിയവർക്ക് ഡെൽറ്റ വകഭേദം മൂലമുള്ള രോഗബാധ വളരെ പെട്ടന്ന് തന്നെ ഭേദപ്പെട്ടതായി കണ്ടെത്തി. എന്നാൽ  വാക്‌സിനേഷൻ എടുക്കാത്തവർക്ക് രോഗബാധ ഗുരുതരമാകുന്നതായും കണ്ടെത്തി.

ALSO READ: Covid Booster Dose: കോവിഡ് ബൂസ്റ്റര്‍ ഡോസിന്‍റെ രജിസ്ട്രേഷൻ ആരംഭിച്ച് സൗദി അറേബ്യ

പൂർണ്ണമായി വാക്സിനേഷൻ സ്വീകരിച്ചവരിൽ  പ്രതിരോധശേഷി മൂന്ന് മാസത്തിനുള്ളിൽ കുറഞ്ഞു വരുന്നതായി പഠനം കണ്ടെത്തി. അതിനാൽ തന്നെ യുകെയുടെ ബൂസ്റ്റർ പോളിസിയിൽ മാറ്റത്തിന് ഇടയാക്കണമോ എന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സാധ്യതയുണ്ടെങ്കിലും. നിലവിൽ ഇതിനെ സാധൂകരിക്കാൻ മതിയായ വിവിയരങ്ങൾ ഇല്ല.  നിലവിൽ നിലവിൽ മൂന്നാമത്തെ ഡോസ് പ്രായമായവർക്കും പ്രതിരോധ ശേഷി കുറഞ്ഞവർക്കും അവരുടെ രണ്ടാമത്തെ ഷോട്ട് കഴിഞ്ഞ് ആറ് മാസത്തിന് ശേഷമാണ് വാഗ്ദാനം ചെയ്യുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക
 

Trending News