Kabul Attack: കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യത, മുന്നറിയിപ്പുമായി യുഎസ്

ഓ​ഗസ്റ്റ് 31ന് നാറ്റോ–യുഎസ് സഖ്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങാൻ ഇരിക്കവെയാണ് കാബൂളിൽ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് US President ജോ ബൈഡൻ മുന്നറിയിപ്പ് നൽകിയത്. 

Written by - Zee Malayalam News Desk | Last Updated : Aug 29, 2021, 12:13 PM IST
  • കാബൂളിൽ വീണ്ടും ഭീകരാക്രമണത്തിന് സാധ്യതയെന്ന് യുഎസ് മുന്നറിയിപ്പ്.
  • ദേശീയ സുരക്ഷാ സമിതിയുമായുള്ള ചർച്ചകൾക്ക് ശേഷമായിരുന്നു ബൈഡന്റെ പ്രതികരണം.
  • ആക്രമണം നേരിടാൻ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയതായും തീവ്രവാദികള്‍ക്കെതിരെ അഫ്‌ഗാനിസ്ഥാനില്‍ നടപടികള്‍ തുടരുമെന്നും ബൈഡന്‍ വ്യക്തമാക്കി.
  • ഓ​ഗസ്റ്റ് 31ഓട് കൂടി വിമാനത്താവളത്തിൽ ശേഷിക്കുന്ന US സേനയെ പിന്‍വലിക്കുമെന്നും ബൈഡൻ അറിയിച്ചു.
Kabul Attack: കാബൂള്‍ വിമാനത്താവളത്തില്‍ വീണ്ടും ഭീകരാക്രമണത്തിന് സാധ്യത, മുന്നറിയിപ്പുമായി യുഎസ്

വാഷിങ്ടണ്‍: അടുത്ത 24–36 മണിക്കൂറിനുള്ളിൽ അഫ്ഗാനിസ്താനിലെ കാബൂള്‍ വിമാനത്താവളത്തിന് (Kabul Airport) നേര്‍ക്ക് വീണ്ടും ഭീകരാക്രമണങ്ങള്‍ നടന്നേക്കുമെന്ന് മുന്നറിയിപ്പ് നൽകി അമേരിക്ക (America). ഓ​ഗസ്റ്റ് 31ന് നാറ്റോ–യുഎസ് സഖ്യം അഫ്ഗാനിസ്ഥാനിൽ നിന്ന് പിൻവാങ്ങാൻ ഇരിക്കവെയാണ് യുഎസ് പ്രസിഡന്റ് (US President) ജോ ബൈഡൻ (Joe Biden) മുന്നറിയിപ്പ് നൽകിയത്. ബൈഡന്റെ പ്രതികരണം ദേശീയ സുരക്ഷാ സമിതിയുമായുള്ള ചർച്ചകൾക്ക് ശേഷമായിരുന്നു.

ആക്രമണം നേരിടാൻ സൈന്യത്തിന് മുന്നറിയിപ്പ് നല്‍കിയതായും തീവ്രവാദികള്‍ക്കെതിരെ അഫ്‌ഗാനിസ്ഥാനില്‍ നടപടികള്‍ തുടരുമെന്നും ബൈഡന്‍ വ്യക്തമാക്കി. കാബൂള്‍ വിമാനത്താവളത്തിന് പുറത്ത് വ്യാഴാഴ്ച ഉണ്ടായ ആക്രമണത്തിന് സമാനമായ ആക്രമണങ്ങളാവും അടുത്ത 36 മണിക്കൂറിനുള്ളില്‍ സംഭവിച്ചേക്കാവുന്നത്. തുടര്‍ച്ചയായ, അടിയന്തര സ്വഭാവത്തിലുള്ള ഭീകരാക്രമണ മുന്നറിയിപ്പുകള്‍ യു.എസ്. സൈന്യത്തിന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന രക്ഷൗദൗത്യങ്ങളെ ബാധിച്ചിട്ടുണ്ട്. 

Also Read: Kabul Attack: ഒരാളെയും വെറുതേ വിട്ടില്ല കാബൂൾ ആക്രമണത്തിൻറെ സൂത്രധാരനെ വധിച്ചെന്ന് അമേരിക്ക

ഭീഷണിയുടെ പശ്ചാത്തലത്തില്‍ കാബൂള്‍ വിമാനത്താവള പരിസരത്തുള്ള എല്ലാ യു.എസ് പൗരന്മാരും പ്രദേശത്ത് നിന്ന് മടങ്ങിപോകണമെന്ന് കാബൂളിലെ യു.എസ് എംബസി സുരക്ഷാ മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്. സൗത്ത്(എയര്‍പോര്‍ട്ട് സര്‍ക്കിള്‍) ഗേറ്റ്, വിമാനത്താവളത്തിന്റെ വടക്കുപടിഞ്ഞാറ് ഭാഗത്തുള്ള പഞ്ച്ഷീര്‍ പെട്രോള്‍ സ്‌റ്റേഷന്റെ സമീപത്തുള്ള ഗേറ്റ് എന്നിവിടങ്ങളിലാണ് ആക്രമണത്തിന് സാധ്യതയുള്ളതായി മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്.

കാബൂള്‍ വിമാനത്താവള ആക്രമണത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐ.എസ്-ഖൊറാസന്‍ ഏറ്റെടുത്തിരുന്നു. ഐ.എസ്-ഖൊറാസന്‍ ഗ്രൂപ്പിനെ ലക്ഷ്യം വെച്ചുള്ള അമേരിക്കന്‍ സൈന്യത്തിന്റെ ഡ്രോണ്‍ തിരിച്ചടിക്ക് പിന്നാലെ, 'ഇത് അവസാനത്തേത് അല്ലെ'ന്നും ബൈഡന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതീവ ഗുരുതരമായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ് അഫ്ഗാനിലെ സ്ഥിതി. ഭീകരവാദികള്‍ വിമാനത്താവളം ആക്രമിച്ചേക്കുമെന്ന ഭീഷണി നിലനില്‍ക്കുകയാണ്. അടുത്ത 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ ആക്രമണം നടക്കാനിടയുണ്ടെന്ന് കമാന്‍ഡര്‍മാര്‍ എന്നെ അറിയിച്ചു- ബൈഡന്‍ പറഞ്ഞു. വ്യാഴാഴ്ചത്തെ ആക്രമണത്തില്‍ 13 യു.എസ്. സൈനികരടക്കം 170 പേര്‍ കൊല്ലപ്പെട്ടിരുന്നു.

Also Read: Kabul Blast : കാബൂൾ വിമാനത്താവളത്തിന് സമീപം ഇരട്ട സ്ഫോടനം, 11 പേർ മരിച്ചതായി റിപ്പോർട്ട്

കാബൂളിൽ ചാവേര്‍ ആക്രണമണത്തില്‍ കൊല്ലപ്പെട്ട യുഎസ്‌ സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച അദ്ദേഹം അവസാന നിമിഷം വരെ രക്ഷാദൗത്യം തുടരുമെന്നും ബൈഡൻ പറഞ്ഞു. അതേസമയം ചൊവ്വാഴ്‌ചയോട് കൂടി വിമാനത്താവളത്തിൽ ശേഷിക്കുന്ന യുഎസ് സേനയെ പിന്‍വലിക്കുമെന്നും ബൈഡൻ അറിയിച്ചു.

Also Read: Kabul Blast: നിങ്ങളെ ഞങ്ങൾ വേട്ടയാടും; കാബൂൾ ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകി Joe Biden

നിലവില്‍ 4,000ൽ താഴെ മാത്രം യുഎസ്‌ (US) സൈനികരാണ് വിമാനത്താവളത്തില്‍ അവശേഷിക്കുന്നത്. ശനിയാഴ്ച നടത്തിയ ഡ്രോണ്‍ ആക്രണമത്തില്‍ (Drone Attack) ചവേര്‍ സ്ഫോടനത്തിന്‍റെ സൂത്രധാരന്‍ ഉള്‍പ്പെടെ രണ്ട് പേരെ വധിച്ചുവെന്നും ബൈഡൻ വ്യക്തമാക്കി. കിഴക്കൻ അഫ്ഗാനിൽ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ് ഖൊറാസൻ ഇസ്ലാമിക് സ്റ്റേറ്റിന്‍റെ (Islamic State) തലവന്മാരിൽ ഒരാളെ യുഎസ്‌ വധിച്ചത്. തീവ്രവാദികളുടെ ശക്തി കേന്ദ്രമായ നൻഗർ പ്രവിശ്യയിലായിരുന്നു ഡ്രോൺ ആക്രമണം നടത്തിയത്. 

അതിനിടെ അഫ്ഗാനിസ്ഥാനിൽ (Afghanistan) കുടുങ്ങിയവരെ രാജ്യത്ത് എത്തിക്കാൻ അമേരിക്കയുടെ സഹായം വീണ്ടും തേടിയിരിക്കുകയാണ് ഇന്ത്യ. ഇനിയുള്ള ഇരുപതിലധികം ഇന്ത്യൻ പൗരന്മാരെ തിരികെ എത്തിക്കാനാണ് നീക്കം. താലിബാൻ തടഞ്ഞതിനെ തുടര്‍ന്ന് 20 ഇന്ത്യക്കാർക്ക് വിമാനത്താവളത്തിൽ എത്താനായിരുന്നില്ല. ഇവരെ തിരികെ എത്തിക്കാനാണ് സര്‍ക്കാര്‍ (Government) ശ്രമം. ഇതുവരെ 550 പേരെയാണ് കാബൂളിൽ നിന്ന് ഇന്ത്യയിലേക്ക് കൊണ്ടുവരാനായത്. ഇതിൽ പകുതി പേർ ഇന്ത്യക്കാരാണ്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

Trending News