Kabul : താലിബാൻ (Taliban) അഫ്ഗാനിസ്ഥാൻ (Afghanistan) പിടിച്ചടക്കിയതിന് പിന്നാലെ നിരവധി പേർ രാജ്യം കടക്കാൻ ശ്രമിക്കവെ കാബൂൾ വിമാനത്താവളത്തിന് (Kabul Airport) സമീപം ഇരട്ട സ്ഫോടനം. ഇന്ന് ഓഗസ്റ്റ് 26നാണ് സ്ഫോടനം സംഭവിച്ചരിക്കുന്നതെന്ന് പെന്റഗൺ സ്ഥിരീകരിച്ചരിക്കുന്നത്. എന്നാൽ സ്ഫോടനത്തെ തുടർന്നുള്ള അപകടത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ വ്യക്തമല്ല എന്ന് പെന്റഗൺ വക്താവ് ജോൺ കിർബി അറിയിച്ചു.
"കാബൂൾ വിമാനത്താവളത്തിന്റെ അബ്ബെയ് ഗേറ്റിന് സമീപം സ്ഫോടനം നടന്നു എന്ന് തങ്ങൾക്ക് സ്ഥരീകരിക്കാൻ സാധിക്കുന്നു. എന്നാൽ സ്ഫോടനത്തെ തുടർന്ന് അപകടത്തിന്റെ തീവ്രത എത്രത്തോളമെന്ന് അറിയാൻ വ്യക്തമല്ല" ജോൺ കിർബി ട്വിറ്ററിലൂടെ അറിയിച്ചു.
We can confirm that the explosion at the Abbey Gate was the result of a complex attack that resulted in a number of US & civilian casualties. We can also confirm at least one other explosion at or near the Baron Hotel, a short distance from Abbey Gate. We will continue to update.
— John Kirby (@PentagonPresSec) August 26, 2021
സ്ഫോടനത്തിൽ 11 പേർ മരിച്ചതായിട്ടാണ് അന്തരാഷ്ട്രമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കുട്ടികൾ ഉൾപ്പെടെ മരിച്ചതായിട്ടാണ് റിപ്പോർട്ട്. കൂടാതെ താലിബാൻ പ്രവർത്തകർക്കും സ്ഫോടനത്തിൽ പരിക്കേറ്റതായി സൂചനകളുണ്ട്.
കൂടാതെ സ്ഫോടനത്തിൽ യുഎസ് സൈനികർക്കും പരിക്കേറ്റതായി വിവരമുണ്ട്. ഏകദേശം 15 പേർ സ്ഫോടനത്തിൽ പരിക്കേറ്റതായിട്ടാണ് റിപ്പോർട്ട്.
ALSO READ : താലിബാൻ നിരപരാധികളായ കുട്ടികളെ തിരഞ്ഞു കൊല്ലുന്നു: Ex Afghan Minister
BREAKING : Now 2nd blast at #KabulAirport . This one is next to Baron hotel. 11 people killed so far. pic.twitter.com/blxghI9p73
— Sudhir Chaudhary (@sudhirchaudhary) August 26, 2021
വിമാനത്താവളത്തിന് സമീപമുള്ള ഹോട്ടലിന് മുന്നിലാണ് രണ്ടാമത്തെ സ്ഫോടനം നടന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. വിമാനത്താവളത്തിന് സമീപം സ്ഫോടനം ഉണ്ടാകാൻ സാധ്യയുണ്ടെന്ന് നേരത്തെ അമേരിക്ക രഹസ്യാന്വേഷണ വിഭാഗം വിവരം നൽകിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...