UK Election 2024: ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ; കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും, ഋഷി സുനകിന് കനത്ത തിരിച്ചടി

 50 സീറ്റുകളിൽ 370 സീറ്റുകളിൽ ലേബർ പാർട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബർ പാർട്ടി അധികമായി നേടിയത്. അതേസമയം ഋഷി സുനകിന്‍റെ കൺസർവേറ്റിവ് പാർട്ടി 90 സീറ്റുകളിൽ ഒതുങ്ങി.

Written by - Zee Malayalam News Desk | Last Updated : Jul 5, 2024, 12:53 PM IST
  • ബ്രിട്ടനിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ.
  • 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തെ താഴെ ഇറക്കിയാണ് ലേബർ പാർട്ടി അധികാരത്തിലെത്തുന്നത്.
UK Election 2024: ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ; കെയ്ർ സ്റ്റാർമർ പ്രധാനമന്ത്രിയാകും, ഋഷി സുനകിന് കനത്ത തിരിച്ചടി

ലണ്ടൻ: ബ്രിട്ടനിൽ ലേബർ പാർട്ടി വൻ ഭൂരിപക്ഷത്തോടെ അധികാരത്തിൽ. 14 വർഷത്തെ കൺസർവേറ്റിവ് പാർട്ടി ഭരണത്തെ താഴെ ഇറക്കിയാണ് ലേബർ പാർട്ടി അധികാരത്തിലെത്തുന്നത്. 50 സീറ്റുകളിൽ 370 സീറ്റുകളിൽ ലേബർ പാർട്ടി വിജയിച്ചു. 181 സീറ്റുകളാണ് ലേബർ പാർട്ടി അധികമായി നേടിയത്. അതേസമയം ഋഷി സുനകിന്‍റെ കൺസർവേറ്റിവ് പാർട്ടി 90 സീറ്റുകളിൽ ഒതുങ്ങി. ലിബറൽ ഡെമോക്രാറ്റുകൾ 51 സീറ്റിലും  സ്കോട്ടിഷ് നാഷണൽ പാർട്ടി 6 സീറ്റുകളിലും സിൻ ഫെയിൻ 6 സീറ്റുകളിലും മറ്റുള്ളവർ 21 സീറ്റുകളിലും വിജയം കരസ്ഥമാക്കി. 

2025 ജനുവരി വരെ കൺസർവേറ്റീവ് സർക്കാരിന്  കാലാവധിയുണ്ടായിരുന്നെങ്കിലും അപ്രതീക്ഷിതമായി സുനക്  ഇടക്കാല തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയായിരുന്നു. 2019-ലെ പൊതുതിരഞ്ഞെടുപ്പില്‍ 365 സീറ്റ് കണ്‍സര്‍വേറ്റീവ് പാർട്ടി നേടിയിരുന്നു. പാരാജയപ്പെടുമ്പോഴും ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യത്തെ ഇന്ത്യന്‍വംശജനും ഹിന്ദുവുമെന്ന നേട്ടത്തോടെയാണ് സുനക് പടിയിറങ്ങുന്നത്. പ്രധാനമന്ത്രി ലിസ് ട്രസ് രാജിവെച്ചതിനുപിന്നാലെ 2022 ഒക്ടോബറിലാണ് സുനക് പ്രധാനമന്ത്രിയായത്. 

ALSO READ: മുൻ പ്രസിഡന്റ് ട്രംപിന് പ്രോസിക്യൂഷൻ പരിരക്ഷയുണ്ടെന്ന് യുഎസ് സുപ്രീം കോടതി

210 വര്‍ഷത്തിനിടയിലെ ഏറ്റവുംപ്രായംകുറഞ്ഞ, വെള്ളക്കാരനല്ലാത്ത ആദ്യപ്രധാനമന്ത്രിയാണെന്ന ഖ്യാതിയും സുനകിനാണ്. ഫല പ്രഖ്യാപനത്തിന് മുന്നോടിയായി എത്തിയ എക്സിറ്റ് പോൾ ഫലങ്ങളും കൺസർവേറ്റീവ് പാർട്ടിയുടെ തോൽവി പ്രവചിച്ചിരുന്നു. കൂടാതെ ലേബർ പാർട്ടിക്ക് വൻ ഭൂരിപക്ഷത്തിൽ വിജയവും പ്രവചിച്ചു. ലേബര്‍ പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ പ്രധാനമന്ത്രിയാകുമെന്ന് പ്രതീക്ഷിക്കുന്ന യാൾ കെയ്ര്‍ സ്റ്റാര്‍മര്‍ ആണ്. ഫലം പുറത്ത് വരുമ്പോൾ ജനങ്ങള്‍ മാറ്റത്തിനായി വോട്ടുചെയ്‌തെന്നാണ് കെയ്മര്‍ പ്രതികരിക്കുന്നത്.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News