Turkey Earthquake: തുർക്കി ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു; മരണസംഖ്യ ഇനിയും ഉയർന്നേക്കും

Turkey Earthquake: മരണസംഖ്യ എട്ടുമടങ്ങ് ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.  ഇപ്പോഴും നിരവധി പേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നത്. 

Written by - Ajitha Kumari | Last Updated : Feb 7, 2023, 12:09 PM IST
  • തുർക്കി ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു
  • 14,000 ലധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്
  • മരണസംഖ്യ എട്ടുമടങ്ങ് ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്
Turkey Earthquake: തുർക്കി ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 കടന്നു; മരണസംഖ്യ ഇനിയും ഉയർന്നേക്കും

ഇസ്‌താംബുൾ: തുർക്കിയിലും അയൽരാജ്യമായ സിറിയയിലും ആദ്യമുണ്ടായ ഭൂചലനത്തിൽ മരിച്ചവരുടെ എണ്ണം 4300 ആയിട്ടുണ്ട്.  14,000ലധികം പേർക്കാണ് പരിക്കേറ്റിട്ടുള്ളത്. ഇവരിൽ പലരുടേയും നില അതീവ ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ഒടുവിൽ ലഭിച്ചിട്ടുള്ള ഔദ്യോഗിക കണക്കനുസരിച്ച് തുർക്കിയിൽ 2379 പേരും സിറിയയിൽ 1,444 പേരുമാണ് കൊല്ലപ്പെട്ടതെന്നാണ്.

Also Read: Turkey Earthquake : മണിക്കൂറുകൾക്കുള്ളിൽ തുർക്കിയിൽ വീണ്ടും ശക്തമായ ഭൂകമ്പം; മരണം 1500ലേക്ക്

മരണസംഖ്യ എട്ടുമടങ്ങ് ഉയരുമെന്നാണ് ലോകാരോഗ്യ സംഘടന പറയുന്നത്.  ഇപ്പോഴും നിരവധി പേർ കെട്ടിടങ്ങൾക്കുള്ളിൽ കുടുങ്ങിക്കിടക്കുന്നത്.  രാത്രി വൈകിയും രക്ഷാപ്രവർത്തനം തുടരുകയായിരുന്നു.  ഇതിനിടയിൽ മോശം കാലാവസ്ഥ രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 

Also Read: Vipreet Rajyog: 15 ഫെബ്രുവരിവരെ ഈ 4 രാശിക്കാർക്ക് മികച്ച സമയം ഒപ്പം വൻ ധനവർഷവും!

ജർമ്മനി, സ്വിറ്റ്സർലൻഡ്, ഹംഗറി, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളിൽനിന്നുള്ള രക്ഷാപ്രവർത്തകർ തുർക്കിയിലേക്ക് തിരിച്ചിട്ടുണ്ട്. ഇന്ത്യ ഉൾപ്പെടെ 45 ലോകരാജ്യങ്ങൾ മരുന്ന് ഉൾപ്പെടെയുള്ള സഹായം വാഗ്ധാനം ചെയ്തിട്ടുണ്ട്.  തുർക്കി സിറിയൻ അതിർത്തി മേഖലയിലുണ്ടായ തുടർച്ചയായ മൂന്ന് ഭൂചലനങ്ങളാണ് കനത്ത നാശം വിതച്ചത്. ഇതിനിടയിൽ ഇനിയും തുടർചലനങ്ങൾ ഉണ്ടായേക്കാമെന്നാണ് തുർക്കി ദുരന്ത നിവാരണ ഏജൻസി അറിയിച്ചിരിക്കുന്നത്. ഇതിനിടയിൽ വിമതരുടെ കൈവശമുള്ള മേഖലകളിൽ കുറഞ്ഞത് 120 പേരെങ്കിലും മരിച്ചിട്ടുണ്ടാകാമെന്നാണ് സൂചന. ഭൂചനത്തിൽ രണ്ടായിരം വർഷത്തോളം പഴക്കമുള്ള ചരിത്രസ്മാരകങ്ങളും നിലംപൊത്തി.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News