Brazil Plane Crash: ബ്രസീലിൽ വിമാനം തകർന്നുവീണു; ജീവനക്കാരും യാത്രക്കാരും അടക്കം 62 മരണം

Brazil Plane Crash: സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്‌. വിൻഹെഡോ നഗരത്തിലാണ് വിമാനം തകർന്നു വീണതെന്നാണ് പ്രാദേശിക അഗ്നിശമന സേന സ്ഥിരീകരിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Aug 10, 2024, 06:08 AM IST
  • ബ്രസീലിൽ വിമാനം തകർന്നുവീണു
  • 4 ജീവനക്കാരും 52 യാത്രക്കാരുമടക്കം 62 പേരുമായി സഞ്ചരിച്ച വിമാനമാണ് തകര്‍ന്നുവീണത്
  • സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്‌
Brazil Plane Crash: ബ്രസീലിൽ വിമാനം തകർന്നുവീണു; ജീവനക്കാരും യാത്രക്കാരും  അടക്കം 62 മരണം

സാവോ പോളോ: ബ്രസീൽ നഗരത്തെ നടുക്കി കൊണ്ടുണ്ടായ വിമാന ദുരന്തത്തിൽ 62 പേർ മരിച്ചു. 4 ജീവനക്കാരും 52  യാത്രക്കാരുമടക്കം 62 പേരുമായി സഞ്ചരിച്ച വിമാനമാണ് തകര്‍ന്നുവീണത്. 

 

സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്‌. വിൻഹെഡോ നഗരത്തിലാണ് വിമാനം തകർന്നു വീണതെന്നാണ് പ്രാദേശിക അഗ്നിശമന സേന സ്ഥിരീകരിച്ചിരിക്കുന്നത്. ഇവിടെ ഒരു വീട്ടുമുറ്റത്തേക്കാണ് വിമാനം പതിച്ചതെന്നാണ് റിപ്പോർട്ട്.
 
ബ്രസീൽ ടിവി ഗ്ലോബോ ന്യൂസ് വിമാനം വീണ് തീപടരുന്നതിൻ്റെയും വിമാനത്തിൻ്റെ ഫ്യൂസ്‌ലേജിൽ നിന്ന് പുക ഉയരുന്നതിൻ്റെയും ദൃശ്യങ്ങൾ പുറത്തുവിട്ടിട്ടുണ്ട്. മറ്റൊരു ദൃശ്യങ്ങളിൽ വിമാനം ആടിയുലഞ്ഞ് താഴേക്ക് പതിക്കുന്നതും വ്യക്തമാകുന്നുണ്ട്. സംഭവത്തിൽ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അപകടത്തിന്റെ കാരണം ഉള്ള വ്യക്തമല്ല.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News