ടാന്‍സാനിയന്‍ യാത്ര വിമാനം വിക്ടോറിയ തടാകത്തില്‍ തകര്‍ന്ന് വീണു. ആകെ 43 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. മോശം കാലാവസ്ഥയാണ് അപകടത്തിന് കാരണമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ന്, നവംബർ 6 ഞായറാഴ്ചയാണ് അപകടം ഉണ്ടായത്. ടാന്‍സാനിയയിലെ വടക്ക് പടിഞ്ഞാറന്‍ പട്ടണമായ ബുക്കോബക്ക് സമീപത്താണ് അപകടം നടന്നത്. യാത്രക്കാരിൽ 26 പേരെ രക്ഷപ്പെടുത്തിയതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതനുസരിച്ച് അപകടത്തിൽ ഒരാൾ മരണപ്പെട്ടു.
JUST IN: A plane has crashed into Lake Victoria in Bukoba in Tanzania’s Kagera region. Rescue efforts are underway. The plane belongs to Precision Air. #PrecisionAirCrash pic.twitter.com/Q5wfjbOB2T
— Rachael Akidi (@rakidi) November 6, 2022
റീജിയണൽ പോലീസ് കമാൻഡർ വില്യം മവാംപഗലെ നൽകിയ വിവരം അനുസരിച്ച് വിമാനത്താവളത്തിൽ 100 മീറ്ററുകൾ അപ്പുറമുള്ള തടാകത്തിലാണ് വിമാനം തകർന്ന് വീണത്. 2 പൈലറ്റും 2 ക്യാബിൻ ക്രൂ മെമ്പർമാരും അടക്കം 43 പേരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ദാർ എസ് സലാമിൽ നിന്ന് കഗേര നഗരത്തിലേക്ക് പോയ വിമാനമാണ് തകർന്ന് വീണത്.
Tanzania Plane Crash:
One person has been confirmed dead after a Precision Airplane crashed landed into Lake Victoria.#NTVAtOne @theninashaban pic.twitter.com/wfyDPs93Vp
— NTV Kenya (@ntvkenya) November 6, 2022
ALSO READ: South Korea Halloween Stampede : ഹാലോവീൻ ആഘോഷത്തിനിടെ ദുരന്തം ഉണ്ടായത് എങ്ങനെ?
ആഫ്രിക്കയിലെ ഏറ്റവും വലിയ തടാകമാണ് വിക്ടോറിയ. അപകടത്തിന്റെ പുറത്തുവന്ന ചിത്രങ്ങൾ അനുസരിച്ച് വിമാനം പൂർണമായും തടാകത്തിൽ മുങ്ങിയ നിലയിലാണ്. ബുക്കോബ വിമാനതാവളത്തിന്‍റെ റണ്‍വേ അവസാനിക്കുന്നത് വിക്ടോറിയ തടാകത്തിന്‍റെ തീരത്താണ്. കെനിയ എയർവേസിന്റെ ഉടമസ്ഥതയിൽ ഉള്ള പ്രിസിഷൻ എയറിന്റെ വിമാനമാണ് അപകടത്തിൽ പെട്ടത്. നിരവധി ആഭ്യന്തര അന്താരാഷ്ട്ര വിമാനങ്ങളും, ചാർട്ടേർഡ് വിമാനങ്ങളും ഇവരുടെ കീഴിൽ ഉണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...