Taliban - Afganistan : താലിബാൻ കാബൂളിനോട് അടുക്കുന്നു; അഫ്ഗാനിസ്ഥാനിലെ ഒരു പ്രവിശ്യ കൂടി പിടിച്ചെടുത്തു

മസാർ-ഇ-ഷെരീഫ് കൂടി ശനിയാഴ്ച താലിബാൻ തീവ്രവാദികൾ പിടിച്ചെടുത്തുവെന്ന് ഒരു പ്രവിശ്യാ കൗൺസിൽ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. 

Written by - Zee Malayalam News Desk | Last Updated : Aug 15, 2021, 06:37 AM IST
  • അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിനോട് അടുത്ത കൊണ്ടിരിക്കുകയാണ് താലിബാൻ ഇപ്പോൾ.
  • നിലവിലെ സാഹചര്യത്തിൽ അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
  • മസാർ-ഇ-ഷെരീഫ് കൂടി ശനിയാഴ്ച താലിബാൻ തീവ്രവാദികൾ പിടിച്ചെടുത്തുവെന്ന് ഒരു പ്രവിശ്യാ കൗൺസിൽ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു.
    അമേരിക്ക സൈനിക ട്രൂപ്പുകൾ പിൻവലിച്ചതിനെ തുടർന്നാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശം ആരംഭിച്ചത്.
 Taliban - Afganistan : താലിബാൻ കാബൂളിനോട് അടുക്കുന്നു; അഫ്ഗാനിസ്ഥാനിലെ ഒരു പ്രവിശ്യ കൂടി പിടിച്ചെടുത്തു

Kabul:  താലിബാൻ അഫ്ഗാനിസ്ഥാനിലെ ഒരു വലിയ പ്രവിശ്യ കൂടി പിടിച്ചെടുത്തു. ശനിയാഴ്ചയാണ് മറ്റൊരു നഗരം കൂടി താലിബാൻ പിടിച്ചെടുത്തത്. അഫ്ഗാനിസ്ഥാന്റെ തലസ്ഥാനമായ കാബൂളിനോട് അടുത്ത കൊണ്ടിരിക്കുകയാണ് താലിബാൻ ഇപ്പോൾ. നിലവിലെ സാഹചര്യത്തിൽ  അമേരിക്ക, ബ്രിട്ടൺ തുടങ്ങിയ രാജ്യങ്ങൾ തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.

മസാർ-ഇ-ഷെരീഫ് കൂടി ശനിയാഴ്ച താലിബാൻ തീവ്രവാദികൾ പിടിച്ചെടുത്തുവെന്ന് ഒരു പ്രവിശ്യാ കൗൺസിൽ ഉദ്യോഗസ്ഥൻ സ്ഥിരീകരിച്ചു. അമേരിക്ക സൈനിക ട്രൂപ്പുകൾ പിൻവലിച്ചതിനെ തുടർന്നാണ് അഫ്ഗാനിസ്ഥാനിൽ താലിബാൻ അധിനിവേശം ആരംഭിച്ചത്. തങ്ങളുടെ തങ്ങളുടെ പൗരന്മാരെ തിരിച്ചെത്തിക്കാൻ അമേരിക്കയും ബ്രിട്ടനും വിവിധ സൈനികരെ അഫ്ഗാനിസ്ഥാനിൽ ഇപ്പോൾ വിന്യസിപ്പിച്ചിട്ടുണ്ട്.

ALSO READ: Afganistan - Taliban : അഫ്ഗാനിസ്ഥാനിൽ താലിബാൻ പിടിമുറുക്കുമ്പോൾ പൗരന്മാരെ തിരിച്ചെത്തിക്കാൻ യുഎസ് മറീനുകൾ തിരിച്ചെത്തുന്നു

മസാർ-ഇ-ഷെരീഫിലെ സുരക്ഷാ സേന അതിർത്തിയിലേക്ക് രക്ഷപ്പെടുകയായിരുന്നുവെന്ന് ബൽഖ് പ്രവിശ്യാ കൗൺസിൽ മേധാവി അഫ്സൽ ഹദീദ് പ്രമുഖ മാധ്യമമായ റോയിട്ടേഴ്സിനോട് പറഞ്ഞു. അഫ്ഗാനിസ്ഥാനിലെ (Afganistan) മിക്ക പ്രവിശ്യകളും താലിബാൻ പിടിച്ചടക്കിയ സാഹചര്യത്തിൽ രാജ്യത്തിന്റെ തലസ്ഥാനമായ കാബൂളിലേക്ക് (Kabul) അഭയാർത്ഥികൾ കൂട്ടപലായനം നടത്തുകയാണ്.

ALSO READ: Afghanistan-Taliban : കാണ്ഡഹാറും ഹേറത്തും പിടിച്ചെടുത്ത് താലിബാൻ, കാബൂൾ ലക്ഷ്യം വെച്ച് താലിബാൻ തീവ്രവാദികൾ

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെയും മൂന്നാമത്തെയും നഗരങ്ങൾ താലിബാൻ (Taliban) പിടിച്ചടക്കിയ സാഹചര്യത്തിൽ സർക്കാരിന്റെ അവസാന പിടിവള്ളിയാണ്  തലസ്ഥാന നഗരമായ കാബൂൾ. മറ്റ് പ്രദേശങ്ങളിൽ കാര്യമായ പ്രതിരോധം തീർക്കാൻ അഫ്ഗാൻ സൈന്യത്തിന് സാധിച്ചിരുന്നില്ല. താലിബാൻ മുന്നിൽ അഫ്ഗാൻ സൈന്യം വളരെ പെട്ടന്ന് തന്നെ അടിയറവ് പറയുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News