Ayurvedic Herbs: ഫാറ്റി ലിവറിനെ ചെറുക്കാൻ ഈ ആയുർവേദ സസ്യങ്ങളും ഔഷധങ്ങളും മികച്ചത്

കരളിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കുകയും ഫാറ്റി ലിവർ സാധ്യത കുറയ്ക്കുകയും ചെയ്യുന്നതിന് ആരോഗ്യകരമായ ഭക്ഷണക്രമവും ചിട്ടയായ വ്യായാമവും ശീലമാക്കേണ്ടത് പ്രധാനമാണ്.

  • Jun 30, 2024, 21:50 PM IST
1 /6

കരളിൻറെ ആരോഗ്യം മികച്ചതായി നിലനിർത്താൻ ആരോഗ്യകരമായ ഭക്ഷണക്രമം പിന്തുടരേണ്ടത് പ്രധാനമാണ്. കരളിൻറെ ആരോഗ്യം മികച്ചതാക്കാൻ സഹായിക്കുന്ന ഔഷധങ്ങളും സസ്യങ്ങളും ഏതെല്ലാമാണെന്ന് അറിയാം.

2 /6

വിട്ടുമാറാത്ത വീക്കം, ഓക്സിഡേറ്റീവ് സമ്മർദ്ദം എന്നിവ ഫാറ്റി ലിവർ രോഗത്തിലേക്ക് നയിക്കും. ചിറ്റമൃത് കരളിലെ വീക്കം കുറയ്ക്കാനും ഓക്സിഡേറ്റീവ് സ്ട്രെസ് മൂലം ഉണ്ടാകുന്ന പ്രശ്നങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു.

3 /6

കയ്പ്പക്ക കരളിനെ സംരക്ഷിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിർത്തുകയും ചെയ്യുന്നു. കരളിൽ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാനും കയ്പ്പക്ക മികച്ചതാണ്.

4 /6

തഴുതാമയ്ക്ക് ഡൈയൂററ്റിക്, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് കരളിൻറെ വീക്കം കുറയ്ക്കാനും കരളിൻറെ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുന്നു.

5 /6

വെളുത്തുള്ളിയിൽ അലിസിൻ, സെലിനിയം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് കരളിനെ ശുദ്ധീകരിക്കാനും വിഷാംശം ഇല്ലാതാക്കാനും സഹായിക്കുന്നു.

6 /6

ത്രഫല ദഹനത്തെ സഹായിക്കുകയും കരളിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു. ഇത് കരളിൻറെ പ്രവർത്തനം മെച്ചപ്പെടുത്തുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola