Rohit Sharma Retirement: വിരാട് കോഹ്ലിക്ക് പിന്നാലെ രോഹിത്തും; വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ

ഏകദിനത്തിലും ടെസ്റ്റിലും തുടർന്നും താൻ ഉണ്ടാകുമെന്ന് രോഹിത് വ്യക്തമാക്കി. 159 അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ കളിച്ച രോഹിത് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാണ്. 

Written by - Zee Malayalam News Desk | Last Updated : Jun 30, 2024, 06:30 AM IST
  • 159 മത്സരങ്ങളില്‍ (151 ഇന്നിംഗ്‌സ്) രോഹിത് സ്വന്തമാക്കിയത് 4231 റണ്‍സാണ്.
  • അഞ്ച് സെഞ്ചുറികളും 32 അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട്.
Rohit Sharma Retirement: വിരാട് കോഹ്ലിക്ക് പിന്നാലെ രോഹിത്തും; വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ

ബാർബഡോസ്: വിരാട് കോഹ്ലിക്ക് പിന്നാലെ അന്താരാഷ്ട്ര ടി-20 ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടി-20 ലോകകപ്പ് ഫൈനലിലെ വമ്പൻ വിജയത്തിന് ശേഷമാണ് ഇത് തൻ്റെ അവസാനത്തെ അന്താരാഷ്ട്ര മത്സരമായിരുന്നു എന്ന് രോഹിത് പ്രഖ്യാപിച്ചത്. ഫൈനലിൽ തിളങ്ങാൻ സാധിച്ചില്ലെങ്കിലും മുന്നിൽ നിന്ന് ടീമിന് വിജയത്തിലേക്ക് നയിക്കാൻ രോഹിത്തിനായി. ഏകദിന ലോകകപ്പിലും ഐസിസി ടെസ്റ്റ് ചാംപ്യന്‍ഷിപ്പിലും ഇന്ത്യയെ ഫൈനലിലേക്ക് നയിക്കാന്‍ രോഹിത് ശർമ്മയ്ക്ക് സാധിച്ചിരുന്നു. 

"ഇത് എൻ്റെയും അവസാന കളിയായിരുന്നു. വിടപറയാൻ ഇതിലും നല്ലൊരു സമയം വേറെയില്ല. ഞാൻ ഈ ട്രോഫി വളരെയധികം ആഗ്രഹിച്ചിരുന്നു. വാക്കുകളിൽ പറഞ്ഞറിയിക്കാൻ വളരെ ബുദ്ധിമുട്ടാണ്," ഇതാണ് ഞാൻ ആഗ്രഹിച്ചതും ഇപ്പോൾ സംഭവിച്ചതും. എൻ്റെ ജീവിതത്തിൽ ഇതിനായി ഞാൻ ഏറെ ആ​ഗ്രഹിച്ചിരുന്നു. ഇത്തവണ ഇത് നേടിയെടുക്കാൻ സാധിച്ചതിൽ സന്തോഷമുണ്ട്," രോഹിത് ശർമ്മ പറഞ്ഞു.

എട്ട് മത്സരങ്ങളില്‍ നിന്ന് 257 റണ്‍സ് നേടി രണ്ടാം സ്ഥാനത്ത് നിൽക്കുകയാണ് രോഹിത്. 36.71 ശരാശരിയിലാണ് രോഹിത്തിന്റെ നേട്ടം. ഇതുവരെയുള്ള ടി20 ലോകകപ്പ് മത്സരങ്ങളിൽ രോഹിത് ഉണ്ടായിരുന്നു. 2007ല്‍ ഇംഗ്ലണ്ടിനെതിരെയായിരുന്നു രോഹിത് ആദ്യമായി ടി20 കളിച്ചത്. 159 അന്താരാഷ്ട്ര ടി-20 മത്സരങ്ങള്‍ കളിച്ച രോഹിത് ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമാണ്. ഈ നേട്ടത്തോടെയാണ് താരത്തിന്റെ പടിയിറക്കവും.

Also Read: T20 WC IND vs SA: രണ്ടാം കിരീടമുയർത്തി ഇന്ത്യ; ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഏഴ് റൺസ് ജയം

 

159 മത്സരങ്ങളില്‍ (151 ഇന്നിംഗ്‌സ്) രോഹിത് സ്വന്തമാക്കിയത് 4231 റണ്‍സാണ്. അഞ്ച് സെഞ്ചുറികളും 32 അര്‍ധ സെഞ്ചുറികളും നേടിയിട്ടുണ്ട്. 32.05 ശരാശരിയും 140.89 സ്‌ട്രൈക്ക് റേറ്റും രോഹിത്തിനുണ്ട്. ടി20യില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറി നേടുന്ന താരമെന്ന റെക്കോര്‍ഡ് രോഹിതിനുണ്ട്. ഈ നേട്ടം സ്വന്തമാക്കിയ മറ്റൊരു താരം ഗ്ലെന്‍ മാക്‌സ്‌വെല്ലാണ്. അഞ്ച് സെഞ്ചുറികൾ വീതമാണ് ഇരുവരും നേടിയത്. 

17 വർഷത്തെ കാത്തിരിപ്പിന് ശേഷം രണ്ടാം ടി-20 ലോകകപ്പ് ഇന്ത്യ ഉയർത്തി. ​ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് തോൽപ്പിച്ചാണ് ഇന്ത്യ കിരീടമുയർത്തിയത്. 2011ലെ ഏകദിന ലോകകപ്പിന് ശേഷം ഇന്ത്യ സ്വന്തമാക്കുന്ന ലോകകപ്പ് കിരീടമാണ് ഇത്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 177 റൺസിൻ്റെ വിജയലക്ഷ്യമാണ് മുന്നോട്ടുവച്ചത്.  മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് എട്ട്  വിക്കറ്റ് നഷ്ടത്തില്‍ 169 റണ്‍സെടുക്കാനെ സാധിച്ചുള്ളു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News