Hurricane Ida: ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് പ്രളയം; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

മുൻകരുതലുകൾ എടുത്തതിനെ തുടർന്നാണ് മരനിരക്ക് വളരെയധികം കുറയ്ക്കാൻ കഴിഞ്ഞതെന്നും ഐക്യരാഷ്ട്ര  സംഘടന പറഞ്ഞിരുന്നു.

Written by - Zee Malayalam News Desk | Last Updated : Sep 2, 2021, 11:58 AM IST
  • വൻ നാശനഷ്ടങ്ങളാണ് ഇതിനെ തുടർന്ന് നഗരത്തിൽ സംഭവിച്ചത്. ന്യൂയോർക്ക് നഗരത്തിൽ മാത്രമല്ല വടക്ക് കിഴക്കൻ അമേരിക്കയിൽ ഒട്ടാകെ ഐഡ ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്.
  • ഇതിനെ തുടർന്ന് ന്യൂയോർക് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
  • ഐഡ ചുഴലിക്കാറ്റ് ഏറ്റവും നാശനഷ്ടം ഉണ്ടാക്കിയ കാലാവസ്ഥ ദുരന്തമാകാൻ സാധ്യതയുണ്ടെന്ന് യുണൈറ്റഡ് നേഷൻസ് പറഞ്ഞിരുന്നു. എന്നാൽ ദുരന്തത്തിൽ മരണനിരക്ക് കുറവാണ്.
  • മുൻകരുതലുകൾ എടുത്തതിനെ തുടർന്നാണ് മരനിരക്ക് വളരെയധികം കുറയ്ക്കാൻ കഴിഞ്ഞതെന്നും ഐക്യരാഷ്ട്ര സംഘടന പറഞ്ഞിരുന്നു.
Hurricane Ida: ഐഡ ചുഴലിക്കാറ്റിനെ തുടർന്ന് പ്രളയം; ന്യൂയോർക്കിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

New York, United States:  ഐഡ ചുഴലിക്കാറ്റ് (Hurricane Ida)ശക്തമായതിനെ തുടർന്ന്  ന്യൂയോർക്കിൽ  വൻ തോതിൽ വെള്ളപ്പൊക്കം ഉണ്ടായി. വൻ നാശനഷ്ടങ്ങളാണ് ഇതിനെ തുടർന്ന് നഗരത്തിൽ സംഭവിച്ചത്.  ന്യൂയോർക്ക് നഗരത്തിൽ മാത്രമല്ല വടക്ക് കിഴക്കൻ അമേരിക്കയിൽ ഒട്ടാകെ ഐഡ ചുഴലിക്കാറ്റ് വൻ നാശനഷ്ടമാണ് വിതച്ചിരിക്കുന്നത്. ഇതിനെ തുടർന്ന് ന്യൂയോർക് നഗരത്തിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

 ഐഡ ചുഴലിക്കാറ്റ് ഏറ്റവും നാശനഷ്ടം ഉണ്ടാക്കിയ കാലാവസ്ഥ ദുരന്തമാകാൻ സാധ്യതയുണ്ടെന്ന് യുണൈറ്റഡ് നേഷൻസ് പറഞ്ഞിരുന്നു. എന്നാൽ ദുരന്തത്തിൽ മരണനിരക്ക് കുറവാണ്. മുൻകരുതലുകൾ എടുത്തതിനെ തുടർന്നാണ് മരനിരക്ക് വളരെയധികം കുറയ്ക്കാൻ കഴിഞ്ഞതെന്നും ഐക്യരാഷ്ട്ര  സംഘടന പറഞ്ഞിരുന്നു.

ALSO READ: Hurricane Ida: വീശിയടിച്ച് ഐഡ ചുഴലിക്കാറ്റ്, ലൂയിസിയാനയിൽ നിന്ന് പലായനം ചെയ്ത് ആയിരങ്ങൾ

നാലാം കാറ്റ​ഗറി ചുഴലിക്കാറ്റാണ് ഐഡ ചുഴലിക്കാറ്റ്. ഇഡാ മിസ്സിസ്സിപ്പിയിലും ലൂസിയാനയിലും ആഞ്ഞടിക്കുകയായിരുന്നു. 209 കിലോമീറ്റര്‍ വേഗതയിലാണ് ഐഡ വീശിയടിച്ചത്. ഇതിന് മുന്നോടിയായ ജാഗ്രത നിർദ്ദേശം നാക്കിയതിനെ തുടർന്ന് നഗരത്തിൽ നിന്നും ആളുകൾ കൂട്ടമായി പലായനം ചെയ്തിരുന്നു.

ALSO READ: അയർലൻഡ്: ഭീതിയിലാഴ്ത്തി ഒഫേലിയ ചുഴലിക്കാറ്റ്

 ഇത് വരെ ചുഴലിക്കാറ്റിനെ തുടർന്ന് 4 പേർ മരണപ്പെട്ടു. മരണനിരക്ക് ഇനിയും കൂടാൻ സാധ്യതയുണ്ട്. അതുകൂടാതെ ലൂസിയാനയിൽ മുഴുവൻ ചുഴലിക്കാറ്റിനെ തുടർന്ന് വൈദ്യുതി ബന്ധം വേർപ്പെട്ടിരുന്നു. ഏകദേശം 1 മില്യൺ ആളുകളാണ് ഇപ്പോൾ വൈദ്യുതി ഇല്ലാതെ കഴിയുന്നത്. 16 വർഷങ്ങൾക്ക് മുമ്പ് ആഞ്ഞടിച്ച കത്രിന ചുഴലിക്കാറ്റിന് സമാനമായ ചുഴലിക്കാറ്റായിരുന്നു ഐഡ.

ALSO READ:  Hurricane Laura: ലൂ​സി​യാ​ന​യി​ല്‍ വീ​ശി​യ​ടിച്ച് "ലോ​റ', 4 മ​ര​ണം

2005-ല്‍ വീശിയടിച്ച കത്രീന ചുഴലിക്കാറ്റില്‍ (Hurricane Katrina) ഓര്‍ലീന്‍സ് നഗരത്തിന്റെ 80 ശതമാനവും വെള്ളത്തിനടിയിലായിരുന്നു. 1800-ലേറെ പേര്‍ മരിക്കുകയും ചെയ്തിരുന്നു. കത്രിന ചുഴലിക്കാറ്റ് മൂലം മാത്രം ലോകത്ത് 164 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News