Sri Lanka: കടുത്ത സാമ്പത്തിക പ്രതിസന്ധി; ഇന്ധന-വൈദ്യുത ക്ഷാമത്തെ തുടർന്ന് സ്കൂളുകൾ അടച്ചുപൂട്ടാൻ ഉത്തരവ്

Sri Lanka: സ്കൂളുകളോട് ഓൺലൈൻ ക്ലാസുകൾ നടത്താനാണ് ശ്രീലങ്കൻ വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി നിഹാൽ രണസിംഗൻ നിർദേശിച്ചിരിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Jun 19, 2022, 08:57 AM IST
  • സ്കൂളുകൾ അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്
  • വൈദ്യുത പ്രതിസന്ധിയാണ് സ്കൂളുകൾ അടച്ചിടുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം
  • ഇതേ തുടർന്ന് സ്കൂളുകൾ അടച്ചിടുമെന്ന് ശ്രീലങ്കൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചതായി ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്തു
Sri Lanka: കടുത്ത സാമ്പത്തിക പ്രതിസന്ധി; ഇന്ധന-വൈദ്യുത ക്ഷാമത്തെ തുടർന്ന് സ്കൂളുകൾ അടച്ചുപൂട്ടാൻ ഉത്തരവ്

കൊളംബോ: അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെ, എല്ലാ സ്‌കൂളുകളും അടുത്ത ആഴ്‌ച അടച്ചുപൂട്ടുമെന്ന് ശ്രീലങ്കൻ സർക്കാർ പ്രഖ്യാപിച്ചതായി റിപ്പോർട്ടുകൾ. കൊളംബോ നഗര പരിധിയിലെ എല്ലാ സർക്കാർ-സർക്കാർ അംഗീകൃത സ്വകാര്യ സ്കൂളുകളും മറ്റ് പ്രവിശ്യകളിലെ മറ്റ് പ്രധാന നഗരങ്ങളിലെ സ്കൂളുകളും അടച്ചുപൂട്ടാൻ സർക്കാർ ഉത്തരവിട്ടതായാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. വൈദ്യുത പ്രതിസന്ധിയാണ് സ്കൂളുകൾ അടച്ചിടുന്നതിലേക്ക് നയിച്ചതെന്നാണ് വിവരം. ഇതേ തുടർന്ന് സ്കൂളുകൾ അടച്ചിടുമെന്ന് ശ്രീലങ്കൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചതായി ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്തു. സ്കൂളുകളോട് ഓൺലൈൻ ക്ലാസുകൾ നടത്താനാണ് ശ്രീലങ്കൻ വിദ്യാഭ്യാസ മന്ത്രാലയം സെക്രട്ടറി നിഹാൽ രണസിംഗൻ നിർദേശിച്ചിരിക്കുന്നത്.

പ്രവൃത്തിദിവസങ്ങളിൽ ഓൺലൈൻ ക്ലാസുകൾ സുഗമമാക്കുന്നതിന് രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ പവർകട്ട് ഉണ്ടാകില്ലെന്ന് ശ്രീലങ്കയിലെ പബ്ലിക് യൂട്ടിലിറ്റി കമ്മീഷൻ ഉറപ്പ് നൽകിയതായും നിഹാൽ രണസിംഗൻ പറഞ്ഞതായി ഡെയ്ലി മിറർ റിപ്പോർട്ട് ചെയ്തു. 1948 ൽ സ്വാതന്ത്ര്യം നേടിയതിനുശേഷമുണ്ടാകുന്ന സമാനതകളില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ശ്രീലങ്ക കടന്നുപോകുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വലിയ കലാപത്തിലൂടെയാണ് ശ്രീലങ്ക കടന്നുപോയത്. രാഷ്ട്രീയ അസ്ഥിരതയെ തുടർന്ന് പ്രസിഡന്റ് ഗോതബായ രാജപക്‌സെയുടെ സഹോദരൻ മഹിന്ദ രാജപക്‌സെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്ന് രാജിവച്ചിരുന്നു. തുടർന്ന് റനിൽ വിക്രമസിംഗെയെ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി നിയമിച്ചു.

ALSO READ: Kabul Blasts: കാബൂളിലെ ഗുരുദ്വാരയിൽ ഭീകരാക്രമണം; 2 പേർ കൊല്ലപ്പെട്ടു

അതേസമയം, ശ്രീലങ്കയിൽ ഭക്ഷ്യവസ്തുക്കൾക്കും ഇന്ധനത്തിനും വലിയ ക്ഷാമം നേരിടുകയാണ്. ഉത്പാദനത്തിനുള്ള അടിസ്ഥാന അസംസ്കൃത വസ്തുക്കളുടെ ദൗർലഭ്യം, കറൻസിയുടെ മൂല്യം ഇടിഞ്ഞത്, വിദേശ കരുതൽ നാണ്യശേഖരത്തിന്റെ അഭാവം, അന്താരാഷ്ട്ര കടബാധ്യതകൾ നിറവേറ്റുന്നതിലെ പരാജയം എന്നിവയാണ് ശ്രീലങ്കയെ പ്രതിസന്ധിയിലേക്ക് നയിച്ചത്. ഭക്ഷ്യസുരക്ഷ, കൃഷി, ഉപജീവനമാർഗം, ആരോഗ്യ സേവനങ്ങൾ എന്നിവയെ സാമ്പത്തിക പ്രതിസന്ധി കാര്യമായി ബാധിച്ചു. ശ്രീലങ്കൻ ജനസംഖ്യയുടെ മൊത്തം 22 ശതമാനം ( 4.9 ദശലക്ഷം ആളുകൾ) പട്ടിണിയിലാണെന്ന് യുഎൻ ഉന്നതതല ഉദ്യോഗസ്ഥൻ പറയുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് വിനോദസഞ്ചാരമേഖലയിലെ ഇടിവ് മൂലമുണ്ടായ വിദേശനാണ്യ ദൗർലഭ്യവും ശ്രീലങ്കയെ ജൈവ കാർഷിക മേഖലയാക്കാനുള്ള ശ്രമത്തിന്റെ ഭാ​ഗമായി രാസവളങ്ങൾ നിരോധിക്കാനുള്ള സർക്കാരിന്റെ നീക്കം പോലെയുള്ള അശ്രദ്ധമായ സാമ്പത്തിക നയങ്ങളാണ് മാന്ദ്യത്തിന് കാരണം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News