Shocking: രണ്ട് തലയുള്ള യുവതി, മുഖം മുഴുവൻ മുടിയുമായൊരു പെൺകുട്ടി, ലോകത്തിലെ വിചിത്ര മനുഷ്യർ

 ജന്മനാ ആമിയുടെ രണ്ട് കാലുകളും ഉണ്ടായിരുന്നില്ല.  കൃത്രിമ കാലുകൾ കൊണ്ടാണ് ആമി  ജീവിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : May 25, 2022, 05:43 PM IST
  • 41 കാരിയായ ആമി ഒരു കായികതാരവും മോഡലുമാണ്
  • യുഎസിൽ താമസിക്കുന്ന സ്റ്റേസി ഹറാൾഡാണ് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ അമ്മ
  • ബാങ്കോക്കിൽ താമസിക്കുന്ന സുപത്രക്ക് ശരീരം മുഴുവൻ മുടി
Shocking: രണ്ട് തലയുള്ള യുവതി, മുഖം മുഴുവൻ മുടിയുമായൊരു പെൺകുട്ടി, ലോകത്തിലെ വിചിത്ര മനുഷ്യർ

1. ലിസി വെലാസ്‌ക്വസ്:

28 കാരിയായ ലിസി വെലാസ്‌ക്വസ്  ശ്രദ്ധിക്കപ്പെട്ടത് അവരുടെ ശരീര വളർച്ചയിലെ മാറ്റം കൊണ്ടാണ്. നിയോനറ്റൽ പ്രൊജെനറോയ്‌ഡ്‌സ് സിൻഡ്രോം എന്ന  ഗുരുതര രോഗമാണ് ഇതിന് കാരണം. ആണ്. ഈ രോഗാവസ്ഥയിൽ  ഇവർക്ക് ശരീര വളർച്ച ഉണ്ടാവില്ല. ഇന്ന് ലോകത്തിലെ അറിയപ്പെടുന്ന ഒരു മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ് ലിസി.

ALSO READ: Texas School Shooting: ടെക്സസിലെ പ്രൈമറി സ്‌കൂളിൽ വെടിവെപ്പ്; 18 വിദ്യാർത്ഥികളടക്കം 21 പേർ കൊല്ലപ്പെട്ടു

2. ആമി മുള്ളിൻസ്:

41 കാരിയായ ആമി ഒരു കായികതാരവും മോഡലുമാണ്. യുഎസിലെ പെൻസിൽവാനിയയിലാണ് താമസം.  ജന്മനാ ആമിയുടെ രണ്ട് കാലുകളും ഉണ്ടായിരുന്നില്ല.  കൃത്രിമ കാലുകൾ കൊണ്ടാണ് ആമി  ജീവിക്കുന്നത്

3. എബിയും ബ്രിട്ടാനിയും:

രണ്ട് തലകളുള്ള യുവതിയാണ് എബിയും ബ്രിട്ടാനിയും അമേരിക്കൻ റിയാലിറ്റി ഷോയിൽ പങ്കെടുത്താണ് ഇരുവരും ശ്രദ്ധ നേടുന്നത്. കഴുത്തിന് താഴെയുള്ള ഇരുവരുടെയും ശരീരം ഒന്നുതന്നെയാണ്. 

 4. സ്റ്റേസി ഹെറാൾഡ്:

യുഎസിൽ താമസിക്കുന്ന സ്റ്റേസി ഹറാൾഡാണ് ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ അമ്മ. ഉയരം രണ്ടടി നാലിഞ്ച് മാത്രം. 5 അടി 9 ഇഞ്ച് ഉയരമുള്ള വില്ലിനെ 2000-ൽ സ്റ്റേസി വിവാഹം കഴിച്ചു, മൂന്ന് മക്കളുടെ അമ്മയാണ് സ്റ്റേസി

ALSO READ: വിളിക്കാതെ വന്ന നാല് അതിഥികൾ; വിരുന്നുകാരെ കണ്ട് വീട്ടുകാർ ഞെട്ടി

5. സുപത്ര സസുഫെൻ:

ബാങ്കോക്കിൽ താമസിക്കുന്ന സുപത്രക്ക് ശരീരം മുഴുവൻ മുടിയാണ്. സുപത്രയുടെ മുഖം മുഴുവൻ രോമാവൃതമാണ്. ചുണ്ടുകളും കണ്ണുകളും ഒഴികെ എല്ലായിടത്തും വലിയ രോമങ്ങളുണ്ട്.

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News