Shocking Video: ആദ്യം ഷർട്ടിൽ, പിന്നെ കാലിൽ പിടിമുറുക്കി ഒറാങ്കുട്ടാൻ; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൃ​ഗശാലയിൽ കൂട്ടിൽ കിടക്കുന്ന ഒറാങ്കുട്ടാനെ തൊടാൻ ശ്രമിക്കുന്ന ഒരു മനുഷ്യന്റെ ഷർട്ടിൽ കയറി ഇത് പിടിക്കുന്നതിന്റെ വീഡിയോ ആണ് വൈറലാകുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jun 9, 2022, 04:03 PM IST
  • ഇന്തോനേഷ്യയിലെ കസാങ് കുലിം മൃഗശാലയിൽ നിന്നുള്ള വീഡിയോ ആണിത്.
  • മൃ​ഗശാലയിൽ എത്തിയ മനുഷ്യന്റെ ടി-ഷർട്ടിലേക്ക് കൈകൾ നീട്ടി മുറുകെ പിടിക്കുകയും ശേഷം അയാളുടെ കാലുകളിൽ പിടിമുറുക്കുകയും ചെയ്യുന്നുണ്ട്.
  • യുവാവിനെ രക്ഷപ്പെടുത്താനായി ആളുകൾ ശ്രമിച്ചെങ്കിൽ ഒറാങ്കുട്ടാൻ യുവാവിന്റെ കാലിൽ നിന്ന് പിടിവിട്ടില്ല.
Shocking Video: ആദ്യം ഷർട്ടിൽ, പിന്നെ കാലിൽ പിടിമുറുക്കി ഒറാങ്കുട്ടാൻ; യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

മൃ​ഗശാലയിൽ എത്തുന്നവർ ചിലപ്പോൾ ഒരു കൗതുകം തോന്നി കൂട്ടിൽ കിടക്കുന്ന മൃ​ഗങ്ങളെ തൊടാനൊക്കെ ശ്രമിക്കുന്നത് പല വീഡിയോകളിലും  നമ്മൾ കാണാറുണ്ട്. അതിൽ തമാശ നിറഞ്ഞതും അതിനൊപ്പം തന്നെ പേടിപ്പെടുത്തുന്നതുമായ വീഡിയോകൾ ഉണ്ട്. പലപ്പോഴും മൃ​ഗങ്ങൾ മനുഷ്യരുടെ ഇത്തരം പ്രവൃത്തികൾ കൊണ്ട് പ്രകോപിതരാകാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. 

മൃ​ഗശാലയിൽ കൂട്ടിൽ കിടക്കുന്ന ഒറാങ്കുട്ടാനെ തൊടാൻ ശ്രമിക്കുന്ന ഒരു മനുഷ്യന്റെ ഷർട്ടിൽ കയറി ഇത് പിടിക്കുന്നതിന്റെ വീഡിയോ ആണ് വൈറലാകുന്നത്. ഇന്തോനേഷ്യയിലെ കസാങ് കുലിം മൃഗശാലയിൽ നിന്നുള്ള വീഡിയോ ആണിത്. മൃ​ഗശാലയിൽ എത്തിയ മനുഷ്യന്റെ ടി-ഷർട്ടിലേക്ക് കൈകൾ നീട്ടി മുറുകെ പിടിക്കുകയും ശേഷം അയാളുടെ കാലുകളിൽ പിടിമുറുക്കുകയും ചെയ്യുന്നുണ്ട്. യുവാവിനെ രക്ഷപ്പെടുത്താനായി ആളുകൾ ശ്രമിച്ചെങ്കിൽ ഒറാങ്കുട്ടാൻ യുവാവിന്റെ കാലിൽ നിന്ന് പിടിവിട്ടില്ല. യുവാവിനെ അതിന്റെ കൂട്ടിലേക്ക് വലിച്ചിഴയ്ക്കാൻ ശ്രമിക്കുകയായിരുന്നു.

Also Read: Viral Video: ഉദ്ഘാടനം കഴിഞ്ഞില്ല ദേ, കിടക്കുന്നു പാലം താഴെ...!! വീഡിയോ വൈറല്‍

കാര്യമായ പരിക്കില്ലാതെ ഇയാൾ പിന്നീട് രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് മൃഗശാല മാനേജർ സോഷ്യൽ മീഡിയയിൽ വീഡിയോയിലൂടെ ക്ഷമാപണം നടത്തി. ട്വിറ്ററിൽ പങ്കുവെച്ച വീഡിയോ ഇതിനോടകം 21 ദശലക്ഷത്തിലധികം വ്യൂസ് നേടിക്കഴിഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News