Side effects of spices: ഇഞ്ചി മുതൽ മഞ്ഞൾ വരെ; അറിയാം സുഗന്ധവ്യഞ്ജനങ്ങളുടെ പാർശ്വഫലങ്ങൾ

സുഗന്ധവ്യഞ്ജനങ്ങൾ അമിതമായി ഉപയോഗിക്കുന്നത് പല പ്രശ്നങ്ങൾക്കും വഴിയൊരുക്കുന്നു.

ആരോഗ്യ പരിപാലനം, രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക തുടങ്ങി നിരവധി ഗുണങ്ങളുടെ ഉറവിടമാണ് സുഗന്ധവ്യഞ്ജനങ്ങൾ. എന്നിരുന്നാലും ഇവ അധികമാകുന്നത് ശരീരത്തിന് അത്ര നല്ലതല്ല കേട്ടോ. സുഗന്ധവ്യഞ്ജനങ്ങളുടെ പാർശ്വഫലങ്ങൾ എന്തൊക്കെയാണെന്ന് അറിഞ്ഞാലോ....

1 /7

ദിവസവും 6 ഗ്രാമിൽ കൂടുതൽ ഇഞ്ചി കഴിക്കുന്നത് വയറിളക്കം, നെഞ്ചെരിച്ചിൽ, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്നങ്ങൾക്ക് കാരണമാകും.രക്തസ്രാവമുണ്ടാകാനും സാധ്യതയുണ്ട്. 

2 /7

മഞ്ഞൾ അധികമാകുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് കുറയ്ക്കുകയും, കരളിനെ തകരാറിലാക്കുകയും ചെയ്യുന്നു. അതിനാൽ മഞ്ഞളിന്റെ ദൈനംദിന ഉപയോഗം 3 ഗ്രാം ആയി പരിമിതപ്പെടുത്തുക.

3 /7

വളരെയധികം ഗ്രാമ്പൂ കഴിക്കുന്നത് രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും ഹൈപ്പോഗ്ലൈസീമിയ ഉണ്ടാക്കാനും സാധ്യതയുണ്ട്. പ്രതിദിനം 2-4 ഗ്രാമ്പൂ കഴിക്കുന്നതാണ് ഉത്തമം.

4 /7

വെളുത്തുള്ളിയിൽ ഉയർന്ന അളവിൽ ഫ്രക്ടാനുകൾ അടങ്ങിയിട്ടുണ്ട്. ഇവയുടെ അമിതോപയോഗം വയറുവേദന, ഗ്യാസ്, വായ്നാറ്റം, രക്തസ്രാവം എന്നിവയ്ക്ക് കാരണമാകും. 

5 /7

പ്രമേഹമുള്ളവരാണെങ്കിൽ വയനയില അമിതമായി കഴിക്കുന്നത് ഒഴിവാക്കുക. ഇവ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു. ചിലരിൽ അലർജി ഉണ്ടാകാനും സാധ്യതയുണ്ട്.

6 /7

പ്രമേഹം, രക്തസമ്മർദ്ദം എന്നിവ നിയന്ത്രിക്കുന്നതിനുള്ള മികച്ച സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. എന്നാൽ ഇവ അമിതമായി കഴിക്കുന്നത് ശ്വാസകോശസംബന്ധമായ പ്രശ്നങ്ങൾക്കും അലർജിക്കും കാരണമാകും.

7 /7

ഒട്ടനവധി ആരോഗ്യഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് ജാതിക്ക. എന്നാലിത് അമിതമാകുന്നത് തലക്കറക്കത്തിനും ഉത്കണ്ഠ, ആശയക്കുഴപ്പം എന്നിവയ്ക്കും കാരണമാകുന്നു. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.  ഒരു മെഡിക്കൽ വിദഗ്ധന്റെ ഉപദേശത്തിന് പകരമല്ല.)

You May Like

Sponsored by Taboola