ഇന്ത്യയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ മാസമാണ് ഒക്ടോബർ. രാജ്യത്തുടനീളം മികച്ച കാലാവസ്ഥ ലഭിക്കുന്ന സമയമാണിത്.
ഉത്തരാഖണ്ഡിലെ ഋഷികേശിൽ റിവർ റാഫ്റ്റിംഗ്, ഹൈക്കിംഗ്, യോഗ റിട്രീറ്റുകൾ എന്നിവയ്ക്ക് അനുയോജ്യമായ സമയമാണ് ഒക്ടോബർ.
ഒക്ടോബറിലെ മികച്ച കാലാവസ്ഥയിൽ രാജസ്ഥാനിലെ ജോധ്പൂരിലെ ചരിത്രപ്രാധാന്യമുള്ള കോട്ടകൾ, കൊട്ടാരങ്ങൾ എന്നിവ സന്ദർശിക്കാം. രാജസ്ഥാനിലെ ഇൻറർനാഷണൽ ഫോക്ക് ഫെസ്റ്റിവൽ ഈ സമയത്താണ്.
യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടംനേടിയ സ്ഥലമാണ് കർണാടകയിലെ ഹംപി. പുരാതന ക്ഷേത്ര നിർമിതികൾ ഇവിടെ കാണാവുന്നതാണ്.
കർണാടകയിലെ കൂർഗ് കാപ്പിത്തോട്ടങ്ങളാൽ സുന്ദരമാണ്. മഞ്ഞുമൂടിയ മലനിരകൾ കാണാൻ അനുയോജ്യമായ സമയമാണ് ഒക്ടോബർ.
തെളിഞ്ഞ കാലാവസ്ഥയുള്ള ഒക്ടോബർ ആൻഡമാൻ ദ്വീപുകൾ സന്ദർശിക്കാൻ ഉചിതമായ സമയമാണ്.