Russia-Ukraine War: ഞങ്ങളോടൊപ്പം യുദ്ധത്തിനെത്തൂ, വിസ ഇല്ലാതെ വരാൻ ലോകത്തിനോട് പറഞ്ഞ് യുക്രൈൻ

രാജ്യത്തിനായി അണി നിരക്കാൻ ലോക ജനതയോട് ആവശ്യപ്പെട്ട് യുക്രൈൻ വിദേശകാര്യമന്ത്രി ഡിമിത്രോ കുലേബയുടെ ട്വീറ്റാണ് ഇതിനോടകം വൈറലായത്

Written by - Zee Malayalam News Desk | Last Updated : Mar 1, 2022, 05:31 PM IST
  • യുക്രൈൻ വിദേശകാര്യമന്ത്രി ഡിമിത്രോ കുലേബയുടെ ട്വീറ്റാണ് ഇതിനോടകം വൈറലായത്
  • യുദ്ധ മേഖലയിലേക്ക് എത്തുന്ന വിദേശികൾക്ക് വിസ വേണ്ടെന്ന ഉത്തരവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും
  • കാർ കീവിൽ ചൊവ്വാഴ്ച രാവിലെ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടിരുന്നു
Russia-Ukraine War: ഞങ്ങളോടൊപ്പം യുദ്ധത്തിനെത്തൂ, വിസ ഇല്ലാതെ വരാൻ ലോകത്തിനോട് പറഞ്ഞ് യുക്രൈൻ

റഷ്യക്കെതിരായ പോരാട്ടത്തിൽ തങ്ങൾക്കൊപ്പം അണി ചേരാൻ ലോകത്തിനോട് ചോദിച്ച് യു്ക്രൈൻ. താത്പര്യമുള്ള വിദേശികൾക്ക് യുദ്ധത്തിൽ യുക്രൈൻ പക്ഷം ചേരാം. ഇതിനായി രാജ്യത്തിലേക്ക് എത്താൻ വിസ വേണ്ടെന്നും പ്രസിഡൻറ് വ്ളോഡിമർ സെലൻസ്കി വ്യക്തമാക്കി കഴിഞ്ഞു.

രാജ്യത്തിനായി അണി നിരക്കാൻ ലോക ജനതയോട് ആവശ്യപ്പെട്ട് യുക്രൈൻ വിദേശകാര്യമന്ത്രി ഡിമിത്രോ കുലേബയുടെ ട്വീറ്റാണ് ഇതിനോടകം വൈറലായത്. ഇന്റർനാഷണൽ ലീജിയൻ ഓഫ് ടെറിട്ടോറിയൽ ഡിഫൻസ് ഓഫ് ഉക്രെയ്നിന്റെ ഭാഗമായി ഉക്രൈനിൽ യുദ്ധ മുന്നണിയിൽ എത്താൻ തയ്യാറുള്ളവർ നിങ്ങളുടെ രാജ്യത്തെ ഉക്രൈൻ വിദേശ നയതന്ത്ര ദൗത്യങ്ങളുമായി ബന്ധപ്പെടാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു. നമ്മൾ ഒരുമിച്ച് ഹിറ്റ്ലറെ പരാജയപ്പെടുത്തി, പുടിനെയും തോൽപ്പിക്കും-ട്വീറ്റിൻറെ പരിഭാഷ

അതേസമയം യുദ്ധ മേഖലയിലേക്ക് എത്തുന്ന വിദേശികൾക്ക് വിസ വേണ്ടെന്ന ഉത്തരവ് ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും. രാജ്യത്തെ സൈനീക നിയമങ്ങൾ പിൻ വലിക്കുന്നത് വരെയും ഇത് തുടർന്നേക്കാനാണ് സാധ്യത.

അതേസമയം കാർ കീവിൽ ചൊവ്വാഴ്ച രാവിലെ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ ഇന്ത്യൻ വിദ്യാർഥി കൊല്ലപ്പെട്ടിരുന്നു. 21കാരനായ നവീനാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിൻറെ കുടുംബം ചെന്നൈയിലാണ്. യുക്രൈയിനിൽ  മെഡിക്കൽ വിദ്യാർഥിയാണ് നവീൻ.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News