Russia Ukraine War: കൂപ്പുകുത്തി ഓഹരിവിപണി, സെൻസെക്‌സ് 1,540 പോയിന്‍റും നിഫ്റ്റി 460 പോയിന്‍റും ഇടിഞ്ഞു

റഷ്യ-യുക്രൈൻ  പ്രതിസന്ധി ഓഹരി വിപണിയിലും  പ്രതിഫലിക്കുന്നു.  നിക്ഷേപകരുടെ വികാരത്തെ തളർത്തിക്കൊണ്ട് വ്യാഴാഴ്ച വിപണികൾ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

Written by - Zee Malayalam News Desk | Last Updated : Feb 24, 2022, 11:15 AM IST
  • റഷ്യ-യുക്രൈൻ പ്രതിസന്ധി ഓഹരി വിപണിയിലും പ്രതിഫലിക്കുന്നു.
  • വ്യാഴാഴ്ച വിപണികൾ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി.
  • ബിഎസ്ഇ സെൻസെക്‌സ് 1546.47 പോയിന്‍റ് അഥവാ 2.70% ഇടിഞ്ഞ് 55,685.59 ലും എൻഎസ്ഇ നിഫ്റ്റി 460.40 പോയിന്‍റ് അഥവാ 2.70% ഇടിഞ്ഞ് 16,602.85 ലും എത്തി
Russia Ukraine War: കൂപ്പുകുത്തി ഓഹരിവിപണി, സെൻസെക്‌സ് 1,540 പോയിന്‍റും നിഫ്റ്റി 460 പോയിന്‍റും ഇടിഞ്ഞു

New Delhi: റഷ്യ-യുക്രൈൻ  പ്രതിസന്ധി ഓഹരി വിപണിയിലും  പ്രതിഫലിക്കുന്നു.  നിക്ഷേപകരുടെ വികാരത്തെ തളർത്തിക്കൊണ്ട് വ്യാഴാഴ്ച വിപണികൾ കനത്ത നഷ്ടത്തിലേക്ക് കൂപ്പുകുത്തി.

രാവിലെ ബിഎസ്ഇ സെൻസെക്‌സ് 1546.47 പോയിന്‍റ്  അഥവാ 2.70% ഇടിഞ്ഞ് 55,685.59 ലും എൻഎസ്ഇ നിഫ്റ്റി 460.40 പോയിന്‍റ് അഥവാ 2.70% ഇടിഞ്ഞ് 16,602.85 ലും എത്തി.  യുക്രൈൻ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണി കനത്ത ഇടിവ് നേരിടുകയാണ്.  

Also Read: ഒടുവിൽ യുദ്ധ കാഹളം; യുക്രൈയിനെതിരെ ആക്രമണം തുടങ്ങി റഷ്യ; തലസ്ഥാനമായ കീവിൽ സ്‌ഫോടനങ്ങൾ

യുക്രൈൻ യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ രാജ്യാന്തര വിപണി ബുധനാഴ്ചയും കനത്ത നഷ്ടം നേരിട്ടിരുന്നു. 

Also Read: Russia Ukraine crisis:ലോകത്തെ ഭീതിയിലാക്കുന്ന സൈനീക ശക്തി, റഷ്യയും യുക്രെയിനും നേർക്കു നേർ എത്തുമ്പോൾ

റഷ്യൻ പ്രസിഡന്‍റ്  വ്‌ളാഡിമിർ പുടിൻ വ്യാഴാഴ്ച യുക്രൈനിൽ സൈനിക നടപടി പ്രഖ്യാപിക്കുകയും റഷ്യൻ നടപടിയിൽ ഇടപെടാനുള്ള ഏതൊരു ശ്രമവും ഇതുവരെ കണ്ടിട്ടില്ലാത്ത പ്രത്യാഘാതങ്ങളിലേക്ക് നയിക്കുമെന്ന് മറ്റ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിരിയ്ക്കുകയാണ്. കിഴക്കൻ യുക്രൈനിലെ സാധാരണക്കാരെ സംരക്ഷിക്കാൻ ആക്രമണം ആവശ്യമാണെന്നും  പുടിൻ പറഞ്ഞു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

 

Trending News