Cancer Vaccine: കാൻസർ വാക്സിൻ വികസിപ്പിച്ച് റഷ്യ; രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യും

Cancer Vaccine: പൊതുജനങ്ങൾക്ക് നേരിട്ട് നൽകാതെ, കാൻസ‍ർ രോഗികളുടെ ചികിത്സയ്ക്കായിട്ടായിരിക്കും വാക്സിൻ ഉപയോഗിക്കുകയെന്നാണ് റിപ്പോ‍ർട്ട്. 

Written by - Zee Malayalam News Desk | Last Updated : Dec 18, 2024, 05:46 PM IST
  • കാൻസർ വാക്സിൻ വികസിപ്പിച്ച് റഷ്യ
  • രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്ന് റഷ്യൻ ആരോ​ഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു
Cancer Vaccine: കാൻസർ വാക്സിൻ വികസിപ്പിച്ച് റഷ്യ; രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യും

കാൻസർ വാക്സിൻ വികസിപ്പിച്ചെന്ന് പ്രഖ്യാപിച്ച് റഷ്യൻ ആരോഗ്യ മന്ത്രാലയം. റഷ്യൻ ആരോഗ്യ മന്ത്രാലയത്തിന് കീഴിലെ റേഡിയോളജി മെഡിക്കൽ റിസ‍ർച്ച് സെൻ്റർ ജനറൽ ഡയറക്ടർ ആൻഡ്രി കപ്രിൻ ആണ് ഇക്കാര്യം അറിയിച്ചത്. വാക്സിൻ്റെ പേര് ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. 

കാൻസറിനെതിരെ എംആർഎൻഎ വാക്സിൻ വികസിപ്പിച്ചുവെന്നും 2025ന്റെ ആദ്യം തന്നെ രോഗികൾക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യൻ ആരോ​ഗ്യ മന്ത്രാലയം പ്രഖ്യാപിച്ചു. പൊതുജനങ്ങൾക്ക് നേരിട്ട് നൽകാതെ, കാൻസ‍ർ രോഗികളുടെ ചികിത്സയ്ക്കായിട്ടായിരിക്കും വാക്സിൻ ഉപയോഗിക്കുകയെന്നാണ് റിപ്പോ‍ർട്ട്. 

Read Also: ദുരന്തത്തിന് പിന്നാലെ ഇത്തരമൊരു കത്ത് എന്തിന്? രക്ഷാപ്രവര്‍ത്തനത്തിന് കൂലി ചോദിച്ച കേന്ദ്രത്തെ വിമർശിച്ച് കോടതി

ശരീരത്തിന്റെ പ്രതിരോധ സംവിധാനമുപയോ​ഗിച്ച് കാൻസ‍ർ കോശങ്ങളെ നശിപ്പിക്കുകയാണ് ഈ വാക്സിനുകളുടെ രീതി. ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധം വർധിപ്പിക്കുന്നതിലൂടെ, വാക്സിനുകൾക്ക് ട്യൂമർ വളർച്ച മന്ദഗതിയിലാക്കാനും, കാൻസറിന്റെ ആവർത്തനം തടയാനും കഴിയും.

വാക്‌സിൻ ട്യൂമർ വികസനത്തെയും കാൻസ‍ർ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കൽ ട്രയലുകളിൽ നിന്ന് കണ്ടെത്തിയെന്ന് ഗമാലിയ നാഷണൽ റിസർച്ച് സെൻ്റർ ഫോർ എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജി ഡയറക്ടർ അലക്സാണ്ടർ ജിൻ്റ്സ്ബർഗ് പറഞ്ഞു. 

വാക്സിനുകളുടെ രൂപഘടന കണ്ടെത്തുന്നതിനുള്ള പ്രക്രിയ ആധുനിക സങ്കേതികവിദ്യയുടെ സഹായത്തോടെ ഒരു മണിക്കൂറിൽ താഴെയായി ചുരുങ്ങിയെന്നും റഷ്യൻ വാക്സിൻ പദ്ധതികളുടെ മേധാവി അറിയിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News