ലേലത്തില്‍ വാങ്ങിയ ഈ പ്രാവിന്‍റെ വില കേട്ടാല്‍ ഞെട്ടും...!!

പ്രാവുക​ളി​ലെ കോ​ടീ​ശ്വ​രിയാണ്  ദക്ഷിണാഫ്രിക്കന്‍ സ്വദേശി ലേലത്തില്‍ പിടിച്ചെടുത്ത ഈ പ്രാവ്.... ഇതിന്‍റെ  വില  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്...

Last Updated : Nov 11, 2020, 09:40 PM IST
  • പ്രാവുക​ളി​ലെ കോ​ടീ​ശ്വ​രിയാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശി ലേലത്തില്‍ പിടിച്ചെടുത്ത ഈ പ്രാവ്....
  • ഇതിന്‍റെ വില സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്
ലേലത്തില്‍ വാങ്ങിയ ഈ  പ്രാവിന്‍റെ വില കേട്ടാല്‍ ഞെട്ടും...!!

പ്രാവുക​ളി​ലെ കോ​ടീ​ശ്വ​രിയാണ്  ദക്ഷിണാഫ്രിക്കന്‍ സ്വദേശി ലേലത്തില്‍ പിടിച്ചെടുത്ത ഈ പ്രാവ്.... ഇതിന്‍റെ  വില  സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുകയാണ്...

പ്രാവുകളെ ഉപയോഗിച്ചുള്ള പറക്കല്‍ മത്സരം പല പ്രദേശങ്ങളിലും സാധാരണമാണ്.  പ്രത്യേകതരം പ്രാവുകളെ പറക്കലിനായി പ്രത്യേകം പരിശീലിപ്പിക്കുകയാണ് പതിവ്. ഇത്തരത്തില്‍ പരിശീലനം സിദ്ധിച്ച പ്രാവുകള്‍ക്ക് വന്‍ ഡിമാന്‍ഡ് ആണ്.

പ​റ​വ എ​ന്ന പേരില്‍ പുറത്തിറങ്ങിയ മലയാളം സി​നി​മ​യി​ല്‍ പ്രാ​വു​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ​രം നാം കണ്ടിരുന്നു. എന്നാല്‍ ആ  ​പ്രാ​വു​ക​ള്‍​ക്ക് എ​ന്തു​വി​ല വ​രുമെന്ന് നാം ആലോചിട്ടില്ല. എന്നാല്‍,  ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു പ്രാ​വി​ന്‍റെ വി​ല കേ​ട്ട് അമ്പരന്നി​രി​ക്കു​ക​യാ​ണ്  ഇപ്പോള്‍  സോ​ഷ്യ​ല്‍ മീ​ഡി​യ.  

ദക്ഷിണ ആഫ്രിക്കന്‍ (South Africa) സ്വദേശിയായ ഒരാള്‍ ഓണ്‍ലൈനിലൂടെ വാങ്ങിയ റേ​സിം​ഗ്  പ്രാവിന്‍റെ വില 1.3 ദ​ശ​ല​ക്ഷം യൂ​റോ​യാ​യി​രു​ന്നു. അതായത് ഏകദേശം പതിനൊന്നര കോടി രൂപ... 

ബെ​ല്‍​ജി​യ​ത്തി​ലെ പ്ര​ശ​സ്‍​ത പ്രാ​വ് വ​ള​ര്‍​ത്ത് കൂ​ട്ടാ​യ്‍​മ​യാ​യ "ഹോ​ക് വാ​ന്‍ ഡി ​വൗ​വ​ര്‍" ത​ങ്ങ​ളു​ടെ കൈ​യി​ലു​ള്ള റേ​സിം​ഗ് പ്രാ​വു​ക​ളു​ടെ മു​ഴു​വ​ന്‍ ശേ​ഖ​ര​വും വി​ല്‍​ക്കു​കയാ​ണ്. അ​ച്ഛ​ന്‍ ഗാ​സ്റ്റ​ണും, മ​ക​ന്‍ കേ​ര്‍​ട്ട് വാ​ന്‍ ഡി ​വൗ​വ​റും ചേ​ര്‍​ന്നാ​ണ് പ്രാ​വു​ക​ളെ ലേ​ല​ത്തി​ന് വ​ച്ച​ത്. 

അ​വ​രു​ടെ ശേഖരത്തില്‍  ദേ​ശീ​യ​ത​ല​ത്തി​ല്‍ കി​രീ​ട​മ​ണി​ഞ്ഞ നി​ര​വ​ധി പ്രാ​വു​ക​ളു​ണ്ട്. ഇ​തി​ല്‍ ഏ​റ്റ​വും മി​ടു​ക്കി ര​ണ്ട് വ​യ​സു​ള്ള റേ​സിം​ഗ് പ്രാ​വാ​യ ന്യൂ ​കി​മ്മാ​ണ്.  ഒ​രു​പാ​ട് മ​ത്സ​ര​ങ്ങ​ളി​ല്‍ വി​ജ​യി​ച്ചി​ട്ടു​ള്ള ഇ​വ​ള്‍ റേ​സിം​ഗ് ലോ​ക​ത്തെ താ​ര​മാ​ണ്. ഈ പ്രാവിനെയാണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ സ്വ​ദേ​ശി​യാ​യ ഒ​രു വ്യ​ക്തി ഓ​ണ്‍​ലൈ​നി​ല്‍ 11 കോ​ടി 61 ല​ക്ഷ൦ രൂപയ്ക്ക് ലേ​ലം വി​ളി​ച്ചി​രി​ക്കു​ന്നത്!! 

Also read: Mission Rojgar; 4 മാ​സ​ത്തി​നു​ള്ളി​ല്‍ 50 ല​ക്ഷം തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍...!!

പ്രാവിനെ വളര്‍ത്തുന്നവര്‍ ഒരുപാട് പേരുണ്ട്. ചിലരുടെ കയ്യില്‍ മുന്തിയ ഇനം പ്രാവുകളുടെ ശേഖരം തന്നെയുണ്ട്.  എന്നാല്‍ ഇത്രയും വില കൊടുത്ത് ഒരാള്‍ പ്രാവിനെ വാങ്ങുമോ എന്നാണ് സോഷ്യല്‍ മീഡിയ  ഇപ്പോള്‍ ചോദിക്കുന്നത്.

 

 

Trending News